Latest News

Month: April 2026

Kerala

“ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”;രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന് മറുപടിയായി ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ പറയാൻ പാടില്ലാത്ത തരത്തിലുള്ള പ്രസ്താവനയാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. സ്ഥാനത്തിനൊത്ത മര്യാദയും ഉത്തരവാദിത്തവും പാലിക്കേണ്ടതുണ്ടെന്നും, അതിനൊത്ത പെരുമാറ്റമാണോ അദ്ദേഹത്തിനുള്ളതെന്ന് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ മറുപടി പിന്നീട് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.‘ഡീൽ’ എന്ന […]Read More

National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കുക്കി വിഭാഗത്തിന്റെ ആക്രമണത്തില്‍ ബിഷ്ണുപുര്‍ ജില്ലയില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. മോയിറാങ് ട്രോങ്‌ളവോബിയിലെ ഒരു വീട്ടിലേക്കുണ്ടായ ബോംബാക്രമണത്തിലാണ് ആറ് മാസം പ്രായവും അഞ്ച് വയസുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളും അമ്മയും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഏറെ നാളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ ആക്രമണം. അതേസമയം, ഇംഫാല്‍ ഈസ്റ്റിലെ ദുരിതാശ്വാസ […]Read More

world News

ഇറാനെ ഒരു രാത്രിക്കകം ഇല്ലാതാക്കാമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ അത്തരമൊരു നീക്കം സംഭവിക്കാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഎസ് നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഇറാനിലെ ഊര്‍ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എഫ്-15 യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇറാനില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. അതേസമയം, യുഎസ് മുന്നോട്ട് വെച്ച ഉപാധികള്‍ ഇറാന്‍ തള്ളിയിരിക്കുകയാണ്. […]Read More

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്

തിരുവനന്തപുരം: രാ‌ഷ്‌ട്രീയ കേരളത്തെ ഇളക്കി മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അവസാന ലാപ്പിലേക്ക്. വൈകീട്ട് ആറ് മണിയോടെ ആവേശ പ്രചാരണം സമാപിക്കും. പരസ്യ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ ബാൻഡ് മേളങ്ങളും കൊടികളും ഉയർത്തി വൻ ജനാവലിയാണ് ഒരോ കേന്ദ്രങ്ങളിലും എത്തിച്ചേർന്നത്. ബുധനാഴ്ചത്തെ നിശബ്‌ദ പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലെത്തും. സുരക്ഷ മുൻനിർത്തി എല്ലാ മണ്ഡലങ്ങളിലും  കേന്ദ്ര സേനയെയും പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്.Read More

National

ചന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം

ചാന്ദ്ര ദൗത്യം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ട്ടിമിസ് 2 പുതിയ ചരിത്രം കുറിച്ചു. ഭൂമിയില്‍നിന്ന് ഏകദേശം 2,52,760 മൈല്‍ ദൂരം സഞ്ചരിച്ച് മനുഷ്യര്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ദൂരം പിന്നിട്ട ദൗത്യമായി ഇത് മാറി. 1970ല്‍ അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. ഒറയോണ്‍ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുന്ന ‘ഫ്‌ളൈ ബൈ’ ഘട്ടം പുലര്‍ച്ചെ ആരംഭിച്ചു. ഈ ഘട്ടത്തില്‍ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. ചന്ദ്രന്‍ പേടകത്തിനും ഭൂമിക്കും ഇടയില്‍ വരുന്നതിനാല്‍ […]Read More

Kerala

900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് കാർഡുമായി എൽഡിഎഫ് രംഗത്ത്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയതായും, ലൈഫ് മിഷനും പുനർഗേഹം പദ്ധതിയും വഴി ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും, ജപ്തി ഭീഷണി നേരിടാൻ ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും അവകാശപ്പെടുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് […]Read More

Kerala

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി

കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യ സുരക്ഷിതമായി നാട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ നാദാപുരത്തെ വീട്ടിൽ എത്തുകയായിരുന്നു. നാല് ദിവസം ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബിസ്കറ്റും മാത്രമാണ് ആശ്രയിച്ചതെന്നും, താൻ ആരോഗ്യവതിയാണെന്നും ശരണ്യ പറഞ്ഞു. ഫോൺ ചാർജ് തീർന്നതിനെ തുടർന്ന് ആരെയും ബന്ധപ്പെടാൻ കഴിയാതെ പോയതായും വ്യക്തമാക്കി. സംഭവത്തിനുശേഷവും ട്രക്കിങ് തുടരാനുള്ള ആഗ്രഹം ഉണ്ടെന്നും ശരണ്യ കൂട്ടിച്ചേർത്തു. ട്രക്കിങ്ങിനിടെ രണ്ടാം തീയതി ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. വഴി തെറ്റിയതായി അറിയിച്ച […]Read More

Kerala

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 (ഐ) (ഐ), 173 വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 123 (1) വകുപ്പും ചുമത്തിയാണ് നടപടി. കിറ്റുകൾ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയ്യാറാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നു. 72,542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായാണ് കിറ്റുകൾ ഒരുക്കിയതെന്ന് ടി.എൻ. പ്രതാപൻ […]Read More

world News

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ; സംഘർഷത്തിനിടയിലും ഗതാഗതം തുടരുന്നു

ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ ‘ഗ്രീൻ ആശ’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. കപ്പലിൽ എൽപിജി വഹിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. യുഎസ്–ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉപരോധം നിലവിൽ വന്നതിന് ശേഷം ‘ഗ്രീൻ ആശ’ ഉൾപ്പെടെ എട്ട് ഇന്ത്യൻ കപ്പലുകൾ ഇതിനകം ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്. ഇതിൽ എൽപിജി വഹിച്ച രണ്ട് കപ്പലുകളും ഉൾപ്പെടുന്നു. മാർച്ച് 26 മുതൽ 28 വരെ 92,612 […]Read More

Kerala

വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി

ഡൽഹി: വയനാട് തുരങ്കപാത നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി തടയണമെന്നാവശ്യപ്പെട്ട് പാരിസ്ഥിതിക സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. തുരങ്കപാത നിർമ്മാണത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ് തുരങ്കപാതയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുരങ്കപാത പലയിടത്തും നിർമ്മിക്കുന്നുണ്ടെന്നും ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes