Latest News

National sports Top News

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം […]Read More

Top News world News

ബംഗ്ലാദേശിൽ വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു പരിശീലന യുദ്ധവിമാനം തലസ്ഥാനമായ ധാക്കയിൽ തകർന്നുവീണു. ചൈനീസ് നിർമ്മിത എഫ്-7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിലെ മൈൽ സ്റ്റോൺ കോളേജിന് സമീപം വിമാനമാണ് തകർന്നുവീണത്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടതായും നാല് പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ധാക്കയിലെ ഒരു സ്കൂൾ കാമ്പസിലാണ് അപകടം നടന്നത്. ബംഗളാദേശ് വ്യോമസേനയുടേതായ എഫ്-7 ബിജിഐ വിമാനം തകര്ച്ചയ്ക്കു കീഴായി അപകടസ്ഥലത്ത് പതിച്ചു എന്നത് ബംഗളാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് സ്ഥിരീകരിച്ചു. ഫയർ സർവീസ് […]Read More

Education Kerala Top News

‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും,

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എംനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ […]Read More

National Politics Top News

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം :

പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേദ്രമോദി പറഞ്ഞു. പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും, എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു. ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം. വികസനത്തിൽ ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. […]Read More

Top News world News

തണുപ്പിനെയും മറികടന്ന് ലബുബു പാവയ്‌ക്കായി ക്യൂ: മെൽബണിൽ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന്

തണുപ്പും മഴയും എല്ലാം അവഗണിച്ച് നൂറുകണക്കിന് ആളുകൾ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ രാത്രി മുഴുവൻ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈറലായിരിക്കുന്നതും ആരാധകരെ ആവേശത്തിലാഴ്ത്തിയതുമായ ലബുബു പാവകൾക്കായാണ് ഈ കാത്തിരിപ്പ്. മെൽബൺ നഗരത്തിലെ ബോർക്ക് സ്ട്രീറ്റിലാണ് ലിമിറ്റഡ് എഡിഷൻ ലബുബു പാവകൾ വാങ്ങാനായി ജനക്കൂട്ടം തിരക്കേറിയത്. ‘അഗ്ലി ക്യൂട്ട്’ (ugly-cute) എന്ന് അറിയപ്പെടുന്ന ഈ പാവകൾക്ക് ലോകമെമ്പാടും ആരാധകരാണ്. പാവകളെ വാങ്ങാനായി ആളുകൾ തണുപ്പിൽ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ടിക്‌ടോക്കും […]Read More

Kerala Politics Top News

ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി

പാർലമെന്റ് സമ്മേളനം ആരംഭിച്ചവേളയിൽ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണുനട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരൻ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം ദേശീയത ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടൽ തുടരാനുള്ള തീരുമാനത്തിലാണ് തരൂർ. തരൂർ ഒപ്പമില്ലെന്നും തലസ്ഥാനത്തെ പാർട്ടി പരിപാടികൾക്ക് ഇനി അദ്ദേഹത്തെ ക്ഷണിക്കേണ്ടതില്ലെന്നും കെ മുരളീധരൻ തുറന്നടിച്ചെങ്കിലും വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. തരൂർ വിവാദങ്ങളിൽ […]Read More

National Top News

രാഷ്ട്രീയ ആക്രമണത്തിന് ഉപകരണമാകരുത്; ഇഡിയെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ച് സുപ്രീംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഷ്ട്രീയ പോരാട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതി. രണ്ട് വ്യത്യസ്ത കേസുകളിലായിരുന്നു ഇഡിയുടെ സമീപനത്തിനെതിരെ കോടതിയുടെ കടുത്ത നിലപാട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും സംസ്ഥാന മന്ത്രിക്കും സമന്‍സ് അയച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതി നൽകിയ സംരക്ഷണ വിധിയ്ക്കെതിരെ ഇഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബി.ആര്‍.ഗവായി, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്. “ഞങ്ങളുടെ വായ തുറപ്പിക്കേണ്ട അവസ്ഥയുണ്ടാകരുത്. ഇഡിയെ കുറിച്ച് കടുത്ത […]Read More

Education Kerala Top News

മതസാമുദായിക സംഘടനകള്‍ക്ക് അടിമപ്പെടില്ല; സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള സംഘടനകള്‍ സമ്മര്‍ദ്ദംചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് […]Read More

National Politics Top News

പ്രതിപക്ഷ നേതാവായ എനിക്ക് സംസാരിക്കാൻ അനുവാദമില്ല: രാഹുൽ ഗാന്ധി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ബഹളത്തിലേക്കും മാറ്റിവയ്ക്കലിലേക്കും നീങ്ങിയപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നിട്ടും ലോക്‌സഭയിൽ സംസാരിക്കാൻ തനിക്ക് അനുവാദമില്ലെന്ന് അദ്ദേഹം പറഞ്ഞു. “പ്രതിരോധ മന്ത്രിക്കും സർക്കാരിലെ മറ്റുള്ളവർക്കും സംസാരിക്കാൻ അനുവാദമുണ്ട്, പക്ഷേ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദമില്ല. ഞാൻ പ്രതിപക്ഷ നേതാവാണ്, സംസാരിക്കാനുള്ള അവകാശം എന്റെതാണ്, പക്ഷേ അവർ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല,” സഭ പിരിച്ചുവിട്ട ശേഷം പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് ഗാന്ധി പറഞ്ഞു. സർക്കാർ ഒരു […]Read More

Kerala Politics Top News

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം; പൊലീസിൽ പരാതി നൽകി പിഡിപി

കോട്ടയത്ത് നടത്തിയ വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിഡിപി നേതാവ് എം എസ് നൗഷാദാണ് പരാതി നൽകിയത്. മതസ്പർധയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രസംഗം എന്നും പരാതിയിൽ പറയുന്നു. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes