കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ. എസ്. ചാക്കോ, വി. എസ്. മോഹനൻ എന്നിവർക്കാണ് കടിയേറ്റത്.Read More
മകളുടെ വിവാഹത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വൃദ്ധ ദമ്പതികളെ പെരുവഴിയിൽ ഇറക്കി യൂണിയൻ ബാങ്ക്. കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശികളായ പത്മനാഭൻ, ദേവി ദമ്പതികളെയാണ് ബാങ്ക് അധികൃതർ ഇറക്കിവിട്ടത്. മകളുടെ വിവാഹ ആവശ്യത്തിനും വീടിന്റെ അറ്റകുറ്റപണികൾക്കുമായി യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ വായ്പ എടുത്തത്. 13 ലക്ഷം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് സമയത്ത് വിദേശത്തായിരുന്ന മകന്റെയും വഴിയോരക്കച്ചവടം നടത്തിയിരുന്ന പത്മനാഭന്റെയും ജോലി നഷ്ടപ്പെട്ടതിനാൽ വായ്പ തിരിച്ചടവ് മടങ്ങുകയായിരുന്നു.Read More
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിൽ സ്കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 45 മിനുറ്റാക്കി വ൪ധിപ്പിച്ചു. ഇടവേള സമയങ്ങൾ 10 മിനുറ്റാക്കി ഉയ൪ത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവില്‍ വന്നു. മഴക്കാലമായതിനാൽ ഒക്ടോബർ വരെ ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ. […]Read More
ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനിൽ. ഇതു സംബന്ധിച്ച കൂടിക്കാഴ്ച നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി നടത്തും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോ അധിക അരിയാണ് ആവശ്യപ്പെടുന്നത്. ഓണവിപണി സപ്ലൈകോ വഴി സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. 450 രൂപയുടെ വെളിച്ചെണ്ണ സപ്ലൈ കോയിൽ 270 രൂപയ്ക്കാണ് നൽകുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി ഫലപ്രദമായി ഇടപെടും. പൊലീസ് മേധാവി നിയമനം ക്യാബിനറ്റ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. അതിൽ പ്രതികരിക്കുന്നത് ശരിയായ രീതിയല്ലെന്നും […]Read More
സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം […]Read More
ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് പിന്നാലെ സുരക്ഷയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലംമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. ഗവര്‍ണറുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പൊലീസില്‍ പൂര്‍ണ തൃപ്തിയെന്ന് രാജ്ഭവന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന കാര്യമാണ്. അതിന് പിന്നാലെയാണ് കുറച്ചുകൂടി പൊലീസുകാരെ രാജ്ഭവന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ഇറക്കുന്നത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ട്രാന്‍സ്ഫറുകള്‍ […]Read More
കോഴിക്കോട്: കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബാലുശ്ശേരിക്ക് വരികയായിരുന്നു ബസ്, മരംകയറ്റിയ ലോറി എതിര്‍ദിശയില്‍ വരികയായിരുന്നു. നിയന്ത്രണണംവിട്ട ബസ് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.Read More
മലപ്പുറം: മലപ്പുറം പാങ്ങില്‍ രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന ഒരു വയസുകാരന്റെ മരണം മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. രണ്ടു ദിവസത്തിനകം ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കുമെന്നാണ് വിവരം. കോട്ടക്കൽ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം […]Read More
ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു എറണാകുളം വെണ്ണല ഹരിത റോഡിൽ മയക്കുമരുന്നിനെതിരെ വിവിധ റസിഡൻൻ്റ്സ് അസോസിയേഷൻ്റെയും സിപിഐഎം തെെക്കാവ് ബ്രാഞ്ചിന്റെയും സഹകരണത്തോടെ ജന ജാഗത്ര സമിതി രൂപീകരിച്ചു. പാലാരിവട്ടം എസ്ഐ, എസ്. സാബു പരിപാടി ഉദ്ഘാടനം ചെയ്തു. ജോർജ് പ്രദീപ് അധ്യക്ഷനായി. വെണ്ണല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. എ എൻ സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒരു കുട്ടിയെ സംബന്ധിച്ച് ലഹരിയുടെ ഉപയോഗം ആരംഭിക്കുന്നത് വീടുകളിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് പാലാരിവട്ടം എസ്ഐ, […]Read More
കോട്ടയം: പുതിയ രൂപത്തിലുള്ള കെഎസ്ആർടിസി ബസുകൾ വൈകാതെ നിരത്തിലിറങ്ങും. 6 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തേക്കു പുതിയ കെഎസ്ആർടിസി ബസുകളുടെ വരവ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. ബസ് വാങ്ങാന്‍ 107 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. ഇതില്‍ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്.Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

