നടൻ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ ഇനി മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രവും ഉൾപ്പെടുത്തിയിട്ടുള്ളത്. മമ്മൂട്ടിയെ കൂടാതെ ദാക്ഷായണി വേലായുധന്റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. മമ്മൂട്ടിയും ദാക്ഷായണിയും മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.Read More
ഹിമാചല്‍ പ്രദേശ്: മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടർച്ചയായ ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നിരവധി ഭാഗങ്ങൾ വെള്ളത്തിലായി. ഗതാഗത സംവിധാനം വ്യാപകമായി തടസ്സപ്പെട്ടു, പല സ്ഥലങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടായി. നിലവിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 259 റോഡുകൾ താൽക്കാലികമായി അടച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻറർ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് ഇതുവരെ […]Read More
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്‌കും തമ്മിലുള്ള വാഗ്വാദം കൂടുതൽ രൂക്ഷമാകുന്നു. ട്രംപിന്റെ വിവാദമായ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെയാണ് ഇലോൺ മസ്‌ക് വീണ്ടും ശക്തമായ വിമർശനം ഉന്നയിച്ചത്. ബിൽ പാസായാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകി. ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ അവസാനവട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇലോൺ മസ്‌ക് വീണ്ടും വിമർശനവുമായി എത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മസ്‌ക് കർശനമായ മുന്നറിയിപ്പ് നൽകിയത്. സർക്കാർ […]Read More
മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ് സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന സർക്കാരിന്റെ പ്രത്യേക സംഘവും വി എസിനെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ […]Read More
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിലെ ചിന്നകമൻപട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു.Read More
കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി . വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം. ഡിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണു ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവു കൂടിയായ മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. നേരത്തെ വീരപ്പനായി സ്മാരകം നിർമ്മിക്കണമെന്ന മുത്തുലക്ഷ്മിയുടെ ആവശ്യത്തെ ഗ്രാമസഭ പിന്തുണച്ചിരുന്നെങ്കിലും തമിഴ്നാട് സർക്കാർ […]Read More
സിറിയക്ക് മേലുള്ള വ്യാപാര-സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിച്ച് അമേരിക്ക. വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്പത്തിക ഉപരോധമാണ് അമേരിക്ക അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. സിറിയയെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയിലേക്ക് കൊണ്ടുവരാൻ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാൽ, പുതിയ സിറിയൻ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും. ഇസ്രയേലുമായുള്ള ബന്ധം, ഭീകരവാദം, പലസ്തീൻ സംഘടനകൾ എന്നിവരുമായുള്ള ബന്ധവുമാകും തുടർന്നും നിരീക്ഷണത്തിലുണ്ടാകുക. മുൻ പ്രസിഡന്റ് ബാഷർ അൽ അസദ്, അദ്ദേഹത്തിന്റെ സഹായികൾ, ഇസ്ലാമിക്ക് സ്റ്റേറ്റ്, […]Read More
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ്
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണ്. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കുമെന്നും സേനയിലെ ഉദ്യോഗസ്ഥരുടെ സ്ട്രെസ് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം […]Read More
രാജഗിരി ആശുപത്രിയിൽ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ കേസ്
രാജഗിരി ആശുപത്രിയിൽ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിനു പറയുന്നു. വിദഗ്ധ ചികിത്സക്കായി […]Read More
കോയമ്പത്തൂർ: മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജിത്തിൻ്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരെ പൊലീസ് അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ച വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്ത ശേഷം കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി […]Read More

