മുണ്ടക്കൈ ദുരന്ത ബാധിതർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി
കൽപറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുണ്ടക്കൈ ദുരന്ത ബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. പുനരധിവാസം വേഗത്തിലാക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അവർ പറഞ്ഞു. അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. മലപ്പുറത്തെയും കോഴിക്കോടെയും സന്ദർശനം പൂർത്തിയാക്കി വയനാട് ജില്ലയിലെത്തിയ പ്രിയങ്ക മാനന്തവാടിയിലെ […]Read More

