Latest News

National

തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

ഡൽഹി: തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. 1975ൽ അകിലനും 2002ൽ ജയകാന്തനും ഈ പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിലാണ് വൈരമുത്തുവിന്റെ ജനനം. ചെറുപ്പം മുതൽ തന്നെ തമിഴ് ഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിന് വലിയ ആകർഷണം ഉണ്ടായിരുന്നു. 1960-കളിൽ തമിഴ്‌നാട്ടിൽ ശക്തമായ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ഉയർച്ചയും എഴുത്തുകാരനെന്ന നിലയിൽ വൈരമുത്തുവിനെ […]Read More

National

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി

ജമ്മു കശ്മീർ: ദേശീയ സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് മോചിതനായി. 2025 സെപ്റ്റംബറിൽ ലേയിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് വാങ്ചുകിനെ കരുതൽ തടങ്കലിലാക്കിയിരുന്നത്. ശനിയാഴ്ച ഉച്ചയോടെ കരുതൽ തടങ്കൽ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതിനെ തുടർന്നാണ് മോചനം. രാജസ്ഥാനിലെ ജോധ്പുർ സെൻട്രൽ ജയിലാണ് വാങ്ചുക് തടവിൽ കഴിഞ്ഞിരുന്നത്. തുടക്കത്തിൽ ലേയിൽ ഉണ്ടായ സംഘർഷത്തിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് വാങ്ചുക് പ്രേരണ നൽകിയതാണെന്ന് കേന്ദ്ര സർക്കാർ […]Read More

world News

ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ ഇറാൻ്റെ മിസൈൽ ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ മിസൈൽ ആക്രമണം. എംബസിയിൽ നിന്ന് പുക ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എംബസി പ്രതികരിച്ചിട്ടില്ല. നിരവധി സർക്കാർ സ്ഥാപനങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തെ തുടർന്ന് ഇറാഖിലെ യുഎസ് പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വടക്കൻ ഇറാഖിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇറാഖിൽ […]Read More

Kerala

എഡിജിപി എം.ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമന ഉത്തരവ് ഇറക്കി

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു. നിലവിലെ എംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജി ആയി ചുമതലപ്പെടുത്തി. എം.ആർ. അജിത് കുമാർ നിലവിൽ ബെവ്കോ ചെയർമാനാണ്. കഴിഞ്ഞ ദിവസം എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി ഉത്തരവ് ഇറക്കിയിരുന്നു. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ […]Read More

Kerala

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; ഹൈക്കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വന്ന സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കേസിൽ വ്യാഴാഴ്ച വീണ്ടും പരിഗണന നടക്കും. മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ നഴ്സുമാർ സമരം ആരംഭിച്ചത്. സമരം ശക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം […]Read More

world News

വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന

രാജ്യത്തെ വിവിധ വംശങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘വംശീയ ഏകതാ’ നിയമം ചൈന പാസാക്കി. പുതിയ നിയമപ്രകാരം എല്ലാ കുട്ടികൾക്കും മാൻഡരിൻ പഠനം നിർബന്ധമാക്കി. ഇതോടെ ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ എന്നിവ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ഭാഷകളുടെ ഉപയോഗം കുറയുമെന്ന ആശങ്ക ഉയരുന്നു. രാജ്യത്തെ 56 വംശങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കാനാണ് നിയമമെന്നാണ് ചൈനീസ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ പുതിയ നിയമം ന്യൂനപക്ഷ സമൂഹങ്ങളുടെ ഭാഷാ–സാംസ്കാരിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകളും വിമർശകർയും ആരോപിക്കുന്നു. നാഷണൽ […]Read More

world News

ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻ്റ് പറഞ്ഞു.ഇറാൻ-ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം മിഡിൽ ഈസ്റ്റിൽ തകർന്ന് വീഴുന്ന യുഎസിൻ്റെ നാലാമത്തെ വിമാനമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്ന് F-35 വിമാനങ്ങൾ കുവൈറ്റിൽ വെടി വെച്ചിട്ടിരുന്നു. തകർന്ന KC-135 എയർക്രാഫ്റ്റ് 60 വർഷമായി യുഎസ് മിലിറ്ററിയുടെ ഭാഗമാണ്. മറ്റ് എയർക്രാഫ്റ്റുകൾക്ക് ഇന്ധനം നിറക്കുന്നതിന് വേണ്ടിയാണ് […]Read More

Kerala

തെരെഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്.

ഡൽഹി: നിയമസഭയിലേക്ക് എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്. എംപിമാർ മത്സരിക്കുന്നതിനെ ഹൈക്കമാൻഡ് വിലക്കി എന്ന വാർത്തകൾക്ക് ഇടയിലാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നിലപാട് വ്യക്തമാക്കിയത്.എംപിമാർ രാജിവെച്ചാൽ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടില്ലെന്നും അതിന് 54 എംപിമാർ സഭയിൽ മതിയെന്നുമാണ് ഹൈക്കമാൻഡിൻ്റെ നിലപാട്. എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞു എന്നാണ് കേരളത്തിൽ പ്രചാരണം നടക്കുന്നത്. ഇതിൽ കടുത്ത അമർഷവും ഹൈക്കമാൻഡ് രേഖപ്പെടുത്തിയിട്ടുണ്ട്.Read More

Kerala

എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണൽ വിധിയെത്തുടർന്നാണ് തീരുമാനം. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 28നാണ് എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി ചുമതലപ്പെടുത്തിയത്.Read More

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പാർലമെന്റിൽ തന്നെ തുടരും: ഷാഫി പറമ്പിൽ

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. പാർലമെന്റിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എംപിമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന് ഷാഫി ചോദിച്ചു. ചില മാധ്യമങ്ങൾ എംപിമാരുടെ ചിത്രങ്ങൾ വെച്ച് മത്സരിക്കാൻ തയ്യാറാണെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാധ്യമസൃഷ്ടികളായ വാർത്തകൾ വിശ്വസിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് ഷാഫി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയാനാകില്ല എന്ന നിലപാടായിരുന്നു ഷാഫി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes