കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും അവർ പ്രതികരിച്ചു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അവർ പറഞ്ഞു. […]Read More
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കി വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. ഭൂമി വഖഫിന്റേതാണെന്ന് പറഞ്ഞ എം കെ സക്കീർ ഒരാളെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും പ്രതികരിച്ചു. വിഷയം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ബോർഡിനുള്ളത്. ഇന്നും നാളെയുമായി വഖഫ് ബോർഡ് യോഗങ്ങൾ ചേരുന്നുണ്ട്. എന്നാൽ ഈ യോഗങ്ങളിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ലെന്നും സക്കീർ പറഞ്ഞു. ഈ വിഷയം 1962ൽ തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമി തന്നെയാണിത്. ഭൂമി വഖഫിന്റെത് […]Read More
ബന്ധുബലം പരീക്ഷിക്കലല്ല പാലക്കാട് നടക്കുന്നത്; സന്ദീപ് വാര്യർക്ക് വീണ്ടും മറുപടിയുമായി സി കൃഷ്ണകുമാർ
പാലക്കാട്: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർക്ക് വീണ്ടും മറുപടിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. മൂത്താൻതറയിൽ ഏറെ ബന്ധുക്കൾ ഉണ്ടെന്ന സന്ദീപിൻ്റെ പ്രസ്താവനയ്ക്ക് ബന്ധുബലം പരീക്ഷിക്കലല്ല പാലക്കാട് നടക്കുന്നത് എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. പാർട്ടിയോട് കൂറുള്ളവർക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും സന്ദീപിന് മറുപടിയായി കൃഷ്ണകുമാർ പറഞ്ഞു. ഈ വിവാദങ്ങളൊന്നും ജനങ്ങൾ ചെവിക്കൊള്ളില്ലെന്നും പാലക്കാട് സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ജീവന്മരണ പോരാട്ടമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. അതിനാൽ ഒരാശങ്കയും ഇല്ലെന്നും കൂടുതൽ കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പറയുമെന്നും അദ്ദേഹം […]Read More
തൃശൂർ: തനിക്കെതിരെയുളള ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള് തള്ളി തിരൂർ സതീഷ്. ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രൻ തള്ളിപ്പറയുന്നത് എന്നും അവർ പറയുന്നതെല്ലാം കള്ളമാണെന്നും സതീഷ് ആവർത്തിച്ചു. താൻ ഒരു കാരണവശാലും ശോഭയുടെ പേര് പറഞ്ഞിട്ടില്ല. തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മാത്രമാണ് ശോഭയുടെ പേര് പറയേണ്ടിവന്നത്. അറിയാത്ത കാര്യങ്ങളിൽ ശോഭാ സുരേന്ദ്രൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സതീഷ് പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി താൻ നല്ല അടുപ്പത്തിലാണെന്നും, ശോഭയെ തൃശൂർ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന തീരുമാനം ശോഭാ സുരേന്ദ്രനെ […]Read More
പാലക്കാട്: പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ. മാറേണ്ട സാഹചര്യങ്ങളൊന്നും ആയിട്ടില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റിയിട്ടില്ല. താൻ എവിടെയും പോയിട്ടില്ലെന്നും ബിജെപിയിൽ തന്നെയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുമായി കഴിഞ്ഞ ദിവസമുണ്ടായത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. ഗുരുതുല്യനായ വ്യക്തിയാണ് ജയകുമാറെന്നും അദ്ദേഹം സ്നേഹം കൊണ്ട് വന്നതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ വീണ്ടും രംഗത്തുവന്നിരുന്നു. പാലക്കാട് താന് വളര്ന്നുവരുന്നതില് […]Read More
ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.Read More
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വിശദവാദം നടക്കും. ജാമ്യം അനുവദിക്കരുതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആവശ്യം. കോടതിയിൽ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി പ്രതിഭാഗം കോടതിയിൽ ഉന്നയിക്കും. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയുള്ള ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദവും വളരെ നിർണായകമാകും. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് പി […]Read More
ന്യൂഡൽഹി: വിവിധ സേവനങ്ങൾക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിനായി ഇന്ത്യൻ റെയിൽവേ ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കും. ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്. വരുമാനത്തിനുള്ള മറ്റൊരു വഴിയായും സൂപ്പർ ആപ്പിനെ റെയിൽവേ കാണുന്നുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി […]Read More
ഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹ മാദ്ധ്യമമായ എക്സിൽ കൂടെ പങ്കു വച്ച പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ കാനഡ ബന്ധം വഷളായതിനു ശേഷം ആദ്യമായിട്ടാണ്, ഇത്ര ശക്തമായ ഒരു പ്രതികരണം നരേന്ദ്ര മോദി നടത്തുന്നത്. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ […]Read More
കൽപ്പറ്റ: വയനാട് പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പോക്സോ കേസിൽ ഉൾപ്പെടുത്തി അകത്തിടും എന്ന പോലീസ് ഭീഷണിയെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. ഇതിൽ പൊലീസിനെതിരായ ആരോപണം ഉണ്ടായിരുന്നു.വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും. ഇതിൻറെ ഭാഗമായി വകുപ്പുതല പ്രാഥമിക അന്വേഷണവും തുടങ്ങി.യുവാവിൻറെ ആത്മഹത്യയിൽ കമ്പളക്കാട് പൊലീസിനെതിരെ […]Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര് വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

