ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടവുമായിസഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അഫ്ഗാന് തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ധാരണയായത്. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയർത്തുമെന്ന് എസ്. ജയ്ശങ്കർ അറിയിച്ചു. താലിബാനും മുൻ അഫ്ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് നാല് വർഷം മുൻപ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ […]Read More
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായിയെ കോടതിമുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന് രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാര്‍ അസോസിയേഷന്. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാകേഷ് കിഷോറിന്റെ താല്കാലിക അംഗത്വവും അസോസിയേഷന് റദ്ദാക്കി. ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിനെതിരെ ചുമത്തിയ കുറ്റം. സീറോ എഫ്ഐആര്‍ […]Read More
റിയാദ്: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ. നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദും സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈനും ചേർന്നാണ് പുതിയ കരാർ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാ വരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ കരാറിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നതിനോടൊപ്പം ഇരു വരും തമ്മിലുള്ള […]Read More
ഹൈദരാബാദ്: ഇംഗ്ലീഷ് ആൻഡ് ഫോറിന് ലാംഗ്വേജ് സര്‍വകലാശാല (ഇഫ്ളു)യില്‍ നടന്ന പലസ്തീന് അനുകൂല റാലിയെ തുടര്‍ന്ന് സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന് ഭാരവാഹികള്‍ സംഘടിപ്പിച്ച “ഫ്രീ പലസ്തീന്” റാലിക്ക് പിന്നാലെ എബിവിപി സയണിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി റാലി നടത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. എബിവിപി പ്രവര്‍ത്തകര്‍ പലസ്തീന് അനുകൂല വിദ്യാര്‍ത്ഥികളെ എന്ന് വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇന്നലെയായിരുന്നു എസ്എഫ്ഐ, എന്എസ്യുഐ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ആന്റ് തെലുങ്ക് സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന യൂണിയന് ‘ഫ്രീ പലസ്തീന്’ […]Read More
കെയ്റോ: ഇസ്രായേൽ ഗാസ യുദ്ധത്തെ തുടർന്ന് നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിർദേശങ്ങളിൽ ഉപാധികൾ വെച്ച് ഹമാസ്. ആറ് ഉപാധികളാണ് ഹമാസ് ഉന്നയിച്ചത്. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണം,സ്ഥിരമായ വെടി നിർത്തൽ, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ഇക്കാര്യങ്ങൾ സമാധാന ചർച്ചയിൽ വ്യക്തമാക്കിയത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ […]Read More
ബിലാസ്പൂർ: ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി. അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. നിരവധിപ്പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ബിലാസ്പൂർ ജില്ലയിലെ ഝണ്ടുത സബ് ഡിവിഷനിലെ ബാലുഘട്ട് പ്രദേശത്താണ് സ്വകാര്യ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നു വരികയാണ്. സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ടെന്നും അവരുടെ പരിചരണത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി […]Read More
ചെന്നൈ:ചെന്നൈ-കൊളമ്പോ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ പക്ഷിയിടിച്ചത്. തുടർന്ന് ഉടനടി റണ്‍വേയിൽ നിന്ന് മാറ്റി പരിശോധന തുടർന്നു. എയർ ഇന്ത്യയുടെ എഞ്ചിനീയർമാർ വിശദമായ പരിശോധന നടത്തി. എഞ്ചിൻ […]Read More
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ ഐഡൻറ്റിറ്റി ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ സ്ത്രീകളുടെ തിരിച്ചറിയൽ പരിശോധനകൾ നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ബുർഖ ധരിച്ച് വോട്ടുചെയ്യാൻ വരുന്ന സ്ത്രീകളെ തിരിച്ചറിയുന്നതിനായി അംഗൻവാടി ജീവനക്കാരുടെ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്ന സ്ത്രീ വോട്ടർമാരെ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. സ്ത്രീകൾ […]Read More
2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഇത് വരെ 118 തവണയാണ് ഭൗതിക ശാസ്ത്ര നൊബേൽ നൽകിയത്. മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാരായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു […]Read More
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിച്ച വിജയ്. കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി. നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറൽ സെക്രട്ടറി അരുൺ രാജിന്ർറെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ ഉണ്ടെന്നാണ് […]Read More
Recent Posts
- കോഴിക്കോട് നിപ സ്ഥിരീകരണം; കേന്ദ്ര സംഘം ജില്ലയിൽ, മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
- ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു; നിയമന വിവാദത്തിന് പിന്നാലെ നടപടി
- ലോകകപ്പ് 2026: പരാഗ്വായെ തകർത്ത് യുഎസ്എ; ബോസ്നിയക്കെതിരെ കാനഡയ്ക്ക് ആശ്വാസ സമനില
- റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻകിട ഉപഭോക്താക്കൾക്ക് ഇന്ധനം വാങ്ങാൻ വിലക്ക്; കേന്ദ്രത്തിന്റെ നിർണായക തീരുമാനം
- മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

