തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് തകർത്ത് ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന നിലയിൽ എത്തി; 6013 മെഗാവാട്ടായിരുന്നു രേഖപ്പെടുത്തിയത്. 2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റെന്ന പഴയ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഏപ്രിൽ 15ന് 112.52 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് കടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിൽ ഔദ്യോഗിക […]Read More
ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കൃഷിയിടത്തിൽ അടിമവേല നടത്തിയതായി പരാതി. ഒരു മലയാളിയുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പൊലീസ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ രക്ഷപ്പെടുത്തി. പുത്തിഗ സ്വദേശിയായ ഉദയനാണ് രക്ഷപ്പെടുത്തിയ മലയാളി. തൊഴിലാളികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തിലേറെയായി ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് ഉദയൻ പറഞ്ഞു. ചിലർ മൂന്ന് മുതൽ നാല് വർഷം വരെ ഇവിടെ ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം […]Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കാൻ സാധ്യത. വില വർധന ആവശ്യപ്പെട്ടുള്ള ബോർഡിന്റെ ശുപാർശയ്ക്ക് സർക്കാരിന്റെ അന്തിമ തീരുമാനം വേണ്ടിവരും. അതേസമയം, പാൽവില ഉയർത്തണമെന്നാവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമ ഭവനിലെത്തി പ്രതിഷേധിച്ചു. മാസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന വില വർധനയാണ് തെരഞ്ഞെടുപ്പുകൾ മൂലം വൈകിയതെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ബോർഡ് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്ന് വർഷമായി പാൽവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വർധന […]Read More
ടെഹ്റാന്‍: ഹോർമുസ് കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്. യുഎസിന്റെ സൈനിക ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തുടരുമെന്നും ഇറാൻ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും അവയെല്ലാം തെറ്റാണെന്ന് ഗാലിബാഫ് വിമർശിച്ചു. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചുവെന്ന യുഎസിന്റെ അവകാശവാദത്തെയാണ് അദ്ദേഹം തള്ളിയത്. കടലിടുക്ക് തുറക്കണമോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും, […]Read More
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്പ് നടന്നതായി റിപ്പോർട്ട്. ഐആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർന്നതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഇന്ത്യൻ കണ്ടെയ്നർ കപ്പലായ ‘ജഗ് അർണവ്’ ലക്ഷ്യമിട്ടാണ് വെടിവയ്പ് ഉണ്ടായതെന്നാണ് സൂചന. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് വിവരം. ഇന്ത്യയുടെ ഡ്രൈ ബൾക്ക് കാരിയർ കപ്പലായ ‘ജഗ് അർണവ്’ യാത്ര തുടരുന്നതിനിടെ ആക്രമണം നേരിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിൽ വഹിച്ചിരുന്ന വി.എൽ.സി.സി ‘സാൻമാർ ഹെറാൾഡ്’ സുരക്ഷിതമാണെന്നും, ഇരു […]Read More
വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. യുഎസിന്റെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ചർച്ചയിൽ ഇസ്രയേൽ പ്രധാനമന്ത്രിയും ലെബനൻ പ്രസിഡന്റും പങ്കെടുത്തു. ഇരു നേതാക്കളെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും ട്രംപ് അറിയിച്ചു. തന്റെ നേതൃത്വത്തിൽ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ശക്തമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതാണ് ലെബനന്റെ […]Read More
ഡൽഹി: ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനായി അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ വിഷയത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറിന്റെ ഹർജിയിലാണ് […]Read More
ടെഹ്റാന്‍: താത്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെ അൻ്റാലിയ ഡിപ്ലോമസി ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ സംഘര്‍ഷങ്ങളെ പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നും, മേഖലയിലുടനീളം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്ന സമ്പൂര്‍ണ കരാറാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ‘ലെബനന്‍ മുതല്‍ ചെങ്കടല്‍ വരെ’ നീളുന്ന എല്ലാ സംഘര്‍ഷ മേഖലകളും ഉള്‍പ്പെടുന്ന സമഗ്ര വെടിനിര്‍ത്തല്‍ കരാറാണ് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ഇറാന്റെ ‘റെഡ് ലൈന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട […]Read More
ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിര്‍കക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരായ ജിതകുമാർ കെ, ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ നാലുപേരെയാണ് ഹൈക്കോടതി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. ഉദയകുമാറിന്റെ മരണം ക്രൂരമായ കസ്റ്റഡി പീഡനഫലമാണെന്ന് സിബിഐ സുപ്രീം കോടതിയിൽ വാദിച്ചു. 2005 സെപ്തംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. […]Read More
തൃശൂർ: ദേശീയപാത 544ന് കുറുകെയുള്ള ചാലക്കുടി പഴയ പാലം നാളെ മുതൽ ആറുദിവസത്തേക്ക് അടയ്ക്കും. മുരിങ്ങൂർ–കൊരട്ടി–ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികളും ഭാരപരിശോധനയും നടത്തുന്നതിനായാണ് നടപടി. ഇതിനെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ തൃശൂർ റൂറൽ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കുകയും ഹൈവേ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. പാലം അടയ്ക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചന ഉണ്ടായിരുന്നെങ്കിലും ചാലക്കുടി സെന്റ് […]Read More

