ന്യൂഡല്‍ഹി: പീഡന പരാതി കേസ് സെന്‍സേഷണലൈസ് ചെയ്യാന്‍ എസ്ഐടി ശ്രമിക്കുന്നുവെന്ന് കേസില്‍ പ്രതിയായ നടന് സിദ്ദിഖ്. അതിജീവിതയുടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്നുമാണ് സിദ്ദിഖിന്റെ വാദം. സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടന്റെ മറുപടി. സമാന കേസുകളിലെ പല പ്രതികള്‍ക്കും സെഷന്‍സ് കോടതികളും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നല്കി. തന്റെ മുന്‍കൂര്‍ ജാമ്യത്തെ മാത്രം ബാഹ്യമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ എതിര്‍ക്കുന്നു. എസ്ഐടി സെലക്ടീവ് ആകുന്നുവെന്നും സിദ്ദിഖിന്റെ മറുപടിയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗം […]Read More
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടയിൽ വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടർ എൻ പ്രശാന്ത്. ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റിൽ പക്ഷെ ആരുടെയും പേര് പറയാതെയാണ് പരാമർശം. കാംകോ കള പറിക്കൽ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് നിലവിലെ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയായ എൻ പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റിൽ […]Read More
പാലക്കാട്: യുഡിഎഫ് കാലത്ത് സീപ്ലെയിന്‍ പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്തുവെന്നും ആ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടി എടുത്തതെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്തവര്‍ ഇന്ന് ചിത്രത്തില്‍ ഇല്ലെന്നും മുരളീധരന് പറഞ്ഞു. തടസ്സപ്പെടുത്തിയവര്‍ നടപ്പാക്കിയിട്ട് തങ്ങളാണ് കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി പതിനൊന്നു വര്‍ഷം മുമ്പ് വരേണ്ടതായിരുന്നു. സീ പ്ലെയിന്‍ പദ്ധതി ഇത്രയും വൈകിപ്പിച്ചതിന് മുഖ്യമന്ത്രി ക്ഷമ പറയണമെന്നും കെ മുരളീധരന് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ കണ്ണില്‍ വികസനത്തെ കാണുന്നില്ല. യുഡിഎഫ് ഭരിക്കുമ്പോള്‍ […]Read More
മാനന്തവാടി: മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 5.45 ഏക്കര്‍ ഭൂമിയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 47/1, 48/1 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കക്ഷിച്ചേരലുകളുണ്ടായാല്‍ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക. എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ 14ാം തീയതി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 14ാം തീയതി രേഖകള്‍ ഹാജരാക്കുകയും […]Read More
കോഴിക്കോട്: ലൈസന്‍സ് ഇല്ലാത്ത മകന് ബൈക്ക് ഓടിച്ച സംഭവത്തില്‍ പിതാവിന് ലഭിച്ചത് തടവും പിഴയും. കോഴിക്കോട് നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകനാണ് ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചത്. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് 25000 രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ തടവ് ശിക്ഷയും ലഭിക്കുകയായിരുന്നു. നാദാപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. നാദാപുരം കണ്ട്രോള് റൂം സിഐയും സംഘവും ചെക്യാട്- പുളിയാവ് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയായ […]Read More
തിരുവനന്തപുരം: പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വഖഫിനെതിരെയുള്ള പരാമര്‍ശത്തില്‍ കേസെടുത്തില്ലെന്നതാണ് പ്രധാന വിമര്‍ശനം. വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന് വിളിപ്പേരിട്ടുവെന്നും സുരേഷ് ഗോപിയുടെ മുസ്ലിം വിദ്വേഷ വിഷത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ജനയുഗത്തിലെ ‘കിരാതന് ഗോപിയും വാവരു സ്വാമിയും’ എന്ന ലേഖനത്തില്‍ പറയുന്നു. വാതില്‍പ്പഴുതിലൂടെ എന്ന ദേവികയുടെ കോളത്തിലാണ് വിമര്‍ശനം. സുരേഷ് ഗോപിയെ മാത്രമല്ല, ശബരിമലയിലെ വാവര്ക്കെതിരെ സംസാരിച്ച ബി ഗോപാലകൃഷ്ണനെതിരെയും കേസെടുത്തില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. […]Read More
കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് ഒരു അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് മേഴ്സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തെളിയുന്നത് എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പ്രശാന്ത് ഏതെങ്കിലും ഗൂഢാലോചന നടത്തിയെങ്കില്‍ എന്തു കൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് രമേഷ് ചെന്നിത്തല ചോദിക്കുന്നു. ആ സംഭവത്തിനു ശേഷവും കേരളം ഭരിക്കുന്നത് മെഴ്സിക്കുട്ടിയമ്മയുടെ പാര്‍ട്ടി തന്നെ അല്ലേയെന്നും ചുരുക്കത്തില്‍ മെഴ്സിക്കുട്ടിയമ്മ മുന്നോട്ടു […]Read More
മന്ത്രി സഭയിലെ പട്ടികജാതി പ്രതിനിധിയായിരുന്ന കെ. രാധാകൃഷ്ണനെ ഒഴിവാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടൻ എംഎല്‍എ. ദളിത് സമൂഹത്തിന് രാഷ്ട്രീയ അധികാരം ലഭിക്കുമായിരുന്ന സാഹചര്യമാണ് രാധാകൃഷ്ണനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ നഷ്ടപ്പെട്ടത്. ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത് ചർച്ചയായിട്ടുണ്ടെന്നും കുഴല്നാടൻ അവകാശപ്പെടുന്നു. കെ.രാധാകൃഷ്ണനെ എംപി ആക്കിയത് വഴി മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രതിനിധി ഇല്ലാതായെന്നും ആരും ചോദിക്കാനില്ലെന്ന ധൈര്യത്തില്‍ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടൻ എംഎല്‍എയുടെ […]Read More
തൃശൂര്‍: ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം അണികള്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. എന്നാല്‍ ഇത് ഡീലിന്റെ ഭാഗമല്ലെന്നും സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഭരണത്തില്‍ നിരാശയുണ്ടെന്നും മുരളീധരന് പറഞ്ഞു. എല്‍ഡിഎഫിന് എതിരെ ശക്തമായ വികാരമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയില്‍ യുഡിഎഫിനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘രാധാകൃഷ്ണന് മന്ത്രിയായിട്ടും വികസനം എത്തിയില്ല. വികസനം ചര്‍ച്ചയായതോടെ യുഡിഎഫിന് സാധ്യത തെളിഞ്ഞു. സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഭരണത്തില്‍ നിരാശയുണ്ട്. ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണമെന്ന് ആഗ്രഹമുണ്ട്. എല്‍ഡിഎഫില്‍ നിന്നും വോട്ട് ചോര്‍ച്ച പ്രതീക്ഷിക്കുന്നു. യുഡിഎഫില്‍ […]Read More
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്. രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 2025 മെയ് 13 വരെയായാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു. 2019ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഖന്ന ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയതടക്കമുള്ള പല നിർണായ തീരുമാനങ്ങളും […]Read More
Recent Posts
- “പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി
- പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്
- ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് തിരിച്ചടി;നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ
- കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം
- വിസ നടപടികൾ വേഗത്തിൽ; യുഎസിൻ്റെ ആദ്യ ഗോൾഡ് കാർഡ് വിതരണം ചെയ്തു

