തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീതുവിനെയും കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കുഞ്ഞിൻ്റെ ജന്മശേഷമാണ് കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് വന്നതെന്ന് ജോത്സ്യൻ പറഞ്ഞതായി ശ്രീതു മൊഴി നൽകിയിരുന്നു. ജ്യോത്സ്യൻ്റെ നിർദേശപ്രകാരം പ്രതിക്രിയക്ക് വേണ്ടി പലതവണയായി കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ […]Read More
യുകെയിൽ നിയമവിരുദ്ധ കുടിയേറ്റം തടയാൻ നീക്കം: ഡിജിറ്റല്‍ ഐഡി നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം. പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി യുകെയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുമെന്നും പൗരന്മാർക്ക് നിരവധി പ്രയോജനങ്ങളാണ് ലഭ്യമാക്കുകയെന്നും സ്റ്റാർമർ വ്യക്തമാക്കി. ഓരോ രാജ്യത്തിനും അതിന്റെ അതിര്‍ത്തികളില്‍ നിയന്ത്രണം ആവശ്യമാണ് എന്നതാണ് ലളിതമായ സത്യം. നമ്മുടെ രാജ്യത്ത് ആരാണുള്ളതെന്ന് നമ്മള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ പേര്, ജനനതീയതി, ദേശീയത, ഫോട്ടോ എന്നിവ […]Read More
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേനാ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് പന്നി മാംസം വിതരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം […]Read More
ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ പടയപ്പയുടെ പരാക്രമം നടന്നത്. നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു. ആന സമീപ പ്രദേശത്തു തന്നെയുണ്ടെന്നും ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇടക്കിടെ കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി പരാക്രമം […]Read More
ഓരോ വർഷവും സെപ്റ്റംബർ 27-ന് ആചരിക്കുന്ന ലോക ടൂറിസം ദിനം, സഞ്ചാരമേഖലയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന ദിനമാണ്. “സുസ്ഥിര വികസനത്തിനായുള്ള ടൂറിസം” എന്ന ആശയം മുന്നോട്ട് വച്ചുകൊണ്ടാണ് വർഷംതോറും വിവിധ പരിപാടികളും ആവിഷ്കാരങ്ങളും ലോകമെമ്പാടും നടക്കുന്നത്. ടൂറിസം മേഖല തൊഴിൽ സൃഷ്ടിയുടെയും വിദേശവിനിമയത്തിന്റെയും വലിയ ഉറവിടമാണ്. എന്നാൽ, അത് പരിസ്ഥിതിയോടും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് കൊണ്ടുപോകുമ്പോഴേ സുസ്ഥിരത ഉറപ്പാക്കാനാവൂ. കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്കു ടൂറിസം വെറും വരുമാന മാർഗമല്ല; സാമൂഹിക-സാംസ്കാരിക ഇടപെടലുകൾക്കും അന്താരാഷ്ട്ര സൗഹൃദത്തിനും വഴിതെളിക്കുന്ന […]Read More
രാജ്യത്തെ 10 മത്സ്യയിനങ്ങൾക്ക് മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ സർട്ടിഫിക്കേഷൻ നടപടികൾ അവസാനഘട്ടത്തിലേക്ക്.
കൊച്ചി: ഇന്ത്യയിലെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്ക് ആഗോള അംഗീകാരമായ മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്‌സി) സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി തുടങ്ങി നിരവധി ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടൻ പൂർത്തിയാകും. എംഎസ്‌സി സർട്ടിഫിക്കേഷൻ നേടിയ സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ 30% വരെ അധികവില ലഭിക്കുന്നുവെന്നും ഇതിലൂടെ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത ഉയരുമെന്നും എംഎസ്‌സി ഇന്ത്യ കൺസൾട്ടന്റ് ഡോ. രഞ്ജിത് ശുശീലൻ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന […]Read More
ലേ: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചര്‍ച്ച നടത്തും. ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായിയാണ് ചർച്ച നടത്തുന്നത്. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. ന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.അതേ സമയം, സംസ്ഥാനപദവിയിലും സ്വയംഭരണാവകാശത്തിലും ഉടൻ മറുപടി നൽകിയേക്കില്ല. പ്രാരംഭ ചര്‍ച്ചയാണെെന്നും തുടര്‍ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ലഡാക്ക് പ്രക്ഷോഭത്തിന്റെ […]Read More
കണ്ണൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ അഞ്ചരക്കണ്ടി പുഴയിൽ മുഴപ്പിലങ്ങാട് കടവിന് സമീപം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ. 30 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. മമ്മാക്കുന്ന് പാലത്തിൽ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്തുള്ള അഞ്ചരക്കണ്ടി പുഴയിലാണ് […]Read More
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ അഞ്ചാം ആഴ്ചയിലേക്ക് . 275 സ്ക്രീനിലായി കേരളത്തിൽവിജയ യാത്ര തുടരുകയാണ് ലോക. സക്സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് .മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിയാണ് ‘ലോക’ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ […]Read More
ഭൂട്ടാൻ വാഹനതട്ടിപ്പുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദുൽഖറിന്റെ തമിഴ്നാട് രജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് […]Read More

