Latest News

Gadgets

കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു. യു എ ഇ യിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് എംപോക്സ് രോഗബാധ സ്വീകരിച്ചത്. യുവാവ് ഇപ്പോൾ‌ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾക്കും എംപോക്സ് രോഗബാധ എന്ന് സംശയമുണ്ട്. രോഗബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷനിൽ തുടരുകയാണ്.Read More

Gadgets

വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്ന് കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്ന് കുട്ടികളെ കാണാതായി. നാല് പെൺകുട്ടികളെയാണ് കാണാതായത് എന്നാണ് വിവരം. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായത്. ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More

Gadgets

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു. 71വയസായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അര നൂറ്റാണ്ടായി സോണിയ ഗാന്ധിക്ക് ഒപ്പമുണ്ട്. തൃശ്ശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.Read More

Gadgets

ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ

കല്‍പ്പറ്റ: വയനാട്ടിൽ മൃതദേഹത്തോട് അനാദരവ്. ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. ആംബുലൻസ് വിട്ടുനൽകാനാവാത്തതിനാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവേണ്ടി വന്നത്. എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെൻറ് കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാഥരവ് കാട്ടിയത്. ആംബുലന്‍സ് വിട്ടുകൊടുക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.Read More

Gadgets

മെക് 7 വിമര്‍ശനം പിന്‍വലിച്ച് സമസ്ത എപി വിഭാഗം

കോഴിക്കോട്: മെക് 7 വിമര്‍ശനം പിന്‍വലിച്ച് സമസ്ത എപി വിഭാഗം. ഏതെങ്കിലും ഒരു ക്ലബിനെ ഉദേശിച്ചല്ല സംസാരിച്ചതെന്നാണ് എ പി നേതാവും എസ് വൈഎസ് ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം. സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയാണ് എതിര്‍ത്തതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സമസ്ത എപി വിഭാഗമാണ് മെക് 7 സംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്‌ലാമിയാണെന്നും മുസ്ലിമീങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറി […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ ‘നീലപ്പെട്ടി’യെ കുറിച്ച് പരാമര്‍ശിച്ച് കെ കെ ഷൈലജ

ശ്രീകൃഷ്ണപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ ‘നീലപ്പെട്ടി’യെ കുറിച്ച് പരാമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ എംഎല്‍എ. ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലപ്പെട്ടിയില്‍ നിന്ന് ഒന്നും കിട്ടിയില്ലെങ്കിലും ഒന്നും ഇല്ലാതാകുന്നില്ലെന്നാണ് ഷൈലജ സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോടികള്‍ ഒഴുക്കിയെന്ന ആരോപണവും ഷൈലജ ഉന്നയിച്ചു. മതേതരത്വം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു. കെ ജയദേവനാണ് പുതിയ ഏരിയാ സെക്രട്ടറി. ഏരിയാ സമ്മേളനത്തില്‍ നടന്ന […]Read More

Gadgets

ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

തിരുവനന്തപുരം: മംഗലാപുരത്ത് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ചടങ്ങിലേക്ക് കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന നിര്‍ദേശമുള്ളത്. സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പൊലീസിന്റെ നിര്‍ദേശമാണോ സ്‌കൂള്‍ അധികൃതരുടേതാണോ എന്നതില്‍ വ്യക്തതയില്ല. പ്രിന്‍സിപ്പാളാണ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച 3.55നാണ് സ്‌കൂളിന്റെ 46-ാം വാര്‍ഷിക ചടങ്ങുകള്‍ നടക്കുന്നത്.Read More

Gadgets

തോട്ടട ഐടിഐ സംഘർഷം; അമ്മയും കുഞ്ഞുമുള്ള കാറിന് നേരെ ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകർ

കണ്ണൂർ: തോട്ടട ഐടിഐ സംഘർഷത്തിൽ കെഎസ്‌യു നടത്തിയ മാർച്ചിനിടെ അമ്മയും കുഞ്ഞുമുള്ള കാറിന് നേരെ ആക്രോശിച്ച് പ്രവർത്തകർ. വാഹനം തടഞ്ഞ കെഎസ്‌യു പ്രവർത്തകർ, കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും വാഹനത്തിൽ ചവിട്ടുകയും ചെയ്തു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. അമ്മയും പിഞ്ചുകുഞ്ഞും പേടിച്ച് കരഞ്ഞതോടെ പ്രവർത്തകർ തന്നെ ഇവർ കടത്തിവിടുകയായിരുന്നു.Read More

Gadgets

ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പൊലീസിന്

തിരുവനന്തപുരം: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അറിയിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. […]Read More

Gadgets

ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. കാർ ഓടിച്ചത് കണിയാമ്പറ്റ സ്വദേശി ഹർഷിദ് എന്നയാളാണ്. പ്രതികൾക്കായി പൊലീസ് വലവിരിച്ചുകഴിഞ്ഞു. മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. സംഭവത്തിൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes