ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര ഉയരുന്ന നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന് ജലോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി മുഖ്യാതിഥിയാകും.കായലിന്റെ 1150 മീറ്റര്‍ നീളത്തില്‍ നാലു ട്രാക്കുകളായാണ് മത്സരം. രാവിലെ 11 മുതല്‍ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും. 21 ചുണ്ടന്‍വള്ളങ്ങള്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി […]Read More
കോഴിക്കോട്: മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്നു മുതല്‍ കടത്തിവിടും. മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങളാണ് നിയന്ത്രണ വിധേയമായി കടത്തിവിടുക. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനമായി. ചുരത്തിലൂടെ ചരക്കു വാഹനങ്ങള്‍ കടത്തി വിടുന്നതിനാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഒരേ സമയം ഇരുവശത്ത് നിന്നും ചരക്കുവാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ല. മണ്ണിടിച്ചില്‍ ഉണ്ടായ ഒമ്പതാം വളവില്‍ വാഹനങ്ങള്‍ക്ക് […]Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ പറഞ്ഞത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് […]Read More
കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍പ്പുകളെ തുടര്‍ന്ന് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. പൊതുജന സുരക്ഷയെ കരുതിയാണ് ഇത്തരം നിബന്ധനകള്‍ കൊണ്ടുവന്നതെന്നും കേവലം […]Read More
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ലൈറ്റ് ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി.. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന് അയ്യപ്പന് റോഡ് എന്നിവിടങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്ത് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണം. ബസ്സുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്കി.കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി […]Read More
കർഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡ്സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 – 2025 അധ്യയനവർഷത്തിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും പാസ്സായ, 75 പോയിന്റും അതിൽ കൂടുതലും വാങ്ങിയ വിദ്യാർഥികളിൽ നിന്നും പ്ലസ് ടു/ വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എസ് എസ് എൽ സി/ടി […]Read More
എറണാകുളം: പോക്സോ കേസിൽ അറസ്റ്റിലായ പ്രതി സുധീറിനെ കോടതി കുറ്റവിമുക്തനാക്കി. എറണാകുളം പോക്സോ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഉദയംപേരൂർ പോലീസ് സുധീറിനെ അറസ്റ്റു ചെയ്തത്. എറണാകുളം പോക്സോ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയും പരാതിക്കാരിയുടെ കുടുംബവും തമ്മിലുള്ള വഴി തർക്കത്തിന്റെ തുടർന്ന് കേസ് കെട്ടി ചമച്ചു ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഡ്വ. ശ്രീജ കെ. എസ്. വാദിച്ചു. ഈ വാദത്തെയും തെളിവുകളുടെ അഭാവത്തെയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പോക്സോ നിയമപ്രകാരം […]Read More
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 1 മണി വരെ നിർത്തിവച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ […]Read More
ഛത്തീസ്ഗഡിൽ അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കണ്ണൂർ തലശേരി […]Read More
ഏറെ നാളുകളായി തുടർന്ന് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ . ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ല. ബിജെപിയിൽ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നും കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ദൂതനോട് തരൂർ പ്രതികരിച്ചു. അനാരോഗ്യം ചൂണ്ടികാട്ടി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ് ധൻകർ രാജിവെച്ചതോടെയാണ് കോൺഗ്രസ് നേതൃത്വവുമായി കുറെ കാലമായി കലഹം തുടരുന്ന ശശി തരൂരിനുവേണ്ടി ബിജെപി ദേശീയ നേതൃത്വം വഴിവെട്ടുകയാണെന്ന അഭ്യൂഹമേറിയത്. തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

