വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ ഇന്ന് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിരുന്നു. ജൂൺ മാസം ആറിന് ആര്യനാട് പഞ്ചായത്തംഗവുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് രേഷ്മയുടെ കല്യാണത്തട്ടിപ്പ് പിടിക്കപ്പെട്ടത്. വിവാഹത്തിന് തൊട്ടുമുൻപ് രേഷ്മയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നുകയും തുടർന്ന് രേഷ്മയുടെ ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ്തട്ടിപ്പ് പുറത്ത് വന്നത്. വിവാഹത്തട്ടിപ്പിന്റെ തുടക്കം 2014 മുതലാണ്. രേഷ്മയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. എന്നാൽ, […]Read More
ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ വിളിച്ച് ചോദ്യം ചെയ്ത ശേഷം മർദിച്ചതായി പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പരാതി ഉയർന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി അടിസ്ഥാനമാക്കി മാന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. റാഗിങിനിടെ മർദനമേറ്റ് മകൻ ബോധരഹിതനായിട്ടും സമയത്ത് ചികിത്സ നൽകാതിരുന്നുവെന്നും സ്കൂളിൽ എത്തിയപ്പോൾ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിയാനായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ റാഗിങ് നടന്നില്ലെന്നും ഉടൻതന്നെ ആവശ്യമായ നടപടി […]Read More
തിരുവനന്തപുരം: കൊച്ചി തീരത്ത് ഉണ്ടായ കപ്പൽ അപകടത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. ആവശ്യങ്ങൾ പലതവണ ആവർത്തിച്ചിട്ടും നടപടികളിൽ കാലതാമസം വരുത്തിയതിനെതിരെ എ.എസ്.സി കമ്പനിക്ക് നോട്ടീസ് അയച്ചതായി മന്ത്രാലയം അറിയിച്ചു. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്രജീവജാലത്തെയും ദാരുണമായി ബാധിച്ചതായി ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പറഞ്ഞു. കപ്പൽ അപകടം ഇതിനകം തന്നെ കേരളാ തീരത്തെ ബാധിച്ചിരിക്കുകയാണ്. സാൽവേജ് നടപടികൾ കമ്പനി മേയ് 30 വരെ വൈകിപ്പിച്ചതായി റിപ്പോർട്ടുണ്ട്. തുടക്കത്തിൽ […]Read More
കൊച്ചി തീരത്ത് എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ട് ആഴചകള്‍ക്കു ശേഷം കേസെടുക്കാന്‍ കേരള പൊലീസ് തയാറായത്, സംഭവം ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വി ഡി സതീശന്. അദാനിക്ക് ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നടത്തിയ കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഷിപ്പിംഗ് കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം […]Read More
കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നൽകിയത്. വേടന്റെ പാട്ടുകൾ ഭാരതീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗിക്കുന്ന താൻ വരുമുതലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരൺ ദാസ് മുരളിയുടെ പാട്ട് ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഭാരതീയ മൂല്യങ്ങളെയും […]Read More
സർക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് നിലമ്പൂർ മണ്ഡലത്തിലെത്തും. മുന്നണികളുടെ പ്രധാന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്. ഇന്ന് ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെയാണിത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ മണ്ഡലത്തിലുണ്ട്. അതേസമയം നിലമ്പൂരിൽ […]Read More
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്സൈറ്റായി കേരള ടൂറിസം. ആഗോള റാങ്കിങ്ങില്‍ രണ്ടാമതാണ് വെബ്സൈറ്റുള്ളത്. 60 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വെബ്സൈറ്റിന് ഒന്നരക്കോടിയിലധികം പേജ് വ്യൂസും ഉണ്ട്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ഒരു സന്തോഷവാര്‍ത്ത പങ്കുവെക്കട്ടേ.. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന ട്രാവല്‍ വെബ്സൈറ്റുകളില്‍ ഒന്നായി കേരളാടൂറിസത്തിന്റെ വെബ്സൈറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിംഗില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് കേരളാടൂറിസം. നമ്മുടെ രാജ്യത്തെ ടൂറിസം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്.Read More
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 10 ജില്ലകളിലെ യെല്ലോ അലേർട്ടിന് പുറമെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ മുതൽ കേരള തീരത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിന് മുകളിലായി ചക്രവാതചുഴി […]Read More
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജോലിക്കാർ പണം തട്ടിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ പരാതി നൽകിയ വനിതാ ജീവനക്കാർ ഒളിവിൽപോയ സാഹചര്യത്തിലാണ് നിർണായകമായ തീരുമാനം. ദിയ കൃഷ്ണയുടെ ഓഹ് ബൈ ഓസി എന്ന സ്ഥാപനത്തിൽ വനിതാ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയതിന്റെ തെളിവുകൾ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളിൽ ലക്ഷങ്ങളുടെ കൈമാറ്റം നടന്നതായി കണ്ടെത്തി. ഇതിൽ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

