Latest News

Gadgets

ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ളക്സ് വെച്ചതിനെതിരെ ഹൈക്കോടതിയുടെ

കൊച്ചി: ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ളക്സ് വെച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമല ഇടത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്കായി അന്നദാനത്തിന് അനുമതി നൽകിയതിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ളക്സിനെതിരെയാണ് ഹൈക്കോടതി രംഗത്തുവന്നത്. ആലപ്പുഴ തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് ഫ്ളക്സ് വെച്ചത്. അഭിവാദ്യ ഫ്ളക്സ് വയ്ക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്നും ഭഗവനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവർ ഈ ഫ്ളക്സ് ബോർഡുകൾ എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു. ഫ്ളക്സ് അടിക്കുന്നതിന് ചെലവാക്കുന്ന തുക കൂടി അന്നദാനത്തിന് […]Read More

Gadgets

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർത്ത് പുഷ്പ 2

അല്ലു അർജുൻ ചിത്രം പുഷ്പ 2 ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് നേടുന്നത്. ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ സിനിമ 1000 കോടി എന്ന സംഖ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ അല്ലു അടുത്ത ചിത്രത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയുടെ സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനൊപ്പമായിരിക്കും നടന്റെ അടുത്ത സിനിമ എന്നാണ് റിപ്പോർട്ട്. ഈ പ്രോജക്ടിന്റെ സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയാകാറായതായും അത് പൂർത്തിയായ ഉടൻ ഫൈനൽ സ്ക്രിപ്റ്റ് നടനെ അറിയിക്കുമെന്നും ഒടിടി പ്ലേ റിപ്പോർട്ട് […]Read More

Gadgets

‘എല്ലാം നല്ലതിന്’; ICC നടപടിക്ക് പിന്നാലെ പ്രതികരണവുമായി സിറാജ്

അഡലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിനിടെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡുമായി വാക്കുതര്‍ക്കം നടന്ന സംഭവത്തില്‍ ഐസിസി നടപടി സ്വീകരിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച് മുന്നോട്ടുപോവുകയായിരുന്ന ഹെഡിനെ സിറാജ് പുറത്താക്കിയതിന് പിന്നാലെയാണ് ഇരുതാരങ്ങളും ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റമുണ്ടായത്. സംഭവം വിവാദമായതോടെ ഇരുതാരങ്ങള്‍ക്കും ഡീമെറിറ്റ് പോയിന്റ് നല്‍കിയ ഐസിസി സിറാജിന് മാത്രം മാച്ച് ഫീയുടെ 20 ശതമാനവും പിഴ ഏര്‍പ്പെടുത്തിയിരുന്നു. ബ്രിസ്‌ബെയ്‌നില്‍ ഡിസംബര്‍ 14ന് […]Read More

Gadgets

വയനാട് ദുരന്തം; പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതർക്ക് 100 വീടുകൾ വെച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാർ പ്രതികരിച്ചില്ലെന്ന് കത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് ഒരു ആശയവിനിമയവും പിന്നീട് ഉണ്ടായില്ല. കേരളം പ്രതികരിക്കാത്തതിനാൽ പുനരധിവാസ പദ്ധതി തടസ്സപ്പെടുന്നുവെന്നും കത്തിലുണ്ട്. ദുരന്തത്തിൽപ്പെട്ടവർക്ക് കർണാടകത്തിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ഒരുമിച്ച് പുനർനിർമാണം നടത്തുമെന്നും സിദ്ധരാമയ്യ നേരത്തെ എക്സിൽ കുറിച്ചിരുന്നു. അതേസമയം, വയനാടിനുള്ള സഹായം വൈകുന്നതിൽ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി […]Read More

Gadgets

ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറായില്ലെന്നും സർക്കാർ നീക്കം അദാനിമാർക്ക് കോടികളുടെ ലാഭമുണ്ടാക്കി നൽകാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാർ എഴുതിയ ആൾ തന്നെയാണ് ഇപ്പോൾ റദ്ദാക്കാൻ പറയുന്നത്. 2042 വരെ 4 രൂപ 29 പൈസക്ക് കിട്ടേണ്ട വൈദ്യുതി ആണ് ഇല്ലാതെയാക്കിയത്. ഈ അഴിമതിക്ക് പിന്നിൽ വലിയ പവർ ബ്രോക്കർമാരെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി പറയുന്നത് താൻ ഒന്നും അറിഞ്ഞില്ല […]Read More

Gadgets

സിപിഐഎം കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ടിലും വിമർശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോ‍ർട്ടിൽ കരുനാ​ഗപ്പള്ളിയി ഏരിയയിലെ വിഭാ​ഗീയതയ്ക്കെതിരെ രൂക്ഷവിമർശനം. കരുനാഗപ്പള്ളിയിൽ വ്യക്തി താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. പാർട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാർ ഇടപെട്ടിട്ടും സ്ഥാപിത താൽപര്യങ്ങളുമായി മുന്നോട്ട് പോയി. പാർട്ടിയുടെ വാക്കിന് യാതൊരു വിലയും കൽപിച്ചില്ല. വിഭാഗീയ പ്രശ്നങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കരുനാ​ഗപ്പള്ളിയിലെ പ്രശ്നങ്ങൾ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറി […]Read More

Gadgets

വിഎച്ച്പി വേദിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിവാദ പരാമർശം; ഇടപെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ വേദിയില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശത്തില്‍ ഇടപെട്ട് സുപ്രീംകോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടി തുടങ്ങി. അലഹബാദ് ഹൈക്കോടതി രജിസ്ട്രിയോട് സുപ്രീംകോടതി വിശദാംശങ്ങള്‍ തേടി. വിഎച്ച്പി വേദിയില്‍ ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണപരൂപം ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ശേഖര്‍ കുമാര്‍ യാദവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കഴിഞ്ഞ […]Read More

Gadgets

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം.സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. […]Read More

Gadgets

കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന് മാത്രം സഹായമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും എന്നാൽ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ദുരന്തവ്യാപ്തി കുറവായ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നവെന്നും കേരളം ഇന്ത്യയിലല്ലെന്ന സ്ഥിതിയുണ്ടാക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്ന കേന്ദ്രസ‍ർക്കാരിനൊപ്പമാണ് ബിജെപിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. മോദി ഗവൺമെൻ്റ് പ്രത്യേക പകപോക്കലിന് ശ്രമിക്കുന്നു. ബിജെപിക്ക് ഇവിടെ വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന് കരുതി ഇനങ്ങളെ ശിക്ഷിക്കാൻ രാജ്യത്തിൻ്റെ അധികാരം ഉപയോഗിക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. […]Read More

Gadgets

ഒരു ലിറ്റര്‍ രാസവസ്തു കൊണ്ട് 500 ലിറ്റര്‍ വ്യാജ പാല്‍; രാസവസ്തുക്കള്‍ കലര്‍ത്തി

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ രാസവസ്തുക്കള്‍ കലര്‍ത്തി വ്യാജ പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ പിടിയില്‍. ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് ഇയാള്‍ 500 ലിറ്റര്‍ വ്യാജ പാല്‍ നിര്‍മിച്ച് വിറ്റതായി അന്വേഷണത്തില്‍ കണ്ടെത്തി. 20 വര്‍ഷത്തോളമായി പാലും പാലുല്‍പ്പന്നങ്ങളും വില്‍പ്പന നടത്തി വരികയായിരുന്ന അജയ് അഗര്‍വാൾ 20 വര്‍ഷത്തോളമായി ഇയാള്‍ വ്യാജ പാലും പനീറും വില്‍ക്കുകയായിരുന്നു. ശുദ്ധമായ പാല്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഇയാള്‍ കൃത്രിമ മധുരവും മറ്റ് രാസവസ്തുക്കളും പാലുല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇയാളുടെ സ്ഥാപനത്തിലും നാല് ഗോഡൗണുകളിലും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes