പട്‌ന: ബിഹാറിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ബുധനാഴ്ച മുതൽ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ചികിത്സയിലുള്ള ഒമ്പത് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ ചൗക്കിദാർ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ […]Read More
എറണാകുളം: തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ നൽകിയ ബാലറ്റിലെ പേര് മാറ്റാനുള്ള അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേരായ അഞ്ജലി പി.വി. തന്നെയാണ് ബാലറ്റിൽ ഉപയോഗിക്കേണ്ടതെന്ന് നിർദേശം നൽകി.അഞ്ജലി പി.വി. എന്ന പേരിനു പകരം ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അപേക്ഷ നൽകിയത്. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്ഥാനാർഥി.പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് ഇതിനകം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഇനി പേര് മാറ്റം സാധ്യമല്ലെന്നും […]Read More
ടെഹ്‌റാന്‍: യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ നിന്നും സ്വയം എജക്ട് ചെയ്ത് ചാടിയതായി റിപ്പോര്‍ട്ട്. ഇറാനിലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നാണ് പൈലറ്റ് ചാടിയതെന്നാണ് സൂചന. യുദ്ധം തുടങ്ങിയ ശേഷം ഇറാനിനകത്ത് നിന്ന് തകരുന്ന ആദ്യ യുഎസ് യുദ്ധവിമാനമാണിത്. യുഎസിന്റെ എഫ് 35 വിമാനമാണ് ഇറാന്‍ തകര്‍ത്തതെന്നാണ് വിവരം. പൈലറ്റിനായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം പൈലറ്റിനെ കണ്ടുകിട്ടിയാല്‍ ഉപദ്രവിക്കാതെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇറാന്‍ ജനതയ്ക്ക് കിട്ടിയ […]Read More
കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.ജനുവരി 30നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മുൻപ് ഉണ്ടായിരുന്ന കേസുകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് ദിവസം ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ആറാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, […]Read More
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലൊന്നായ ഈ ദിവസം, യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് വിശ്വാസികൾ പുതുക്കുന്നത്. യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ സന്ദേശം നൽകിയതിന്റെ ഭാഗമായി ദേവാലയങ്ങളിൽ ഇന്ന് പാദക്ഷാളന ശുശ്രൂഷ നടക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക കുർബാനകളും ആരാധനകളും നടക്കും. വിശുദ്ധ വാരത്തിന്റെ ഭാഗമായി നാളെ ദുഃഖവെള്ളി ആചരിക്കും. ‘കടന്നുപോകൽ’ എന്ന അർത്ഥമുള്ള പെസഹാ, യേശുക്രിസ്തുവിന്റെ […]Read More
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി നൽകിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടു. രണ്ട് ഘട്ടങ്ങളിലായി 92 ലക്ഷം 99,000 രൂപയാണ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി നൽകിയതെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയതിന്റേതായ രേഖകളും സിപിഐഎം പുറത്ത് വിട്ടിട്ടുണ്ട്. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഐഎമ്മും തമ്മിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവിട്ടത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ […]Read More
രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപെടാൻ സംവിധായകൻ രഞ്ജിത്ത് ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യാനാണ് തീരുമാനം. രഞ്ജിത്തിന് രക്ഷപെടാൻ ഇവരുടെ സഹായം ലഭിച്ചെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇത് സ്ഥിരീകരിക്കപ്പെട്ടാൽ രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതോടൊപ്പം ‘ഒളിവിൽ കഴിയാൻ സഹായം നൽകൽ’ എന്ന വകുപ്പ് കൂടി ചുമത്തുമെന്നും വ്യക്തമാക്കി. സംഭവം നടന്ന കാരവാനും പൊലീസ് […]Read More
വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് സമ്പൂർണ വിജയമെന്ന് അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാൻ തകർന്നടിഞ്ഞുവെന്നും രാജ്യത്തിന്റെ മിസൈൽ ശേഖരവും നാവിക-വ്യോമ സേനാ വിഭാഗങ്ങളും തകർത്തുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ ലക്ഷ്യത്തിനരികിലെത്തി വിജയിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനികരെ ട്രംപ് അഭിനന്ദിക്കുകയും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനിസ്വേലയിൽ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത സേനാംഗങ്ങൾക്കും ട്രംപ് പ്രശംസ അറിയിച്ചു. […]Read More
വാഷിങ്ടൺ: മനുഷ്യന്റെ വീണ്ടും ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി. നാസയുടെ ആർട്ടെമിസ്-2 ദൗത്യം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ഫ്‌ളോറിഡയിലെ കെനഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം ഉപയോഗിച്ചാണ് ദൗത്യം ആരംഭിച്ചത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ വിദഗ്ധരായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർ […]Read More

