കൊച്ചി: സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിംലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ലീഗിന്റെ ഉന്നത നേതാക്കൾ തന്നെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. വിഡി സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിലെ പിഎഫ്ഐ ലോബിയാണ് യുഡിഎഫിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. പാലക്കാട് പിഎഫ്ഐ പിന്തുണ ലഭിച്ചതിന്റെ കടപ്പാട് യുഡിഎഫിന് […]Read More
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.Read More
മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് എസ് എം കൃഷ്ണ. 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് ബെംഗളൂരുവിനെ രാജ്യത്തിൻ്റെ സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയും നഗരത്തിന് “സിലിക്കൺ വാലി ഓഫ് ഇന്ത്യ” എന്ന […]Read More
കൊച്ചി: 2024-25 സീസണിൽ ഐ.എസ്.എൽ 11 മത്സരം കഴിഞ്ഞപ്പോൾ വളരെ മോശം അവസ്ഥയിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ്. 11 മത്സരത്തിൽ നിന്നും ആകെ നേടിയത് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയും. 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ ഒരു തരത്തിലും ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല. ടീമിലെത്തിക്കേണ്ട താരങ്ങളിലും മറ്റ് കാര്യങ്ങൾക്കും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിന് മുന്നിൽ മഞ്ഞപ്പട നിർദേശങ്ങൾ നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സിൻറെ ഈ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് പറയുകയാണ് ടീമിൻറെ ആരാധക സംഘടനയായ മഞ്ഞപ്പട. എന്നാൽ […]Read More
ന്യൂഡൽഹി: അടുത്ത റിസർവ് ബാങ്ക് ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ചൊവ്വാഴ്ച (ഡിസംബർ 10- 2024) കാലാവധി തീരുന്ന ശക്തികാന്ത ദാസിന് പിൻഗാമിയായാണ് സഞ്ജയ് മൽഹോത്രയെ നിയമിച്ചത്. 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര. ആർബിഐയുടെ 26-ാമത് ഗവർണറാണ് ഇദ്ദേഹം. ‘11.12.2024 മുതൽ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി റവന്യൂ വകുപ്പ് സെക്രട്ടറി സഞ്ജയ് മൽഹോത്ര ഐഎഎസ് നിയമനം കാബിനറ്റിൻറെ അപ്പോയിൻറ്മെൻറ് കമ്മിറ്റി […]Read More
കണ്ണൂർ: എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. എം കെ.രാഘവൻ എംപിക്കെതിരെയും മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എം കെ രാഘവൻ എംപിയുടെ കോലവുമായി നേതാക്കൾ പ്രതിഷേധിച്ചു. കോൺഗ്രസ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ […]Read More
ന്യൂഡൽഹി: ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എതിർക്കാൻ തീരുമാനിച്ച് സിപിഐഎം. ഇത് സംബന്ധിച്ചുള്ള കേസുകളിൽ കക്ഷി ചേരാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നല്കി. ഇന്ത്യയുടെ മതേതതരത്വത്തെ സംരക്ഷിക്കുന്നതാണ് ആരാധനാലയ സംരക്ഷണ നിയമമെന്ന നിലപാട് കൈക്കൊണ്ടാണ് സിപിഐഎം ഹർജി നൽകിയത്. ഡിസംബർ 12നാണ് ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കുക. ഇതിനായി പ്രത്യേക ബെഞ്ചിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രുപം […]Read More
തിരുവനന്തപുരം’: തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി അയല്‍വാസി സുലൈഖ. നമിതയുടെ പ്രതിശ്രുത വരന് സന്ദീപ് ഇന്നലെ രാവിലെ വഞ്ചുവത്തെ വീട്ടില്‍ വന്നിരുന്നു എന്ന് സുലൈഖ പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് അവിടെ നിന്ന് മടങ്ങി. ഇതിന് ശേഷം പന്ത്രണ്ട് മണിയോടെ സന്ദീപ് വീണ്ടും വന്നു. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നായിരുന്നു അകത്തുകയറിയത്. ഇതിന് ശേഷം വീടിന്റെ അകത്ത് നിന്ന് സന്ദീപിന്റെ നിലവിളി ശബ്ദമാണ് കേട്ടതെന്നും അയല്‍വാസി പറഞ്ഞു. നമിതയ്ക്ക് പനി ആണെന്ന് പറഞ്ഞാണ് […]Read More
തൊടുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം നടന്നത്. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രനാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.Read More
മലപ്പുറം: മുനമ്പം ഭൂമി പ്രശ്നത്തില്‍ മുസ്ലിം ലീഗ് നിലപാട് ആദ്യമേ പറഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് തന്നെയാണ് ലീഗ് നിലപാട്. അതല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ ഒന്നും ലീഗിന്റെ നിലപാടല്ല. ഇനി ഈ വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയാണ് ലീഗിന്റെ നയമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുനമ്പം വിഷയത്തിലും അത് തന്നെയാണ് നയം. വിഷയം യുഡിഎഫില്‍ ചര്‍ച്ച […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

