Latest News

Month: April 2026

Kerala

തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്;

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസ് ആശുപത്രി സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പാമ്പ് കടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നാണ് പിതാവ് ദിലീപ് ആരോപിച്ചത്. അതേസമയം ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. പ്രാഥമിക പരിശോധനയിൽ പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ലെന്നും, രക്തപരിശോധനാഫലങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ ആന്റിവിഷം നൽകിയില്ലെന്നാണ് […]Read More

Kerala

തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷമായി മാത്രം നടത്താൻ തീരുമാനം. തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരും പാറമേക്കാവ് ദേവസ്വം, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കുടമാറ്റം ചെറിയ രീതിയില്‍ നടത്തും. പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതം പങ്കെടുക്കും. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനിറ്റായി ചുരുക്കാനാണ് തീരുമാനം. വെടിക്കെട്ടിന് പകരമായി ആചാരത്തിന്റെ ഭാഗമായി ഒരു കതിന മാത്രം പൊട്ടിക്കും. മേളത്തില്‍ മാറ്റമുണ്ടാകില്ല. അതേസമയം മുണ്ടത്തിക്കോട് […]Read More

Kerala

“ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജഡ്ജി ഹണി എം. വർഗീസ്നെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്ക്കും നിവേദനം നൽകി. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ ജഡ്ജി പങ്കാളിയാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയതെന്നും അതിജീവിത വ്യക്തമാക്കുന്നു. ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് നടപടി. കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ പ്രധാന ആരോപണം. നിർണായക തെളിവായ മെമ്മറി കാർഡ് […]Read More

World

“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കിയ ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ അറിയിച്ചു. ടോൾ വഴി ലഭിച്ച ആദ്യ ഗഡു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെന്റ് ഉപാധ്യക്ഷൻ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി. ഇറാനിലെ മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ആഗോള ശ്രദ്ധ നേടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാന ജലപാതയാണ് ഇത്. […]Read More

world News

ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

ദീർഘകാല യുദ്ധത്തിന് പിന്നാലെ ഗാസയുടെ പുനർനിർമാണത്തിന് ഭീമമായ തുക ആവശ്യമെന്ന് റിപ്പോർട്ട്. അടുത്ത 10 വർഷങ്ങളിൽ 71 ബില്യൺ ഡോളറിലധികം ചെലവ് വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയൻയും യുണൈറ്റഡ് സ്റ്റേറ്റ്സ്യും ചേർന്ന് പുറത്തിറക്കിയ “ഗാസ വേഗത്തിലുള്ള നാശനഷ്ട-ആവശ്യ വിലയിരുത്തൽ റിപ്പോർട്ട്”യിലാണ് ഈ കണക്ക്. റിപ്പോർട്ട് പ്രകാരം യുദ്ധം ഗാസയിലെ മനുഷ്യ വികസനത്തെ ഭീകരമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവ എല്ലാം തന്നെ തകർന്ന നിലയിലാണ്. ആദ്യ 18 മാസങ്ങൾക്കുള്ളിൽ മാത്രം 26.3 ബില്യൺ […]Read More

Kerala

മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്

പാലക്കാട്: പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് നിർമിക്കുന്ന മുതലമടയിൽ അനധികൃതമായി വൻതോതിൽ പടക്കശേഖരം കണ്ടെത്തി. 50 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമുള്ള അനുമതിയുള്ള ലൈസൻസി ബിനോയ് 500 കിലോയ്ക്ക് മുകളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടർ എം. എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരം വരുമാന വകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് പുറത്തായത്. ലൈസൻസിയായ കോട്ടയം സ്വദേശിയായ ബിനോയിക്കെതിരെ ഉടൻ കേസ് എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പടക്ക നിർമാണശാലയിലെ […]Read More

Weather

ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസുമായി പുനലൂർ ആണ് ചൂടിന്റെ കാര്യത്തിൽ രണ്ടാമത്. സൂര്യാതപത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിലെ താപനില വ്യതിയാനത്തെ നിരീക്ഷിക്കാൻ വേണ്ടി സംസ്ഥാനത്ത് 12 സ്റ്റേഷനുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ടിലാണ് നിലവിൽ പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ കാലാവസ്ഥയ്ക്ക് 36 ഡിഗ്രിയാണ് ലഭിക്കേണ്ടത്. എന്നാൽ, സാധാരണയേക്കാൾ 4.7 ഡിഗ്രി […]Read More

National

പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

ഡൽഹി: പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെക്ക് നോട്ടീസ് അയച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാമർശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും നിർദേശം നൽകി. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, മറ്റ് ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുൾ ബെഞ്ചിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ഖാർഗെയ്ക്ക് എതിരായ നടപടിRead More

National

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റിരുന്ന പ്രവീൺ തൃശൂർ മെഡിക്കൽ കോളേജിൽ ശ്വാസസഹായ യന്ത്രത്തിന്റെ പിന്തുണയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്ത് വീട്ടിൽ കോർമൻ മകൻ […]Read More

Kerala

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്തണമെന്ന നിർദേശവുമായി പാറമേക്കാവ് ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും മാത്രം നടത്താനാണ് നിലവിലെ ധാരണ. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ഈ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കുമെന്ന് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. മാസങ്ങളായി നടന്ന തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് അന്തിമ തീരുമാനമല്ലെന്നും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes