കോഴിക്കോട്: വിവാദത്തിലകപ്പെട്ട മെക് 7 വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് രംഗത്തെത്തി സോളിഡാരിറ്റി. മെക് 7 പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവര്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണെന്നാണ് സോളിഡാരിറ്റിയുടെ വാദം. ഇതിനെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതില്‍ സിപിഐഎം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കെടുക്കുന്നുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സി ടി സുഹൈബ് ഫേസ്ബുക്കില്‍ കുറിച്ചു. സുഹൈബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം മുസ്ലിം സമുദായത്തിലുള്ളവര്‍ സംഘടിച്ചാല്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ സമരം ചെയ്താല്‍ അവര്‍ വിദ്യാഭ്യാസം നേടിയാല്‍ സമ്പാദിച്ചാല്‍ […]Read More
കണ്ണൂർ: എം കെ രാഘവനെ അനുകൂലിച്ച് പിലാത്തറയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇന്നു പുലർച്ചയോടെയാണ് കോൺഗ്രസിൻ്റെ കൊടിമരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് കെപിസിസി നിയോഗിച്ച പ്രശ്നപരിഹാര സമിതി ഇരു വിഭാഗത്തോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തെ ലംഘിച്ചാണ് പിലാത്തറയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കെപിസിസി സമിതിയുടെ ചര്‍ച്ചയില്‍ പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. മാടായി കോളേജുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നപരിഹാരം നീളുമെന്നാണ് വിലയിരുത്തല്‍. വിവാദ വിഷയം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ […]Read More
ജയ്പൂര്‍: കാന്‍സര്‍ ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ എലി കടിച്ച് മരിച്ചു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സംഭവം. എന്നാല്‍ മരണം ന്യൂമോണിയ ബാധിച്ചാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ കുട്ടി നിലവിളിച്ച് കരഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു. പുതപ്പ് നീക്കി നോക്കിയപ്പോഴാണ് കാലില്‍ നിന്നും രക്തം വാര്‍ന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മടങ്ങിയെങ്കിലും കുട്ടിയുടെ ആരോഗ്യനില ക്രമേണ വഷളാവുകയായിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു മരണം. കുട്ടിയുടെ രക്തത്തില്‍ […]Read More
ന്യൂഡല്‍ഹി: ജോലിയില്ലാത്തതിന് ലിവ് ഇന്‍ പങ്കാളിയില്‍ നിന്നും മാനസിക പീഡനം നേരിട്ട യുവാവ് ജീവനൊടുക്കി. എഞ്ചിനീയറിങ് ബിരുദധാരിയായ മായങ്ക് ചന്ദേല്‍ (27) ആണ് ആത്മഹത്യ ചെയ്തത്. ജോലി കിട്ടാതായതോടെ ലിവ് ഇന്‍ പങ്കാളി നിരന്തരം തന്നെ പരിഹസിക്കുമായിരുന്നുവെന്ന് യുവാവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. നാല് വര്‍ഷത്തോളമായി മായങ്ക് ഉത്തര്‍പ്രദേശിലെ ബന്ദ സ്വദേശിയായ യുവതിയോടൊപ്പമായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പലപ്പോഴായും ജോലി നേടണമെന്ന് യുവതി മായങ്കിനോട് പറഞ്ഞിരുന്നു. പിന്നാലെ ജോലിയില്ലാത്തതിന് പരിഹസിക്കുന്നതും പതിവായിരുന്നു. ഇതിനിടെ കഴിഞ്ഞ […]Read More
വളര്‍ന്നുവരുന്ന യുവ നേതാവാണ് ചാണ്ടി ഉമ്മന്‍, നിരുത്സാഹപ്പെടുത്താന്‍ പാടില്ല; രമേശ് ചെന്നിത്തല
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ നിലപാടുകളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മനുമായി സംസാരിച്ചുവെന്നും പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് സംസാരിച്ച് പരിഹരിക്കണം. ഉമ്മന്‍ചാണ്ടിയുടെ മകനും വളര്‍ന്നുവരുന്ന യുവ നേതാവുമാണ് ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തോട് ശത്രുതാ മനോഭാവത്തോടുകൂടിയാണ് […]Read More
ആപ്പിളിന്റെ വിഷ്വൻ പ്രോയ്ക്കും മെറ്റയുടെ ക്വസ്റ്റ് 3 യ്ക്കും മറുപടിയുമായി സാംസങ് എത്തുന്നു. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി പുതിയ എക്‌സ് ആർ ഹെഡ്‌സെറ്റുമായിട്ടാണ് സാംസങ് എത്തുന്നത്. പ്രോജക്റ്റ് മൂഹൻ എന്ന് പ്രാഥമികമായി പേര് നൽകിയിരിക്കുന്ന ഉൽപ്പന്നം അടുത്തവർഷമായിരിക്കും വിപണിയിൽ എത്തുക. ഗൂഗിളിന്റെ പുതിയ ആൻഡ്രോയിഡ് എക്‌സ്ആർ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് എത്തുന്ന ആദ്യത്തെ ഉപകരണമാണ് മൂഹൻ എക്‌സ്ആർ ഹെഡ്‌സെറ്റ്. ഗൂഗിളിന്റെ തന്നെ ജെമിനി എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെഡ്‌സെറ്റിൽ വെർച്വൽ ഡിസ്‌പ്ലെയിൽ പ്രവർത്തിക്കാൻ സാധിക്കുന്ന […]Read More
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയേറ്ററുകളിൽ എത്താൻ ഇനി 6 ദിനങ്ങൾ മാത്രം. ചിത്രം ഡിസംബർ 20ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും. കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസമാണ് നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്നതിനും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിനെ തയ്യാറായിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ […]Read More
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കരിയറിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ന്യൂസിലാൻഡ് പേസർ ടിം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കരിയറിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ന്യൂസിലാൻഡ് പേസർ ടിം സൗത്തി. ടെസ്റ്റ് കരിയറിൽ ആകെ നേടിയ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയ്ലിനൊപ്പമെത്തിയിരിക്കുകയാണ് ന്യുസിലാൻഡ് താരം. 103 ടെസ്റ്റുകളിൽ നിന്നാണ് ഗെയ്ൽ 98 സിക്സറുകൾ നേടിയത്. ക്രിക്കറ്റ് കരിയറിലെ അവസാനത്തെ മത്സരം കളിക്കുന്ന സൗത്തിയുടെ പേരിലും 98 സിക്സറുകളാണുള്ളത്. അവസാന ടെസ്റ്റ് കളിക്കുന്ന ടിം സൗത്തിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇംഗ്ലണ്ട് താരങ്ങൾ സ്വീകരിച്ചത്. 10 പന്തിൽ […]Read More
പെരിന്തൽമണ്ണ: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണൻ്റെ മാതാവ് പി സീതാലക്ഷ്മി (85) അന്തരിച്ചു. ‘അമ്മ ഇനി ഓർമ്മ’ എന്ന പി ശ്രീരാമകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മരണ വിവരം പുറത്തുവിട്ടത്. മുൻപ് അമ്മയുടെ പിറന്നാളിന് കുറിച്ച ഒരു കുറിപ്പും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വൈകീട്ട് നാലുമണിക്ക് പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ സംസ്ക്കാരം നടന്നു. ഭർത്താവ് പുറയത്ത് ഗോപി മാസ്റ്റർ. മറ്റു മക്കൾ : ശ്രീ പ്രകാശ്, ശ്രീകല. പോസ്റ്റിൻ്റെ പൂർണരൂപം അമ്മക്ക് […]Read More
ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ കോടതിയെ സമീപിക്കാന്‍ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. മോചനം വൈകിയത് ചോദ്യം ചെയ്ത് തെലങ്കാന ഹൈക്കോടതിയില്‍ അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിക്കും. ഇടക്കാല ജാമ്യം ലഭിച്ചിട്ടും ചഞ്ചല്‍ഗുഡ ജയില്‍ അധികൃതര്‍ അന്യായമായി തടവില്‍വെച്ചു എന്ന് അല്ലു ചൂണ്ടിക്കാട്ടും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് വന്ന തെലങ്കാന ഹൈക്കോടതി ഉത്തരവ് ജയില്‍ […]Read More

