Latest News

Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശം. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ, സൂപ്രണ്ട് ഡോ. ജയകുമാർ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ​ഗോമതി എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവൻ എന്നിവരാണ് സമിതിയിൽ.Read More

Kerala

നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്.  കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് […]Read More

Health

വി.എസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡൊക്ടർമാരുടെ വിലയിരുത്തൽ. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. Read More

Kerala

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.Read More

National

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടം ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപം രഥങ്ങൾ എത്തിച്ചേരുന്നതിനിടെയിലായിരുന്നു. വിഗ്രഹങ്ങളുമായി രഥങ്ങൾ ക്ഷേത്രത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ ഖുർദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഗന്നാഥ റഥയാത്രയിൽ പങ്കെടുക്കാനായി പുരിയിലേക്ക് വന്ന […]Read More

Health Top News

എന്താണ് സൂബ ഡാൻസ്….

വിവാദങ്ങളിൽ നിറയുകയാണ് സൂംബ ഡാൻസ്. ഇത്രത്തോളം വിവാദമാകുന്ന സൂംബ ഡാൻസ് എന്താണ്?സൂംബ എന്നാൽ ഒരു ഫിറ്റ്നസ് ഡാൻഡ് രീതിയാണ്. കൊളംബിയൻ ഡാൻസറായ ബെറ്റോപിരസാണ് ഈ നൃത്തത്തിന് രൂപം നൽകിയത്. ലാറ്റിൽ അമേരിക്കൻ‌ പാട്ടുകൾക്കനുസരിച്ചാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ നൃത്തം ചെയ്യുന്നത് ശരീരഭാരം ഒരു പരിധിവരെ കുറയ്ക്കുന്നതിന് വളരെ അധികം സഹായകരമാണ്. കൂടാതെ ഇത് ശരീരത്തിന് വളരെയധികം ഊർജവും ഉന്മേഷവും നൽകുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും അതിലൂടെ ഹൃദയാ​രോ​ഗ്യം നിലനിർത്താനും സഹായിക്കുന്നു. 1990 കളുടെ അവസാനത്തിൽ […]Read More

National

‘ജന്മഭൂമിയിൽനിന്നും അകലെയാണെങ്കിലും ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്’; ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽനിന്ന് വിഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ”ശുഭാംശു താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്.” പ്രധാന മന്ത്രി പറഞ്ഞു. […]Read More

Uncategorized

കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം:കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസിപി പ്രദീപ് കുമാര്‍ ഘോഷാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. അതേസമയം വിദ്യാര്‍ഥിനി നേരിട്ടത് അതിക്രൂര പീഡനമെന്ന വിവരങ്ങളും പുറത്തുവന്നു. കോളജിലെ ഗാര്‍ഡ് റൂമില്‍ എത്തിച്ചാണ് പ്രതികള്‍ 24 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ശരീരത്തില്‍ നിരവധി പാടുകളും മുറിവുകളും ഉണ്ട്. കഴുത്തിൽ ആക്രമണത്തിന്റെ പാടുകള്‍. ശ്വാസതടസം നേരിട്ടതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ വിദ്യാര്‍ഥിനി ആവിശ്യപ്പെട്ടു എന്നാല്‍ പ്രതികള്‍ വീണ്ടും പീഡനം തുടര്‍ന്നു. പീഡനത്തിന്റെ […]Read More

National Top News

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. അവസാനമായി. ഗുജറാത്തിലെ ഭുജ് സ്വദേശി അനിൽ കിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടമുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തിയ എല്ലാ ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗും ഫേഷ്യല്‍ റെക്കഗ്നിഷനും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം തിരിച്ചറിയാത്ത പശ്ചാത്തലത്തിൽ അനിലിൻ്റെ പ്രതീകാത്മക ശവസംസ്കാരം ഗ്രാമത്തിൽ വ്യാഴാഴ്ച നടത്തിയിരുന്നു. ഇന്നലെയാണ് സംസ്കാരത്തിന് ശേഷമുള്ള പ്രാർഥനകൾ പൂർത്തിയായത്. ജൂൺ 12 ന് ദുരന്തമുണ്ടായി ഇത്ര ദിവസം […]Read More

Uncategorized

പാകിസ്താനിൽ ചാവേറാക്രമണം; 13 പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ചാവേറാക്രമണം. 13 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. പ്രദേശവാസികൾ അടക്കം 30ലധികം പേർക്ക് പരിക്കേറ്റു. സൈനിക വാഹനത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.  പരുക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍ ജില്ലയിലാണ് സംഭവം നടന്നത്.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes