പാലക്കാട്: നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചതിനെ തുടർന്ന് റൂം തുറക്കേണ്ടിവന്നതാണെന്നാണ് വിശദീകരണം. റൂം തുറക്കുന്നതിനെക്കുറിച്ച് സ്ഥാനാർഥികളെ ഫോൺ വഴി അറിയിച്ചതായും യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ പറഞ്ഞു. ഇതിന് മുമ്പ് കോഴിക്കോട് പേരാമ്പ്രയിൽ റൂം തുറന്ന സംഭവം വിവാദമായിരുന്നു. എന്നാൽ അത് മെറ്റീരിയൽ റൂമാണെന്നും സ്ട്രോങ്ങ് റൂം അല്ലെന്നും, ഏജന്റുമാരുടെ സാന്നിധ്യത്തിൽ തന്നെയാണ് തുറന്നതെന്നും ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ വിവിധ മുന്നണികളും […]Read More
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും; 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 1,475 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താനാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. ബിജെപിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി മമത പ്രചാരണം നയിച്ചു. ഇത്തവണ സ്വന്തം തട്ടകമായ ഭവാനിപൂരിൽ നിന്നാണ് അവർ ജനവിധി തേടുന്നത്. അതേസമയം, വനിതാ സംവരണ ബിൽ പരാജയം പ്രധാന വിഷയമാക്കി ഭാരതീയ ജനത പാർട്ടി പ്രചാരണം ശക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ […]Read More
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായി പരാതി. വ്യാകരണ വകുപ്പ് മേധാവിയായ ഡോ. സുനിൽകുമാറാണ് സന്ദേശം അയച്ചതെന്നാണ് ആരോപണം. പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നും, വിദ്യാർത്ഥികളുടെ പങ്കാളിത്തം വിലയിരുത്തി രേഖപ്പെടുത്തുമെന്നും സന്ദേശത്തിൽ പറയുന്നു. വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള ഭാവിയിലെ സഹായങ്ങൾ—ആർഎസി, തുറന്ന പ്രതിരോധം തുടങ്ങിയ അക്കാദമിക് കാര്യങ്ങൾ—പങ്കാളിത്തം അനുസരിച്ചായിരിക്കും നൽകുകയെന്നും ഭീഷണിയുണ്ട്. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി നാളെയാണ് ഗവർണർ സർവകലാശാലയിൽ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് […]Read More
തിരുവനന്തപുരം: ഓപ്പറേഷൻ എർത്ത് ഗാർഡ് വഴി ഞെട്ടിക്കുന്ന അഴിമതി വിവരങ്ങളാണ് വിജിലൻസ് കണ്ടെത്തിയത്. അനധികൃത മണൽ കടത്തിന് മണൽ മാഫിയയിൽ നിന്നും അപേക്ഷകരിൽ നിന്നുമായി 4,69,800 രൂപ 14 ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തി. കെട്ടിട നിർമാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയ കുന്നുകൾ ഇടിച്ചു നിരത്തുന്നതായും, വീട് നിർമ്മാണത്തിനായി അനുമതി നേടിയശേഷം സ്ഥലങ്ങളിൽ നിന്ന് വ്യാപകമായി മണ്ണ് നീക്കം ചെയ്യുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പാലക്കാട് ജില്ലാ ഭൗമശാസ്ത്ര ഉദ്യോഗസ്ഥൻ 1,55,500 രൂപ ഡിജിറ്റൽ പണമാറ്റം വഴി […]Read More
ടെഹ്‌റാൻ: വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങി ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബാഗെർ ഗാലിബാഫ് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇസ്ലാമാബാദിൽ നടക്കാനിരുന്ന പുതിയ ഘട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്നും ഇറാൻ അറിയിച്ചു. യുഎസിന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളാണ് മേഖലയിലെ നയതന്ത്ര ചർച്ചകൾക്ക് പ്രധാന തടസ്സമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് […]Read More
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്മെന്റ് ഡയറക്ടർ പുറപ്പെടുവിച്ച ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പ്രൊഫസർ പദവിയിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിയ നടപടിയാണ് അസാധുവാക്കിയത്. വിനു തോമസിനെ നിലവിലെ സ്ഥാനങ്ങളിൽ തുടരണെന്നും നിർദേശം നൽകി. ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജിൽ പ്രിൻസിപ്പൽ ആയിരിക്കെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അദ്ദേഹത്തെ പ്രൊഫസർ പദവിയിൽ നിന്ന് തരംതാഴ്ത്തിയത്. തുടർന്ന് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ഡീൻ, […]Read More
മലപ്പുറം: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അൻവറിന്റെ നീക്കം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. കളമശേരിയിൽ ചേർന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃണമൂലിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന വിമർശനവും അൻവർ ഉയർത്തി. ഒന്നര വർഷമായി ശക്തമായി പ്രവർത്തിച്ചിട്ടും പ്രതിഫലം കണ്ടില്ലെന്നും, കോൺഗ്രസുമായി സഹകരിക്കാൻ തൃണമൂൽ […]Read More
ചെന്നൈ: നാമനിർദേശ പത്രികയിൽ നൽകിയ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയെന്ന ഹർജിയിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും ഇതുസംബന്ധിച്ച് മറുപടി നൽകാനും കോടതി നിർദേശിച്ചു. സത്യവാങ്മൂലത്തിൽ 100 കോടിയോളം രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നിൽ നൽകിയ ചില സ്വത്ത് വിവരങ്ങൾ […]Read More
യുഎസിലെ ലൂസിയാനയിൽ നടന്ന വെടിവയ്പിൽ ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു. ഒരു വയസിനും പതിനാല് വയസിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ഇയാളെ തിരിച്ചറിയാനായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഷ്രെവ്‌പോർട്ടിൽ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റു. മൂന്ന് സ്ഥലങ്ങളിലായാണ് വെടിവയ്പ് നടന്നത്. വെടിയേറ്റ കുട്ടികളിൽ ചിലർക്ക് പ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസി മേധാവി വെയ്ൻ സ്മിത്ത് അറിയിച്ചു. സംഭവത്തിൽ ഡിറ്റക്ടീവുകളെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്ന് ഷ്രെവ്‌പോർട്ട് […]Read More
ടോക്യോ: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുള്ള ചലനമാണ് രേഖപ്പെടുത്തിയത്. കടല്‍പ്പരപ്പിന് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. സുനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. . മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ രൂപപ്പെടാമെന്നും അറിയിപ്പുണ്ട്. തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. ടോക്യോയ്ക്കും ഷിന്‍-അവൊമോരി സ്റ്റേഷനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിന്‍ സെര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഫുകുഷിമ ആണവ പ്ലാൻ്റുകള്‍ക്ക് ഭീഷണിയില്ലെന്നാണ് വിവരം.Read More

