പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷമാകും ഇനി തെരച്ചിൽ തുടരുക. നേരത്തെ NDRF-ദൗത്യസംഘത്തിലെ നാല് പേർ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും വലിയ പാറകൾ മൂടിക്കിടക്കുന്നതിനാൽ ഓപ്പറേറ്ററെ കണ്ടെത്താനാകാതെ മടങ്ങി. ക്യാബിന് മുകളിൽ ഉള്ള പാറ കഷ്ണങ്ങൾ മാറ്റാൻ ആണ് ദൗത്യ സംഘം ഇറങ്ങിയത്. അത് പൂർത്തിയാക്കി അവർ തിരികെ കയറി. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രൈൻ ഉടൻ എത്തും. ആവശ്യമെങ്കിൽ ആലപ്പുഴയിൽ […]Read More
കേരളം നടുക്കിയ ഡാര്ക്ക് നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസൺ ബാബു, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ (എൻസിബി) കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഇവരുടെ ഇടപാട് വിപുലമായ നെറ്റ്വർക്ക് ആണെന്നും എൻസിബി കോടതിയിൽ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ എഡിസൺ ആദ്യം വ്യക്തിപരമായ ഉപയോഗത്തിനായി ലഹരിമരുന്നു വാങ്ങുകയും പിന്നീട് ഇതിന്റെ വ്യാപാരത്തിലേർപ്പെടുകയുമായിരുന്നു. രണ്ടു വർഷം മുൻപാണ് ഡാർക്ക് വെബ്ബിൽ […]Read More
വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും. വിസ കാലാവധി ഇന്ന് കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് നൗഷാദ് നാട്ടിൽ എത്തുന്നത്. വിസിറ്റിംഗ് വിസയ്ക്ക് ആണ് നൗഷാദ് വിദേശത്ത് പോയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് തന്നെ നൗഷാദിനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. തുടർന്ന് കോഴിക്കോട്ടെ അന്വേഷണ സംഘത്തിന് ഇയാളെ കൈമാറും. കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ,അജേഷ്, വൈശാഖ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ലഭിച്ച വിവരങ്ങളും നൗഷാദിനോട് ചോദിച്ചറിയും. […]Read More
പത്തനംതിട്ട: കോന്നിയിലെ പാറമടയിൽ ഉണ്ടായ അപകടത്തിൽ കാണാതായ ബീഹാർ സ്വദേശി അജയ് റാവുവിനായി തിരച്ചിൽ തുടരുന്നു. ഫയർഫോഴ്സിനൊപ്പം 27 അംഗ എൻഡിആർഎഫ് സംഘം കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അപകടത്തിൽ ഒഡീഷ സ്വദേശി മഹാദേവ് മരിച്ചു. കാണാതായ അജയ് റാവുവിന്റെ തിരച്ചിൽ ഇന്ന് രാവിലെ ഏഴുമുതലാണ് വീണ്ടും ആരംഭിച്ചത്. അപകടം സംഭവിച്ചത് ഇന്നലെ ഉച്ചയോടെയായിരുന്നു. ഹിറ്റാച്ചി ഉപയോഗിച്ച് പാറകൾ നീക്കം ചെയ്യുന്നതിനിടെ വലിയ പാറകഷ്ണങ്ങൾ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്. ക്വാറിക്ക് അനുമതി ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകൾ പണിമുടക്കിലേക്ക് കടന്നു. വിദ്യാർത്ഥി കൺസഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് സൂചനാ പണിമുടക്ക് ആരംഭിച്ചത്. സർക്കാർ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 22 മുതൽ അനിശ്ചിതകാല സമരത്തിൽ പ്രവേശിക്കുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി.Read More
പാലക്കാട്: നിപ വൈറസ് ബാധിച്ച പാലക്കാട് സ്വദേശിനിയായ 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 27 പേർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള ഹൈറിസ്ക് വിഭാഗത്തിലാണ്. വൈറസ് പടരാനുള്ള സാധ്യത മറികടക്കാൻ ഈ രണ്ട് ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ മാത്രം 3000ത്തോളം വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇൻസ്പെക്ഷൻ നടത്തി. […]Read More
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ന്യായമായി ലഭിക്കേണ്ട ₹1444.4 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ തുക നൽകാൻ കേന്ദ്രം ഇനിയും തയ്യാറാകുന്നില്ലെങ്കിൽ നിയമനടപടികൾക്ക് പോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്നതുപോലെ തന്നെ കേരളത്തിലെ കുട്ടികൾക്കും അവകാശമുള്ള അനുദാനങ്ങൾ നൽകേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ വിവേചനം കാണിക്കരുതെന്നും, ഈ കാര്യം എംപിമാരുടെ കോൺഫറൻസിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യായമായി […]Read More
പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയിൽ ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പാറമടയിൽ പ്രവർത്തനം നടക്കുന്നിടെയാണ് വലിയ പാറ ഹിറ്റാച്ചി യന്ത്രത്തിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. യന്ത്രത്തിനകത്ത് ഉണ്ടായിരുന്ന ഒഡീഷ സ്വദേശി മഹാദേവ് അപകടസ്ഥലത്തുവച്ച് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയായ ബീഹാർ സ്വദേശി അജയ് റാവുവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നു. മഴയുടെ പശ്ചാത്തലത്തിൽ വലിയ പാറ വീണ്ടും ഇടിഞ്ഞുവീണതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. രാത്രിയിലെ തിരച്ചിൽ താത്കാലികമായി നിർത്തിയിരിക്കുകയാണ്. രാവിലെ ഏഴ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലായി 461 പേർ നിപ സമ്പർക്ക പട്ടികയിൽ ഉള്പ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരിൽ 209 പേർ പാലക്കാട് നിന്നും 252 പേർ മലപ്പുറത്ത് നിന്നും ആണെന്ന് മന്ത്രി വ്യക്തമാക്കി. 27 പേരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാല് പേർക്ക് പനി ലക്ഷണങ്ങളുണ്ട്. 48 പേരിൽ നിന്നെടുത്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ 46 എണ്ണം നെഗറ്റീവായതായി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.Read More
തിരുവനന്തപുരം: നാളെ ബസ് സമരത്തെ തുടർന്ന് കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സർവീസിനിറക്കാൻ നിർദ്ദേശിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ ഇറക്കി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായത്ര സർവീസുകൾ നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ പോലീസ് സഹായം തേടണമെന്ന് സർക്കുലറിൽ വ്യക്തമാക്കി.Read More
Recent Posts
- പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും; 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
- “ഗവർണറുടെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം; വിദ്യാർത്ഥികൾക്ക് ഭീഷണി
- ‘ഓപ്പറേഷൻ എർത്ത് ഗാർഡ്’: മണൽ മാഫിയയിൽ കോടിയിലേറെ അഴിമതി; 14 ഉദ്യോഗസ്ഥർ കുടുങ്ങി
- വെടിനിർത്തൽ അവസാനിക്കുമ്പോൾ സംഘർഷം കടുപ്പിക്കുന്നു: യുഎസുമായി ചർച്ചകൾക്ക് ഇറാൻ ഇല്ല
- കെടിയു ഡീൻ ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്

