വിവാദങ്ങൾക്കൊടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിംഗ്. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത്. 2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് […]Read More
പാലക്കാട്: വോട്ടർമാർക്ക് കൊടുക്കുന്ന മൂന്ന് പ്രധാന വാഗ്ദാനങ്ങൾ വിവരിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. പാലക്കാട്ടെ കർഷകർക്കൊപ്പം നിൽക്കുമെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്നും സരിൻ പറഞ്ഞു. പാലക്കാട്ടെ വീടുകളിലുള്ള കൊച്ചു മിടുക്കരെ പുറംലോകത്തേക്ക് എത്തിക്കാനായി മൾട്ടി സ്പോർട്സ് അക്കാദമിയും മെൻററിംഗ് ഹബ്ബുകളും സ്ഥാപിക്കുമെന്നതാണ് സരിൻറെ രണ്ടാമത്തെ വാഗ്ദാനം. ഇൻറർനാഷണൽ സ്കൗട്ട്സും ഏജൻറുകളും വന്ന് ഇവിടത്തെ പ്രതിഭകളെ കൊത്തിപ്പറക്കണമെന്നും സ്ഥാനാർത്ഥി പറഞ്ഞു. തിരുവനന്തപുരത്തേക്ക് ഒരാവശ്യത്തിന് പോയിവരാൻ യാത്ര സുഗമമാക്കാനുള്ള ഫെസിലിറ്റേഷൻ സെൻറർ ഉറപ്പാക്കുമെന്നതാണ് […]Read More
തിരുവനനന്തപുരം: മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളിൽ കണ്ടെത്തി ഐസിഎംആർ. ഐസിഎംആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസീം, പ്രാർഥി സാഗർ, എൻ സംയുക്തകുമാർ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന […]Read More
ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസിൽ അറസ്റ്റിലായ കുറുവ സംഘത്തിൽപ്പെട്ട സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം. സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതൽ അറിയാൻ ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ നെഞ്ചിൽ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത്. കസ്റ്റഡിയിൽ എടുത്ത് വിശദമായി […]Read More
പാലക്കാട്: തീപാറും ആവേശത്തില്‍ നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും […]Read More
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്തുന്നതിനായി വീണ്ടും യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് 12 മണിക്ക് ഡൽഹിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂർ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിലെ […]Read More
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്വൈഎസ്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പാദിപ്പിക്കുന്നുവെന്ന് എസ് വൈ എസ് ആരോപിച്ചു. വര്‍ഗ്ഗീയത നിറഞ്ഞ മനസ്സില്‍ നിന്ന് പുറത്ത് വരുന്ന ദുര്‍ഗന്ധ വര്‍ത്തമാനങ്ങള്‍ മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരുന്നത് സംസ്ഥാനത്തെ ജനങ്ങള്ക്കപമാനമാണെന്നും എസ് വൈ എസ് പറഞ്ഞു. പാണക്കാട് തങ്ങളെ കുറിച്ചുള്ള പുതിയ പ്രസ്താവന വെറുപ്പുല്പാദിപ്പിക്കുന്നതാണ്. ഇത്തരം പ്രസ്താവനകള്‍ സമൂഹം അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നും എസ് വൈ എസ് പറഞ്ഞു. മുമ്പത്തെ പാണക്കാട് തങ്ങളെ […]Read More
മുതിർന്ന സി.പി.എം. നേതാവ് പി.ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ ആർ.എസ്.എസ്. പ്രവർത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി സംസ്ഥാന സർക്കാർ നിയമിച്ചു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെയാണ് സംസ്ഥാന സർക്കാർ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി നിയമിച്ചത്. ഹൈക്കോടതി നല്കിയ പാനലില്‍ നിന്നാണ് ജസ്റ്റിസ് സോമരാജനെ തിരഞ്ഞെടുത്തത്. സംസ്ഥാന തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ശർമ്മിള മേരി ജോസഫാണ് ജസ്റ്റിസ് പി. സോമരാജനെ കേരള […]Read More
ഛണ്ഡീഗഡ്: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. വനിത അധ്യാപിക കസേരയിൽ ഇരുന്ന സമയത്ത് പടക്കങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബോംബ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സയൻസ് അധ്യാപികയോടായിരുന്നു വിദ്യാർത്ഥികളുടെ പ്രതികാരം. സയൻസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചിരുന്നു. ഇതോടെ അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാർത്ഥികൾ യൂട്യൂബിൽ നോക്കി പടക്കം നിർമിക്കാൻ പഠിച്ചു. ക്ലാസിലെത്തി […]Read More
വാച്ച് ആരാധകർക്കിടയിൽ കാസിയോ എന്ന ജപ്പാനീസ് കമ്പനിക്കുള്ള ആരാധകർ വളരെ വലുതാണ്. സ്മാർട്ട് വാച്ച് തരംഗത്തിനും എത്രയോ മുമ്പ് ഡിജിറ്റൽ സ്ക്രീനുമായി എത്തി അത്ഭുതപ്പെടുത്തിയ വാച്ച് നിർമാതാക്കളാണ് കാസിയോ. പഴയ കാസിയോ വാച്ചിന്റെ സ്റ്റെലിലുള്ള സ്മാർട്ട് വാച്ചും കമ്പനി പുറത്തിറക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ കാസിയോയുടെ റെട്രോ സ്റ്റൈലിനെ ഓർമിപ്പിക്കുന്ന പുതിയ സ്മാർട് റിങ് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. കാസിയോ റിംഗ് വാച്ച് ഡിസംബർ മുതൽ വിപണിയിൽ എത്തും. മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും പ്രദർശിപ്പിക്കാൻ കഴിയുന്ന ഏഴ് സെഗ്മെന്റ് എൽസിഡി […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

