Latest News

Gadgets

‘ഇനിയുള്ള മത്സരങ്ങളിൽ ടിക്കറ്റ് എടുക്കില്ല’; കേരള ബ്ലാസ്റ്റേഴ്സിനെതിരെ മഞ്ഞപ്പട

കൊച്ചി: 2024-25 സീസണിൽ ഐ.എസ്.എൽ 11 മത്സരം കഴിഞ്ഞപ്പോൾ വളരെ മോശം അവസ്ഥയിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ്. 11 മത്സരത്തിൽ നിന്നും ആകെ നേടിയത് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയും. 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ ഒരു തരത്തിലും ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല. ടീമിലെത്തിക്കേണ്ട താരങ്ങളിലും മറ്റ് കാര്യങ്ങൾക്കും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിന് മുന്നിൽ മഞ്ഞപ്പട നിർദേശങ്ങൾ നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സിൻറെ ഈ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് പറയുകയാണ് ടീമിൻറെ ആരാധക സംഘടനയായ മഞ്ഞപ്പട. എന്നാൽ […]Read More

Gadgets

റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പുതിയ ആർബിഐ ഗവർണർ

ന്യൂഡൽഹി: അടുത്ത റിസർവ് ബാങ്ക് ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ചൊവ്വാഴ്‌ച (ഡിസംബർ 10- 2024) കാലാവധി തീരുന്ന ശക്തികാന്ത ദാസിന് പിൻഗാമിയായാണ് സഞ്ജയ് മൽഹോത്രയെ നിയമിച്ചത്. 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫിസറാണ് സഞ്ജയ്‌ മൽഹോത്ര. ആർബിഐയുടെ 26-ാമത് ഗവർണറാണ് ഇദ്ദേഹം. ‘11.12.2024 മുതൽ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി റവന്യൂ വകുപ്പ് സെക്രട്ടറി സഞ്ജയ് മൽഹോത്ര ഐഎഎസ് നിയമനം കാബിനറ്റിൻറെ അപ്പോയിൻറ്‌മെൻറ് കമ്മിറ്റി […]Read More

Gadgets

എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി

കണ്ണൂർ: എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. എം കെ.രാഘവൻ എംപിക്കെതിരെയും മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എം കെ രാഘവൻ എംപിയുടെ കോലവുമായി നേതാക്കൾ പ്രതിഷേധിച്ചു. കോൺഗ്രസ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ […]Read More

Gadgets

ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എതിർക്കാൻ തീരുമാനിച്ച് സിപിഐഎം

ന്യൂഡൽഹി: ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എതിർക്കാൻ തീരുമാനിച്ച് സിപിഐഎം. ഇത് സംബന്ധിച്ചുള്ള കേസുകളിൽ കക്ഷി ചേരാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കി. ഇന്ത്യയുടെ മതേതതരത്വത്തെ സംരക്ഷിക്കുന്നതാണ് ആരാധനാലയ സംരക്ഷണ നിയമമെന്ന നിലപാട് കൈക്കൊണ്ടാണ് സിപിഐഎം ഹർജി നൽകിയത്. ഡിസംബർ 12നാണ് ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കുക. ഇതിനായി പ്രത്യേക ബെഞ്ചിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രുപം […]Read More

Gadgets

ഐടിഐ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതികരണവുമായി അയല്‍വാസി

തിരുവനന്തപുരം’: തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി അയല്‍വാസി സുലൈഖ. നമിതയുടെ പ്രതിശ്രുത വരന്‍ സന്ദീപ് ഇന്നലെ രാവിലെ വഞ്ചുവത്തെ വീട്ടില്‍ വന്നിരുന്നു എന്ന് സുലൈഖ പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് അവിടെ നിന്ന് മടങ്ങി. ഇതിന് ശേഷം പന്ത്രണ്ട് മണിയോടെ സന്ദീപ് വീണ്ടും വന്നു. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നായിരുന്നു അകത്തുകയറിയത്. ഇതിന് ശേഷം വീടിന്റെ അകത്ത് നിന്ന് സന്ദീപിന്റെ നിലവിളി ശബ്ദമാണ് കേട്ടതെന്നും അയല്‍വാസി പറഞ്ഞു. നമിതയ്ക്ക് പനി ആണെന്ന് പറഞ്ഞാണ് […]Read More

Gadgets

വൈദ്യുതി ചാര്‍ജ് വര്‍ധനവ്; മാര്‍ച്ചിനിടെ കേരള കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം നടന്നത്. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രനാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.Read More

Gadgets

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ലീഗ് നിലപാട് ആദ്യമേ പറഞ്ഞിട്ടുണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി

മലപ്പുറം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്‌ലിം ലീഗ് നിലപാട് ആദ്യമേ പറഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് തന്നെയാണ് ലീഗ് നിലപാട്. അതല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ ഒന്നും ലീഗിന്റെ നിലപാടല്ല. ഇനി ഈ വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയാണ് ലീഗിന്റെ നയമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുനമ്പം വിഷയത്തിലും അത് തന്നെയാണ് നയം. വിഷയം യുഡിഎഫില്‍ ചര്‍ച്ച […]Read More

Gadgets

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിവേദനം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സഹായം നല്‍കാത്തത് എന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ഇതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് വിഷയത്തില്‍ ആദ്യമായല്ല അമിത് ഷാ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ അമിത് ഷാ മുന്‍പ് […]Read More

Gadgets

63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. നാഷണൽ അച്ചീവ്‌മെന്റ് സർവേ പരീക്ഷയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട കലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്താനാണ് സർക്കാരിന്റ തീരുമാനം. 25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുക. ഇവയെല്ലാം നഗരപരിധിയിൽ തന്നെയായിരിക്കും. സെൻട്രൽ സ്റ്റേഡിയം ആയിരിക്കും പ്രധാന വേദി. കുട്ടികൾക്ക് ഭക്ഷണസൗകര്യം ഒരുക്കുക പുത്തരിക്കണ്ടം മൈതാനത്താകും. 25 സ്‌കൂളുകളിലായി കുട്ടികൾക്ക് താമസസൗകര്യം ഉണ്ടായിരിക്കും. കലോത്സവത്തിനോടനുബന്ധിച്ച് നഗരത്തിൽ ദീപാലങ്കാരം ഒരുക്കാൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടുമെന്നും വേദികളിൽ […]Read More

Gadgets

‘വീര ധീര സൂരനായി’ ചിയാൻ വിക്രം

തമിഴകത്തിന്റെ പ്രിയനടൻ ചിയാൻ വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ പ്രശംസകള്‍ നേടിയെങ്കിലും സാമ്പത്തികമായി നിരാശയാണ് സമ്മാനിച്ചത്. വിക്രമിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന വളരെ പ്രതീക്ഷയുള്ള ചിത്രമാണ് വീര ധീര സൂരൻ. ‘ചിത്താ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes