Latest News

Gadgets

ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരിച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍

ശ്രീവില്ലിപ്പുത്തൂർ: ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരിച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍. ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിറയുന്നത്. സാധാരണയായി ശ്രീകോവിലില്‍ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ […]Read More

Gadgets

പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യത; എഫ്എസ്എസ്എഐ അറിയിപ്പ്

പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ഭക്ഷ്യ നിയന്ത്രണ സ്ഥാപനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അറിയിപ്പ് അനുസരിച്ച് ഈ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ പരിശോധനകള്‍ക്കും ഓഡിറ്റിനും വിധേയമായിരിക്കും. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) സര്‍ട്ടിഫിക്കേഷന്‍ ആവശ്യകത ഒഴിവാക്കിയ സര്‍ക്കാരിന്‌റെ ഒക്ടോബറിലെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ലൈസന്‍സുകളോ രജിസ്‌ട്രേഷനോ അനുവദിക്കുന്നതിന് മുമ്പ് നിര്‍മാതാക്കളും പ്രോസസ്സര്‍മാരും […]Read More

Gadgets

‘മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് എങ്ങനെ കുറ്റകരമാകും’; കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി

ഡൽഹി: മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് കുറ്റകരമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിലപാടിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ നിലപാട് തേടി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് . ‘അവര്‍ ഒരു പ്രത്യേക മത മുദ്രാവാക്യം വിളിക്കുകയായിരുന്നു. അതെങ്ങനെ കുറ്റമാകും? എന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. മസ്ജിദ് പരിസരത്ത് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയ 2024 സെപ്റ്റംബര്‍ 13ലെ […]Read More

Gadgets

സോണിയ ഗാന്ധി എടുത്ത നെഹ്റുവിൻ്റെ കത്തുകൾ തിരികെ നൽകുക; രാഹുൽ ഗാന്ധിക്ക് നെഹ്റു

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എഴുതിയ വ്യക്തിപരമായ കത്തുകൾ തിരികെ നൽകാൻ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (PMML) കോൺഗ്രസ് നേതാവ് സോണിയഗാന്ധിയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. 2008ൽ യുപിഎ ഭരണകാലത്താണ് സോണിയാ ഗാന്ധിക്ക് ഇവ കൈമാറിയിരുന്നത്. സോണിയാ ഗാന്ധിയുടെ കൈവശമുള്ള യഥാർത്ഥ കത്തുകൾ തിരിച്ചു നൽകണമെന്നും അല്ലെങ്കിൽ ഫോട്ടോകോപ്പികളോ ഡിജിറ്റൽ കോപ്പികളോ നൽകണമെന്നും ആവശ്യപ്പെട്ടു. സെപ്റ്റംബറിലും സോണിയാ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. 1971-ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻ്റ് ലൈബ്രറി (ഇപ്പോൾ പിഎംഎംഎൽ) യെ ഇത് ഏൽപ്പിച്ചിരുന്നു. […]Read More

Gadgets

ജസ്പ്രീത് ബുംമ്രയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഇംഗ്ലീഷ് അവതാരിക ഇസ ഗുഹ

ഇന്ത്യയുടെ സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംമ്രയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഇസ ഗുഹ. ഗാബ ടെസ്റ്റിനിടെ ബുംമ്രയെ കുരങ്ങ് എന്ന പരാമർശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരസ്യമായി ക്ഷമ പറഞ്ഞ് ഇസ രംഗത്തെത്തിയത്. ഇന്ത്യന്‍ പേസറുടെ മിന്നും പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു. ഗാബ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വിവാദങ്ങൾക്ക് കാരണമായ […]Read More

Gadgets

പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പാർലമെന്റിലെ ചർച്ചയിൽ വയനാട്ടിലെ […]Read More

Gadgets

ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും മസ്‌കിൻ്റെ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’

ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ട്. സമതലമല്ലാത്ത, കുത്തനെ കയറിയും ഇറങ്ങിയുമുള്ള ഒരു സ്ഥലത്താണ് റോബോട്ട് നടക്കുന്നത്. ദിവസവും നടക്കുന്നത് നിങ്ങളുടെ മനസ് വൃത്തിയാക്കുമെന്ന ക്യാപ്ഷനോട് കൂടി ടെസ്ല തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ മസ്‌ക് പങ്കുവെക്കുകയായിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ചരിഞ്ഞ പ്രതലത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ ഒപ്റ്റിമസ് റോബോട്ട് ശ്രമിക്കുന്നതായി വീഡിയോ കാണിക്കുന്നു. നടക്കാന്‍ പഠിക്കുന്ന അല്ലെങ്കില്‍ കാലില്‍ ഉറപ്പില്ലാത്ത ഒരാളോട് സാമ്യമുള്ള […]Read More

Gadgets

‘ഇത് ഈ മണ്ണില്‍ ഒരു പുതിയ ചരിത്രം, മഹാകുംഭമേളയില്‍ എഐയും ചാറ്റ്‌ബോട്ടും ഭാഗമാകും’;

ജനുവരി 13 മുതല്‍ നടക്കുന്ന മഹാകുംഭമേളയില്‍ എഐയും ചാറ്റ്‌ബോട്ടും ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 5500 കോടി രൂപയുടെ 167 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകുംഭമേള 2025ല്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന് തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) അധിഷ്ടിത പ്ലാറ്റ്‌ഫോമായ ‘സഹായക് ചാറ്റ്‌ബോട്ട്’ പ്രധാനമന്ത്രി അവതരിപ്പിച്ചു. മഹാകുംഭമേള 2025 വിജയകരമാകുമെന്ന് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘‘പ്രയാഗ് രാജിന്റെ ഈ മണ്ണില്‍ […]Read More

Gadgets

നക്‌സലിസത്തിൻ്റെ ഇന്ത്യയിലെ നാളുകൾ എണ്ണിത്തുടങ്ങി, നക്‌സലുകളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര

ഡൽഹി: മുൻ നക്‌സലുകളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കീഴടങ്ങുകയും ഇപ്പോൾ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയുമായി സഹകരിക്കുകയും ചെയ്യുന്ന സംഘവുമായാണ് കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും 2026 മാർച്ച് അവസാനത്തോടെ നക്‌സലിസം പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 31ന് മുമ്പ് രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തമാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.Read More

Gadgets

കല്ല്യാണ സാരിയിൽ കീര്‍ത്തിയെഴുതിയ പ്രണയകവിത

നീണ്ട നാളത്തെ പ്രണത്തിനൊടുവിൽ നടി കീർത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വെച്ച് നടന്നത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആന്‍റണി തട്ടിലിനെ ആണ് നടി വിവാഹം ചെയ്തത്. കീര്‍ത്തിയുടെ ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നടിയുടെ ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ രണ്ടു ചടങ്ങിലും പങ്കെടുത്തിരുന്നത്. ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes