Latest News

Gadgets

പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ജീവനൊടുക്കി

പത്തനംതിട്ട: പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 23 കാരനായ ഇടുക്കി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു. തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആണ് പഠിച്ചിരുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് […]Read More

Gadgets

ഇ പി ജയരാജൻ നൽകിയ മാനനഷ്ട കേസിൽ ശോഭ സുരേന്ദ്രന് കോടതി നോട്ടീസ്

കണ്ണൂർ: സിപിഐഎം നേതാവ് ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവ്. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇ പി ജയരാജനുമായി ബിജെപി പ്രവേശന ചർച്ചക്കായി കൂടിക്കാഴ്ച നടത്തി എന്ന ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ ഇ പി മാനനഷ്ട കേസ് നൽകിയിരുന്നു. പ്രകാശ് ജാവദേക്കറുമായുള്ള ഇ പി ജയരാജൻ നടത്തിയ കൂടിക്കാഴ്ചയുടെ ചുവട് പിടിച്ചായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമർശം. ഈ പരാമർശം തള്ളിക്കൊണ്ട് […]Read More

Gadgets

കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല; നടന്‍ സുധീര്‍ കരമന

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറച്ചില്‍ വേദനിപ്പിച്ചെന്ന് നടന്‍ സുധീര്‍ കരമന. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല. നടി ആരാണെന്ന് അറിയില്ലെന്നും സുധീര്‍ കരമന പ്രതികരിച്ചു. കഴിഞ്ഞ ദിവസം വി ശിവന്‍കുട്ടി തുറന്നുപറിച്ചില്‍ നടത്തിയ വേദിയില്‍ സുധീർ കരമനയും ഉണ്ടായിരുന്നു. ‘ഞാനും കലോത്സവ വേദിയില്‍ നിന്നാണ് അഭിനയത്തില്‍ സജീവമാകുന്നത്. വേദിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രസ്താവന കേള്‍ക്കുന്നത്. വേദന […]Read More

Gadgets

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയം; ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹര്‍ഭജന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. അഡലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിനാണ് ആതിഥേയരോട് ഇന്ത്യ തോല്‍വി വഴങ്ങിയത്. പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റിലെ പരിചയക്കുറവല്ല ഇന്ത്യന്‍ തോല്‍വിക്ക് പിന്നിലെ കാരണമെന്ന് പറഞ്ഞ ഹര്‍ഭജന്‍ അഡലെയ്ഡിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയയപ്പെട്ട ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. ‘പിങ്ക് ബോള്‍ മത്സരങ്ങള്‍ വ്യത്യസ്തമാണെന്ന സ്ഥിരം ന്യായീകരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് വെറുമൊരു പന്ത് മാത്രമാണ്, മറ്റൊന്നുമില്ല. […]Read More

Gadgets

ശബരിമലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം; 1563പേർക്കെതിരെ നടപടി

ശബരിമല: ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സൈസ് വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലക്കൽ, തുടങ്ങിയ പ്രദേശങ്ങളിൽ എക്സൈസ് സംഘം ഒറ്റയ്ക്കും പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയിൽ 13 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്‌. പൊതുസ്ഥലങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ചത്തിനും വില്പന നടത്തിയതിനും കുറ്റക്കാരിൽ നിന്നും 3,12,600 രൂപ പിഴ ഈടാക്കി. നിരോധിത വസ്തുക്കൾ കണ്ടെത്താൻ ഇതേവരെ 271 റെയ്ഡുകളാണ് വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ളത്. മണ്ഡലകാലം […]Read More

Gadgets

സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: 78ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകൾ. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു’വെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമായി മാറിയ ഇറ്റലിക്കാരിയാണ് സോണിയ ഗാന്ധി. ഇറ്റലിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലിയൊരു ഭാഗമായി ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച സോണിയാ ഗാന്ധിയുടെ ജീവിതം മറ്റൊന്നിലും സമാനതകളില്ലാത്തതാണ്.Read More

Gadgets

മുനമ്പം വിഷയത്തില്‍ കെഎം ഷാജിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തെ തള്ളിയ കെഎം ഷാജിയെ പിന്തുണച്ച് മുസ്ലീം ലീഗ്. മുമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും പ്രതിപക്ഷ നേതാവ് അല്ല, ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ലെന്നും ഇ ടി മുഹമ്മദ് ഡല്‍ഹിയില്‍ പറഞ്ഞു. ‘കെ എം ഷാജിയുടെ പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തില്‍. ലീഗിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാണ്. ജനങ്ങള്‍ക്കിടയില്‍ സൗഹൃദം ഉണ്ടാക്കാനുള്ള ശ്രമം ലീഗ് എല്ലാകാലത്തും എടുത്തിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ വിഷയം […]Read More

Gadgets

കണ്ണൂരിൽ കൂട്ട രാജിക്കൊരുങ്ങി കോൺഗ്രസ് നേതാക്കൾ

കണ്ണൂർ: കണ്ണൂരിൽ കൂട്ട രാജിക്കൊരുങ്ങി കോൺഗ്രസ് നേതാക്കൾ. എം കെ രാഘവൻ എംപിയെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തടഞ്ഞതിനെ തുടർന്ന് സ്വീകരിച്ച അച്ചടക്ക നടപടിയെ തുടർന്നാണ് കണ്ണൂർ കോൺഗ്രസിലെ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കല്യാശ്ശേരി-പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് തീരുമാനം. ഇതോടൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കളും രാജിവെക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മാടായി കോളേജിൽ എംകെ രാഘവൻ എം പി കോഴ വാങ്ങി നിയമനം […]Read More

Gadgets

ശബരിമല തീർത്ഥാടകർക്കായി ‘സ്വാമി ചാറ്റ്ബോട്ട്’ സംവിധാനം ശ്രദ്ധേയം

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ ‘സ്വാമി ചാറ്റ്ബോട്ട്’ സംവിധാനം ശ്രദ്ധേയം. കെഎസ്ആർടിസി ബസ് സമയവും ഭക്ഷണ ചാർട്ടുമാണ് ‘സ്വാമി ചാറ്റ്ബോട്ട്’ സംവിധാനത്തിലൂടെ കൂടുതലായി ഉപയോഗിക്കപ്പെട്ടത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾക്കാണ് സേവനം നൽകിയത്. ആറ് വ്യത്യസ്ത ഭാഷകളിൽ ഇത് ലഭ്യമാണ്. രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞു. ചാറ്റ്‌ബോട്ടിൽ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്‌ഡേറ്റുകളും നൽകിയിട്ടുണ്ട്. […]Read More

Gadgets

സിപിഐഎം അടൂർ ഏരിയാ സമ്മേളനം; പി പി ദിവ്യയെ അനുകൂലിച്ച് ഒരുവിഭാഗം

പത്തനംതിട്ട: സിപിഐഎം അടൂർ ഏരിയാ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ അനുകൂലിച്ച് ഒരുവിഭാഗം. എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യയെ നേരത്തെ പത്തനംതിട്ടയിൽ നിന്നുള്ള സിപിഐഎം നേതാക്കൾ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ ഏരിയാ സമ്മേളനത്തിൽ പി പി ദിവ്യയെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങൾ ഉയർന്നത്. സമരങ്ങളുടെ തീചൂളയിലൂടെ ഉയർന്ന് വന്ന നേതാവാണ് പിപി ദിവ്യയെന്നും പത്തനംതിട്ട ജില്ലാ നേതൃത്വം ദിവ്യയെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes