Latest News

Gadgets

അഭിപ്രായ സ്വാതന്ത്ര്യം അവകാശം തന്നെ, എന്നാൽ അത് മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസ് അല്ല;

ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം അവകാശം തന്നെയാണെന്നും എന്നാൽ അത് മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസ് അല്ല എന്നും മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച അണ്ണാ ഡിഎംകെ നേതാവിന്റെ കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. കേസിൽ അണ്ണാ ഡിഎംകെ വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്നായിരുന്നു കോടതിയുടെ പരാമർശം. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന എല്ലാവർക്കും ഉറപ്പുനൽകുന്ന മൗലികാവകാശം തന്നെയാണ്. എന്നാൽ അവയെ മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് ജഗദീഷ് […]Read More

Gadgets

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് സെന്റര്‍ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടന അല്ലെന്ന്

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് സെന്റര്‍ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടന അല്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. സെനറ്റിലും സിന്‍ഡിക്കേറ്റിലും സ്ത്രീകളെ ഉള്‍പ്പെടുത്തരുതെന്ന സമസ്തയുടെ നിര്‍ദേശം പ്രായോഗികമല്ല. സമസ്തയുടെ ശൈലികളില്‍ മാറ്റം വേണമെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു. പുരോഗമന ചിന്താഗതിയുള്ളവരെ സമസ്ത മുശാവറയില്‍ ഉള്‍പ്പെടുത്തണം. സമ്‌സതയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സിഐസി പ്രവര്‍ത്തിക്കുന്നത്. സലഫിയെന്ന് മുദ്രകുത്തി സുന്നിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും ഹക്കിം ഫൈസി ആദൃശ്ശേരി പറഞ്ഞു. ‘സിഐസി ഭരണഘടന അനുസരിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ […]Read More

Gadgets

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്

വയനാട്: ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ […]Read More

Gadgets

വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു

കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. സംഭവത്തിൽ മാതന് അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഘം കടന്നു കളയുകയായിരുന്നു.Read More

Gadgets

തെമ്മാടികളെയും സാമൂഹ്യ ദ്രോഹികളെയും കോൺഗ്രസ് പോറ്റി വളർത്തിയെന്ന് മുഖ്യമന്ത്രി

കാസർക്കോട്: തെമ്മാടികളെയും സാമൂഹ്യ ദ്രോഹികളെയും കോൺഗ്രസ് പോറ്റി വളർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റുകാരെ കരുതി കൂട്ടി കോൺഗ്രസ് ആക്രമിച്ചുവെന്നും. കോൺഗ്രസിന് ഇപ്പോഴും സമീപനത്തിൽ മാറ്റം വന്നിട്ടില്ലായെന്നും ഈ മാനസികാവസ്ഥയിൽ നിന്ന് കോൺഗ്രസ് പുറത്ത് കടക്കുന്നില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീമേനി രക്തസാക്ഷി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനിടയിലായിരുന്നു പരാമർശം. അതേസമയം വയനാട് ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാത്തതിൽ അമിത് ഷായുടെ മറുപടി പച്ചകള്ളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾ അനുസരിച്ച് കേരളം കണക്ക് തയ്യാറാക്കിയിരുന്നുവെന്നും നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയിട്ടും കേരളത്തെ […]Read More

Gadgets

ഹിറ്റായി സ്വാമി എഐ ചാറ്റ് ബോട്ട്

പത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സ്വാമി എഐ ചാറ്റ് ബോട്ട് ഇതുവരെ ഉപയോ​ഗിച്ചത് 1.25 ലക്ഷത്തിലധികം പേർ. പത്തനംതിട്ട ​ജില്ലാ ഭരണകൂടം തീർഥാടകർക്കായി നിർമ്മിച്ച ഈ എഐ ബോട്ടിലെ മൂവായിരത്തോളം കേസുകളിലാണ് ഇതുവരെ ഇടപ്പെടൽ നടത്തിയത്. ആറ് വ്യത്യസ്ഥ ഭാഷകളിൽ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടിൽ നടതുറക്കൽ പൂജാസമയം, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് എളുപ്പത്തിൽ ലഭിക്കും. 6238008000 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് ഹായ് അയച്ചോ അല്ലെങ്കിൽ ക്യൂ ആർ കോ‍ഡ് സ്കാൻ […]Read More

Gadgets

മുനമ്പം ഭൂവിഷയം; എത്രയും പെട്ടെന്ന് പരിഹാരം കാണണം, വിഷയം വർഗീയവത്കരിക്കരുതെന്നും ലത്തീൻ സഭ

തിരുവനന്തപുരം: മുനമ്പം ഭൂമിവിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, വിഷയം വർഗീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട് ലത്തീൻ സഭ. ലത്തീൻ കത്തോലിക്ക സഭാദിനാഘോഷത്തിലാണ് വിവിധ പുരോഹിതന്മാർ വിഷയം രമ്യമായി പരിഹരിയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനതയാണ് ലത്തീൻ സഭയെന്നും മുനമ്പം ഭൂമി വിവാദത്തെ വർഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്നും കെആർഎൽസിസി അധ്യക്ഷനായ ബിഷപ് ഡോ.വർഗീസ് ചക്കലയ്ക്കൽ പറഞ്ഞു. കുടുംബങ്ങൾ വഴിയാധാരമാകുന്ന കാര്യങ്ങളാണ് മുനമ്പത്ത് കേൾക്കുന്നത്. റവന്യു അവകാശങ്ങൾ നേടിക്കൊടുക്കാൻ നമ്മൾ ഒപ്പമുണ്ടാകണമെന്നും സർക്കാർ നിയോഗിച്ച കമ്മീഷന്റെ തീരുമാനങ്ങൾ വേഗത്തിൽ […]Read More

Gadgets

മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ ശ്രീകണ്ഠന്‍

പാലക്കാട്: മെക് 7 വ്യായായ്മ കൂട്ടായ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്. വിവാദം ചൂടുപിടിക്കവെ മെക് 7 പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് അദ്ദേഹം എത്തിയത്. മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായായ്മ പദ്ധതിയാണ് ഇത്. ജാതിയും മതവും രാഷ്ട്രീയവും […]Read More

Gadgets

മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ല, വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും പി

കോഴിക്കോട്: മെക് സെവനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനൻ പറഞ്ഞു. പൊതു വേദികളിൽ ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ, പോപ്പുലർ ഫ്രണ്ട് എന്നിവർ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുസമൂഹം ജാഗ്രത പുലർത്തണം. മതനിരപേക്ഷ […]Read More

Gadgets

ലക്കി ഭാസ്‌കര്‍ കണ്ട് ഒരു ഘട്ടത്തില്‍ ടി വി ഓഫ് ചെയ്‌തു, ടര്‍ബോ

ദുല്‍ഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ സിനിമ കണ്ട് ഒരു ഘട്ടത്തില്‍ താന്‍ ടി വി ഓഫ് ചെയ്‌തിട്ടുണ്ടെന്ന് പറയുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടി. സിനിമയിൽ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ടെന്‍ഷന്‍ ആയെന്നും രാത്രി കണ്ടാല്‍ ശരിയാകില്ല രാവിലെ കാണാം എന്ന് കരുതി ടി വി ഓഫാക്കിയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം കണ്ട് ഒരു സീനില്‍ താന്‍ കരഞ്ഞെന്നും, കോമഡി സിനിമകളില്‍ പോലും ചില സീനുകളില്‍ മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes