തൃശൂർ: ഒല്ലൂരില്‍ അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. മിനിയുടെ മൃതദേഹം വീടിനുള്ളിലും ജെയ്‌തുവിന്റേത് ടെറസിലുമാണ് കണ്ടെത്തിയത്. ഇരുവരും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതെന്നാണ് വിവരം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അജയനാണ് മിനി വീടിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ അയല്‍ക്കാരെ വിവരമറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടെറസില്‍ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മിനിയുടേയും ജെയ്‌തുവിന്റെയും മരണം ആത്മഹത്യ […]Read More
കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിൽ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മന്ത്രി സിനിമാ ഡയലോഗ് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ‘സിനിമയിൽ സിബിഐയുടേത് കുഴപ്പമില്ലാത്ത പ്രവർത്തനമാണ്. എന്നാൽ യഥാർത്ഥത്തിൽ കേന്ദ്ര […]Read More
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽവാട്‌സ് ആപ്പിലും പരാതി സ്വീകരിക്കും;ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നവംബർ ഒന്ന് മുതൽ വാട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ. എ. റഷീദ് അറിയിച്ചു. നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് ഐ.എ.എസ് നിർവ്വഹിക്കും. പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ. എ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനിൽ […]Read More
തിരുവനന്തപുരത്തുനിന്ന് 17 കാരിയെ തിരൂരിലേക്ക് കൊണ്ടുപോയി, വിവാഹ വാഗ്ദാനം നൽകി പീഡനം; സ്ത്രീയടക്കം
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ചേരമാന്‍തുരുത്ത് സ്വദേശി തൗഫീഖ്, പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി ഇവർ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറ സ്വദേശിയായ 17-കാരിയെ കാണാതാകുന്നത്. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ മൂവര്‍സംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി തിരിച്ചറിയുകയായിരുന്നു. പെരുമാതുറയില്‍നിന്ന് ചിറയിന്‍കീഴില്‍ എത്തിച്ച പെണ്‍കുട്ടിയെ ഇവിടെനിന്ന് […]Read More
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്ബത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവന് വരെ വലിയ അപകടങ്ങള്‍ക്ക് […]Read More
‘എല്ലാവർക്കും ആരോഗ്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകട്ടെ’; ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നു എന്ന് മോദി പറഞ്ഞു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെ. എല്ലാവർക്കും ആരോഗ്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഈ വർഷം ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം അയോദ്ധ്യയിലെ ആദ്യത്തെ ദീപാവലിയാണ് ഇന്ന്. […]Read More
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേർ പിടിയില്‍. നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികളായ ആദർശ് (22), അഖില്‍ (21), പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഇരുപത്തെട്ടാം തീയതി പുലർച്ചെ പൂവാർ സ്വദേശിനിയായ പെണ്‍കുട്ടിയേയും അനുജത്തിയേയും വീട്ടുകാരറിയാതെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാറില്‍വച്ച് മൂന്നുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തിയുടെ മുന്നില്‍വച്ചായിരുന്നു മൂവർസംഘം ചേച്ചിയെ ബലാത്സംഗം ചെയ്തത്. 16 കാരിയുമായി പ്രതികളിലൊരാളായ ആദർശിന് അടുപ്പമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് ആദർശ് പെണ്‍കുട്ടിയുമായി […]Read More
ലോകം ഇന്ന് ദീപാവലി ആഘോഷത്തിൻറെ നിറവിൽ. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൻറെ അവസാന ദിവസമാണ് ദീപാവലി ദിവസമായി ആഘോഷിക്കുന്നത്. പല നാട്ടിലും പല വിധത്തിലാണ് ദീപാവലി ആഘോഷം. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്. അതിൽ ഏറെ പ്രചാരത്തിലുള്ളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്‌ണു വധിച്ചതുമായി ബന്ധപ്പെട്ടതാണെന്നും വിശ്വാസികൾ പറയുന്നു. പതിനാല് വർഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയിൽ […]Read More
തിരുവനന്തപുരം: നേമം സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ നടപടിയുമായി സിപിഐഎം. ഭരണസമിതിയിലുള്ളവരേയും മുന്‍ ഭരണസമിതി അംഗങ്ങളേയും സസ്‌പെന്‍ഡ് ചെയ്തു. നേമം ഏരിയാ കമ്മിറ്റി അംഗം ആര്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രദീപ് കുമാറിന് പുറമേ, മുന്‍ ഏരിയാ സെക്രട്ടറി ബാലചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി അഫ്കാര്‍ സുള്‍ഫി, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ സഫീറ ബീഗം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നടപടി സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. 68 കോടി രൂപയുടെ ക്രമക്കേടാണ് നേമം സര്‍വീസ് […]Read More
മലപ്പുറം: ഭിന്നത രൂക്ഷമായതോടെ പരസ്യമായി ഏറ്റുമുട്ടി സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും. സാദിഖലി തങ്ങള്‍ക്ക് എതിരെ ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ച എടവണ്ണപ്പാറയില്‍ വെച്ച് തന്നെ ഉമര്‍ ഫൈസിക്ക് മറുപടി നല്‍കാന്‍ സമസ്തയിലെ ലീഗ് അനുകൂലികളുടെ നേതൃത്വത്തില്‍ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് സമസ്ത ആദര്‍ശ വിശദീകരണ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മയായ സുന്നി ആദര്‍ശ വേദിയുടെ നേതൃത്വത്തില്‍ കോഴിക്കോടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഉച്ചക്ക് രണ്ട് മണിക്ക് ആണ് കോഴിക്കോട്ടെ പരിപാടി. മുസ്ലിം […]Read More