തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് മഴ അനുഭവപ്പെടുക.മലയോര മേഖലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് തീവ്ര മഴ അനുഭവപ്പെടുന്നതെന്നും ഇന്നലെയും ഇന്നും മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കേരള മേധാവി നീത കെ ഗോപാല്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം ന്യൂനമര്‍ദ്ദം കേരളത്തിലൂടെ കടന്നുപോകും. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ […]Read More
കണ്ണൂർ: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാര സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് […]Read More
കണ്ണൂര്‍: വളപട്ടണത്തെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടില്‍ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ […]Read More
പത്തനംതിട്ട: മഴ കനത്തതോടെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. അംഗനവാടി, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ […]Read More
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി. കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് അടക്കം വിളിച്ചുവെന്നും എന്നാൽ പ്രതികരണം ലഭിച്ചില്ലെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം. ജില്ലാ […]Read More
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് (ഡിസംബർ 2 തിങ്കൾ) റെഡ് അലർട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കോട്ടയം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി (ഡിസംബർ 2) നൽകി. എറണാകുളം, ഇടുക്കി, തൃശ്ശുർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മധ്യ […]Read More
കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി. പുതിയങ്ങാട് സ്വദേശി മുഹമ്മദ് സഫാദാണ് പൊലീസുകാരെ കബളിപ്പിച്ച് ജയില്‍ ചാടിയത്. ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ ആണ് സഫാദ് രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് കബളിപ്പിച്ച് മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടിവി കാണാന്‍ അനുമതിയിലുള്ളത്. സംഭവത്തില്‍ പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് […]Read More
പത്തനംതിട്ട: തിരുവല്ല സിപിഐഎമ്മിലെ വിഭാഗീയത പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ കൊച്ചുമോനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ജെനോ മാത്യൂവിന് പകരം ചുമതല നല്‍കി. വീണ്ടും ലോക്കല്‍ സമ്മേളനം നടത്താനും തീരുമാനമായി. ഈ മാസം ഒമ്പതിന് ലോക്കല്‍ സമ്മേളനം കൂടിയേക്കും. എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്. തീരുമാനങ്ങള്‍ തിരുവല്ല ഏരിയാ കമ്മിറ്റിയെ അറിയിച്ചു. തിരുവല്ല ടൗണ്‍ […]Read More
കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്. ജി സുധാകരന്‍ സത്യസന്ധനായ നേതാവാണ്. ബിജെപിക്കൊപ്പം ചേരുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സുധാകരനെ പോലെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമല്ല കോണ്‍ഗ്രസ്. സിപിഐഎമ്മിലേയും കോണ്‍ഗ്രസിലെയും നല്ല നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും കോണ്‍ഗ്രസും കാര്‍ബണ്‍ കോപ്പികളാണ്. മാധ്യമങ്ങള്‍ ശത്രുക്കളല്ല, മാധ്യമങ്ങള്‍ സത്യസന്ധത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്മൂലന രാഷ്ട്രീയമാണ് സിപിഐഎമ്മിന്റെ അടിത്തറയിളക്കിയത്. സിപിഐഎം ആഗ്രഹിച്ചത് പോലെ കണ്ണൂര്‍ […]Read More
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന് പിന്നാലെ പുതുച്ചേരിയില്‍ വൈദ്യുതി-മൊബൈല്‍-ഇന്റര്‍നെറ്റ് ബന്ധം തകരാറില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരി, കടലൂര്‍, കാരിക്കല്‍, വിഴുപ്പുറം, തിരുവണ്ണാമലൈ, വെല്ലൂര്‍, റാണിപേട്ട് എന്നിവിടങ്ങളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മഴക്കെടുതിയില്‍ പുതുച്ചേരിയില്‍ 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി ഹൗസിങ് കോളനികള്‍ വെള്ളക്കെട്ടിലാണ്. വാഹനങ്ങളും മുങ്ങി. പ്രദേശത്ത് മഴ നിര്‍ത്താതെ തുടരുന്നതായാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് മഴയാണ് പുതുച്ചേരിയില്‍ പെയ്തത്. 24 മണിക്കൂറില്‍ 50 സെന്റിമീറ്ററും കടന്നായിരുന്നു മഴ. സബ്‌സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി […]Read More

