‘നോക്കൂ, ഇതാരാണെന്ന് നോക്കൂ’; ദുബായില്‍ സഞ്ജുവിനെ കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ച് ശ്രീശാന്ത്
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കണ്ടുമുട്ടുന്ന വീഡിയോ പങ്കുവെച്ച് മുന്‍ താരം എസ് ശ്രീശാന്ത്. ദുബായില്‍ വെച്ചാണ് മലയാളി താരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്. സഞ്ജു സാംസണുമായുള്ള കൂടിക്കാഴ്ചയുടെ രസകരമായ ദൃശ്യങ്ങള്‍ ശ്രീശാന്ത് തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ദൂരെ നിന്നും തന്റെ അടുത്തേയ്ക്ക് നടന്നുവരുന്ന സഞ്ജുവിന്റെ ദൃശ്യങ്ങള്‍ ശ്രീശാന്ത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സഞ്ജുവിനെ കണ്ടതും ‘നോക്കൂ, ഇതാരാണെന്ന് നോക്കൂ’, എന്നാണ് ശ്രീശാന്ത് പറഞ്ഞുതുടങ്ങുന്നത്. സഞ്ജു, സഞ്ജു, സഞ്ജു എന്റെ കൂട്ടുകാരനെ പരിചയപ്പെടുകയാണ്. സഞ്ജു, സഞ്ജു… എന്താ […]Read More

