മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ലെന്ന് വീണ വിജയൻ; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് വീണ വിജയൻ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാണെന്നും, അഭിഭാഷകർ മുഖേന രേഖകൾ സമർപ്പിക്കുമെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയുടെ അഭ്യർഥന പരിഗണിച്ച ഇഡി പുതിയ തീയതി അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി പുതുക്കിയ സമൻസ് ഇന്ന് നൽകുമെന്നാണ് വിവരം. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി […]Read More

