അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ജീവനൊടുക്കിയ ഹവില്‍ദാര്‍ വിനീതിന്റെ മരണം വെടിയേറ്റെന്ന്
മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ജീവനൊടുക്കിയ ഹവില്‍ദാര്‍ വിനീതിന്റെ മരണം വെടിയേറ്റെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു വിനീത്. പരാജയപ്പെട്ടതിലെ ദു:ഖം വിനീതിനുണ്ടായിരുന്നുവെന്നും സംഭവം കൊണ്ടോട്ടി ഡിവൈഎസ്പി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘2011 ല്‍ സര്‍വീസില്‍ വന്ന വ്യക്തിയാണ് വിനീത്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു വിനീത്. റിഫ്രഷ് കോഴ്‌സില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. വിനീതിനൊപ്പം മറ്റ് പത്ത് പേരും പരാജയപ്പെട്ടു. കോഴ്‌സില്‍ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമം വിനീതിനുണ്ടായിരുന്നു,’ എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. […]Read More

