Latest News

Kerala Top News

“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം

യെമനിൽ വധിക്കപ്പെട്ട തലാൽ മുഹമ്മദിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സാമുവൽ ജെറോം. “സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എന്നും, എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ടെന്നും സാമുവൽ ജെറോം വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായി താൻ മധ്യസ്ഥനായി നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. “താൻ അഭിഭാഷകനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല” , ഇപ്പോൾ പ്രതികരിച്ച് ഒരു വ്യക്തിയേയും പ്രകോപിപ്പിക്കാനില്ലെന്നും സാമുവൽ കൂട്ടിച്ചേർത്തു. അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിലാണ് സാമുവൽ ജെറോമിനെതിരെ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. […]Read More

National Top News

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35 ബി യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം പുറത്തിറങ്ങി

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടൻ രാജ്യമൊഴിവാക്കാത്ത അമേരിക്കൻ നിർമിത എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. വിമാനത്താവളത്തിലെ എയർ ഇന്ത്യ ഹാങ്ങറിൽ നടത്തിയ സാങ്കേതിക പരിശോധനകൾക്കു ശേഷം വിമാനം ഹാങ്ങറിൽ നിന്നു പുറത്തേക്ക് മാറ്റി. പുഷ് ബാക്ക് ട്രാക്ടർ ഉപയോഗിച്ച് സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് വിമാനം പുറത്തേക്ക് കൊണ്ടുപോയത്. വിമാനത്തിൽ നേരത്തേ കണ്ടെത്തിയ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവുകളും ഓക്സിലറി പവർ യൂണിറ്റിലെ സാങ്കേതിക തകരാറുകളും ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ബ്രിട്ടൻ നൽകിയ പ്രത്യേക ടോ ബാർ […]Read More

Education Kerala Politics Top News

‘കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു’; കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധത്തിനിടെ ക്രൂരത

കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകരുടെ ക്രൂരത. കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം. കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം […]Read More

National Politics Top News

‘സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുന്നു, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി;

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം. വികസനത്തിൽ ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി […]Read More

Kerala Politics Top News

‘നിയമസഭ തിരഞ്ഞെടുപ്പിലടക്കം കൂടുതല്‍ സീറ്റുകള്‍ വനിതാ ലീഗിന് കിട്ടും’; അഡ്വ. പി കുല്‍സു

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലടക്കം കൂടുതല്‍ സീറ്റുകള്‍ വനിതാ ലീഗിന് കിട്ടുമെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി കുല്‍സു. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് വിജയസാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടന നേരത്തെ ആരംഭിച്ചെന്നും പി കുല്‍സു പറഞ്ഞു. കേരളത്തിലെ ഏത് ജില്ലയില്‍ മത്സരിച്ചാലും വിജയത്തില്‍ വനിതാ ലീഗ് നിര്‍ണായക ശക്തിയായിരിക്കും. 13 ലക്ഷം മെമ്പര്‍ഷിപ്പുള്ള ഒരു സംഘടനയായി വനിതാ ലീഗ് മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള നിര്‍ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്. അതിനു മുന്‍പ് തന്നെ […]Read More

Kerala Top News

തൃശൂര്‍ പുതുക്കാട് ബാറില്‍ ജീവനക്കാരനെ കുത്തുകൊന്നു; ഒരു പ്രതി അറസ്റ്റില്‍

തൃശൂര്‍ പുതുക്കാട്ടെ ബാറിനു പുറത്ത് നടന്ന വാക്കുതര്‍ക്കം അതിക്രമത്തിലേക്ക് നീങ്ങി ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ടത് എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64) ആണ്. കൊച്ചി സ്വദേശി ഫിജോ ജോണി (40) എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇന്നലെ രാത്രിയോടെയായിരുന്നു. പുതുക്കാട് മേ ഫെയര്‍ ബാറിന് മുന്നിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്കും പിന്നീട് പകയും കൊലപാതകവുമിലേക്കും മാറുകയായിരുന്നു. “വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ല” എന്ന ആരോപണമാണ് തര്‍ക്കത്തിന് തുടക്കമായതെന്ന് പൊലീസ് […]Read More

Technology Top News world News

ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വീഡിയോ പങ്കുവച്ച് ട്രംപ്; പ്രതിഷേധവുമായി നിരവധി

തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ഏറ്റവും പ്രധാനപ്പെട്ട ഭരണ വിവരങ്ങള്‍ പോലും പങ്കുവച്ച് അതിനൊരു ആധികാരികത ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ എഐ വിഡിയോ എന്ന സൂചന പോലുമില്ലാതെ ട്രംപ് പങ്കുവച്ച ഈ വിഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേര്‍. നോ വണ്‍ ഈസ് എബൗ ദ ലോ (ആരും നിയമത്തിന് അതീതരല്ല) എന്ന് പ്രമുഖ അമേരിക്കക്കാര്‍ പറയുന്ന യഥാര്‍ഥ ഭാഗത്തിന് ശേഷമാണ് എഐ നിര്‍മിത വീഡിയോ ആരംഭിക്കുന്നത്. ഓവല്‍ ഓഫിസില്‍ ട്രംപുമായി […]Read More

National Top News

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനികശക്തിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനിക ശേഷിയെയും സ്വദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ ശക്തിയെയും തെളിയിച്ച ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിനായി സർവ്വകക്ഷികളും ഒന്നിച്ചു നിന്നതിന്റെ ഉദാഹരണമാണ് ഈ ഓപ്പറേഷൻ സിന്ദൂർ. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും ഈ ഘട്ടത്തിൽ നൽകിയ സഹകരണത്തിന് നന്ദിയും മോദി അറിയിച്ചു. രാജ്യത്ത് ഇപ്പോൾ മെച്ചപ്പെട്ട കാലാവസ്ഥ നിലനിൽക്കുന്നുവെന്നും അതിന്റെ നേട്ടം കാർഷികമേഖലയ്ക്ക് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹിരാകാശ യാത്രികനായ […]Read More

National Top News

2006-ലെ മുംബൈ സ്‌ഫോടനക്കേസ്: 12 പ്രതികൾക്ക് ബോംബെ ഹൈക്കോടതി മോചനം

2006-ൽ മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. ഇവർക്കെതിരായ തെളിവുകൾ പര്യാപ്തമല്ലെന്നും പ്രോസിക്യൂഷൻ കേസ് തീർച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ഭീകരാക്രമണത്തിൽ 180-ൽധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നതിന് 19 വർഷങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. “പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് […]Read More

Kerala Top News

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടേയും സതീഷിന്റെ അക്രമാസക്തപെരുമാറ്റ വീഡിയോകളുടേയും അടിസ്ഥാനത്തിലാണ് കമ്പനി നടപടി. ശാസ്താംകോട്ട മനക്കര സ്വദേശിയാണ് സതീഷ് ശങ്കർ. സതീഷിന്റ നിരന്തരമായുള്ള പീഡനമാണ് അതുല്യയുടെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes