തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ശ്രമിക്കുന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.സംസ്ഥാന പൊലീസ് മേധാവിക്കാണ് പോറ്റി പരാതി നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പോറ്റിക്കെതിരെ പരാതി നൽകിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ […]Read More
എറണാകുളം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മറൈൻ ഡ്രൈവ് വേദിയായ ആദ്യ പരിപാടിയായ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരളത്തനിമയുള്ള മുണ്ടും ഷർട്ടും ധരിച്ചെത്തിയ മോദി മലയാളത്തിലാണ് സദസിനെ അഭിസംബോധന ചെയ്തത്. “കടലിന്റെ മക്കൾക്ക് നമസ്കാരം” എന്ന വാക്കുകളോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം മത്സ്യത്തൊഴിലാളി മേഖലയിൽ കേന്ദ്രസർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് പറഞ്ഞു. അഖില കേരള ധീവരസഭയുടെ 50 വർഷത്തെ പ്രവർത്തനങ്ങളെ അദ്ദേഹം […]Read More
ടെഹ്റാൻ: ഇറാൻ്റെ പുതുതായി അധികാരമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണ അറിയിച്ച് ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ. ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ അപലപിച്ച കിം ജോങ് ഉൻ പ്യോങ്യാങിലെ യുദ്ധ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. ഉന്നിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിക്ക് അധികാരം നൽകാനുള്ള തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് നോർത്ത് കൊറിയയുടെ […]Read More
ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ തായ് പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. മയുരീ നാരീ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. നിലവിൽ ഇരുപത് നാവികരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നും റോയൽ തായ് നേവി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് റോയൽ തായ് നേവി വ്യക്തമാക്കി. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും […]Read More
ടെഹ്റാൻ: സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ കിഴക്കൻ മേഖല ലക്ഷ്യമാക്കി അയച്ച ഡ്രോണുകൾ തങ്ങൾ തകർത്തുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതിനിടെ ആവശ്യമായി വരുന്ന കാലം വരെ തങ്ങൾ ആക്രമണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തള്ളിക്കളയുന്നതായും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം. അമേരിക്കയുമായുള്ള ചർച്ച തങ്ങളുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം പറഞ്ഞുRead More
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാർക്കെതിരായ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇത് കുടുംബ പ്രശ്നം മാത്രമല്ലെന്നും ഗണേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഒത്തുതീർപ്പ് അംഗീകരിക്കില്ലെന്ന് സണ്ണി ജോസഫ്യും പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എംഎൽഎ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. അതേസമയം ഗണേഷ് കുമാറിനെതിരായ വിവാദം ഒത്തുതീർപ്പിലായ സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം കുടുംബ പ്രശ്നമാണെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. […]Read More
ന്യൂഡൽഹി: ജലജീവൻ മിഷൻ പദ്ധതി 2028 ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 8.69 ലക്ഷം കോടിയുടെ പദ്ധതി വിഹിതത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതം 3.59 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. 2019-20ലെ വിഹിതത്തിൽ നിന്ന് 1.51 ലക്ഷം കോടിയുടെ വർധനയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘സുജലം ഭാരത്’ എന്ന പേരിൽ ഒരു ദേശീയ ഡിജിറ്റൽ ഫ്രെയിം വർക്ക് രൂപീകരിക്കുമെന്നും കുടിവെള്ള വിതരണ സംവിധാനത്തെ ഡിജിറ്റൽ മാപ്പിങ് ചെയ്ത് ഓരോ ഗ്രാമത്തിനും പ്രത്യേകം ഐഡി […]Read More
പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം
പാലക്കാട്: കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണം. കോട്ടോപ്പാടം ചെന്നേരികുന്നിൽ വച്ചാണ് ഷൈജുവിനെ ആന ആക്രമിച്ചത്. രണ്ട് ആനകളെ തുരത്തുന്നതിനിടെയാണ് ഒരു ആന ഷൈജുവിനെ ആക്രമിച്ചത്. ആന ഷൈജുവിനെ വലിച്ചെറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരണപ്പെട്ടു. വാരിയെല്ലിനും മുതുകിനുമെല്ലാം വലിയ രീതിയിലുള്ള പരിക്കുകളുണ്ടായിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.Read More
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥി അഭിഗീതിനെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർഥിയെയും ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. “ഐ ഹേറ്റ് മൈ […]Read More
തെക്കൻ ലബനനിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗം; ഇസ്രയേലിനെതിരെ ആരോപണവുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്
ടെഹ്റാൻ: തെക്കൻ ലബനീസ് ഗ്രാമങ്ങൾക്കെതിരെ ഇസ്രയേൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ചുവെന്നാരോപിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് രംഗത്ത്. ഗ്രാമങ്ങളിലെ വീടുകൾക്ക് മുകളിൽ പീരങ്കി വഴി ഫോസ്ഫറസ് വിതറുന്ന ഏഴ് ദൃശ്യങ്ങൾ ലഭിച്ചതായും സംഘടന വ്യക്തമാക്കി. ലബനൻ തെക്കൻ മേഖലയിലെ യോഹർ നിവാസികൾക്ക് ഇസ്രയേൽ സൈന്യം മുൻകൂട്ടി ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പ്രദേശം ഒഴിഞ്ഞു പോകാൻ നിർദേശം നൽകിയതിന് മണിക്കൂറുകൾക്കകം ആക്രമണം നടന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജനവാസ മേഖലയിൽ വൈറ്റ് […]Read More

