Latest News

Gadgets

എടിഎമ്മിൽ നിന്നും നേരിട്ട് പിഎഫ് തുക പിൻവലിക്കാം; കൂടുതൽ അറിയാം

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിലെ (EPFO) 7 കോടി അംഗങ്ങൾക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇപിഎഫിന് കീഴിൽ എടിഎമ്മിൽ നിന്ന് പിഎഫ് പിൻവലിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നതായി കുറച്ച് കാലം മുമ്പ് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഇന്ത്യയിലെ തൊഴിലാളികളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി തൊഴിൽ മന്ത്രാലയം അതിൻ്റെ ഐടി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രക്രിയയിലാണ് ഇപ്പോൾ എന്ന് തൊഴിൽ സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചു. 2025 മുതൽ […]Read More

Gadgets

കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വൈക്കം: കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാടുമായുള്ള സഹകരണ മനോഭാവം ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്നും അതിനുള്ള അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ബീച്ചിൽ നടന്ന തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് നേതാക്കളിൽ യാഥാസ്ഥിതിക ചിന്തയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ആശയത്തോടടുത്തയാളാണ് പെരിയാർ. സ്റ്റാലിൻ്റെ സാന്നിധ്യം പെരിയാർ സ്മാരക ഉദ്ഘാടനത്തെ മഹത്വമുള്ളതാക്കുന്നു. പ്രത്യയശാസ്ത്രങ്ങൾ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണമെന്നാണ് പെരിയാറിൻ്റെ കാഴ്ച്ചപ്പാട്. അതിർവരമ്പുകൾക്കപ്പുറത്തെ സഹവർതിത്വവും സഹകരണവുമാണ് വൈക്കം സത്യാഗ്രഹത്തിൽ കണ്ടത്. […]Read More

Gadgets

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ത്രെഡ് പ്ലാറ്റ്ഫോമുകൾ ലോകവ്യാപകമായി തടസ്സം നേരിടുന്നു; സെർവറുകൾ തകരാറിൽ

മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ത്രെഡ് എന്നീ പ്ലാറ്റ്ഫോമുകളുടെ സേർവറുകൾ ലോകവ്യാപകമായി തകരാറിൽ . സന്ദേശം, പോസ്റ്റ്, അപ്‌ഡേറ്റ്സ് എന്നിവ ഒന്നുകിൽ മന്ദഗതിയിലോ അല്ലെങ്കിൽ പൂർണ്ണമായും ലഭ്യമല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. പ്ലാറ്റ്‌ഫോമുകളുടെ ഡെസ്‌ക്‌ടോപ്പ്, മൊബൈൽ പതിപ്പുകളിലും തകരാറുകൾ ബാധിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തടസ്സം നേരിടുന്നു.Read More

Gadgets

‘പൊതുവോട്ടുകൾ സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥിയാക്കി, എന്നാൽ കണക്കുകൂട്ടൽ തെറ്റി’; മുകേഷിനെ സ്ഥാനാർഥിയാക്കിയ തീരുമാനം

കൊല്ലം:  നടൻ മുകേഷിനെ സ്ഥാനാർഥിയാക്കിയത് പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തൽ ഉണ്ടെന്നും സുദേവൻ വ്യക്തമാക്കി. അതേസമയം മന്ത്രിസഭ പരാജയമാണെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള മന്ത്രിസഭ ഗുണം ചെയ്തില്ല. കരുനാഗപ്പള്ളിയിലെ പാർട്ടി പ്രശ്നങ്ങളിൽ സിപിഎം ജില്ലാ നേതൃത്വത്തിന് എതിരെയും വിമർശനമുണ്ടായി. പ്രശ്നങ്ങൾ രൂക്ഷമാക്കിയതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികൾ വിമർശിച്ചു.Read More

Gadgets

55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങികിടന്ന് അബോധാവസ്ഥയിലായി; നോവായി ആര്യൻ

55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യൻ മരിച്ചു. കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ ആര്യനെ രാത്രിതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. രാജസ്ഥാനിലെ ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അട‌ി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ, മൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ചശേഷം കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. 150 അടി […]Read More

Gadgets

പ്രസവിച്ച ശേഷം കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു മാറ്റി; സ്വന്തം പ്രസവമെടുത്ത് യുവതി

തൃശൂർ: വീട്ടിൽവെച്ച് യുവതി സ്വയം പ്രസവമെടുത്തു. തൃശൂർ ചാലക്കുടിയിലാണ് സംഭവം. ജനിച്ചയുടൻ കുഞ്ഞ് മരണപ്പെട്ടു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്. പ്രസവിക്കുന്ന സമയത്ത് മൂന്ന് വയസുള്ള കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് യുവതി പ്രസവിച്ചത്. വേദന വന്നതോടെ യുവതി സ്വയം പ്രസവിക്കുകയായിരുന്നു. പ്രസവിച്ച ശേഷം കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി യുവതി സ്വയം […]Read More

Gadgets

ഗാർഹിക പീഡന നിയമം വ്യക്തിപരമായ പകപോക്കലിന് ഉപയോഗിക്കുന്നു; വിമർശനവുമായി സുപ്രീംകോടതി

ഗാർഹിക പീഡന നിയമം ദുരുപയോ​ഗം ചെയ്യുന്നതിനെതിരേ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാം​ഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു. തമിഴ്നാട് ജോളാർപേട്ടിലെ റെയിൽവേ ഉദ്യോ​ഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നൽകിയ കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാ​ഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ​’ഗാർഹിക പീഡന, സ്ത്രീധന പീഡന കേസുകൾ രാജ്യത്ത് വർധിക്കുന്നുണ്ട്. എന്നാൽ ചിലർ നിയമങ്ങൾ ദുരുപയോ​ഗം ചെയ്യുന്നുണ്ട്. […]Read More

Gadgets

അതിഥിത്തൊഴിലാളികളുടെ ഗള്‍ഫായി കേരളം മാറിയതിന് പിന്നിലെ കാരണം ഇതാണ്; വ്യക്തമാക്കി ആര്‍ബിഐ

കേരളത്തിലേക്ക് അതിഥിത്തൊഴിലാളികളുടെ ഒഴുക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകാണ്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആര്‍ബിഐ. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിയുടെ ശരാശരി പ്രതിദിന വേതനം 700 രൂപയ്ക്ക് മുകളിലാണ്, ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന സംസ്ഥാനത്തിന്റെ മൂന്നിരട്ടിയാണ് ഈ തുക. കേരളത്തില്‍ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി […]Read More

Gadgets

12 വര്‍ഷത്തിനുശേഷം അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി ദേവസ്വം

വീണ്ടും അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. 12 വര്‍ഷത്തിനുശേഷമാണ് അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തിൽ ചര്‍ച്ചചെയ്യും. ദേവസ്വംബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക്കറ്റ് വീണ്ടും ഇറക്കുന്നത്. ഒരുഗ്രാം മുതല്‍ എട്ടുഗ്രാംവരെ വിവിധ തൂക്കത്തിലുള്ള ലോക്കറ്റുകളാണ് തയ്യാറാക്കാനൊരുങ്ങുന്നത്. ഇത്തവണ കരാറുകാര്‍തന്നെയാണ് സ്വര്‍ണംവാങ്ങി പണിയേണ്ടത്. 2011-12 വർഷങ്ങളിലാണ് അവസാനമായി ലോക്കറ്റ് വിതരണം നടന്നത്. 2011-ല്‍ ഒരുവശത്ത് അയ്യപ്പന്റെയും […]Read More

Gadgets

പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കണം; കേരള പ്ലാന്റേഷൻ മിഷൻ

25 വർഷമായി മാനേജ്മെന്റ് ഉപേക്ഷിച്ചതും പൂട്ടി പോയതുംമായ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് തുറന്നു പ്രവർത്തിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫെയർ മിഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാൽ നൂറ്റാണ്ട് ആയിട്ടും പല എസ്റ്റേറ്റ് ഇപ്പോഴും അടഞ്ഞ തന്നെയാണ് കിടപ്പ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് തോട്ടം മാനേജ്മെന്റ് എസ്റ്റേറ്റുകൾ തുറക്കാത്ത നിലപാടുകളാണ് സ്വീകരിച്ച വന്നിരുന്നത്. പല എസ്റ്റേറ്റുകളും ഭൂമി തുണ്ടുതുണ്ടായി മുറിച്ചു വില്പന നടത്തിവന്നിരുന്നു. ആയിരക്കണക്കിന് എസ്റ്റേറ്റ് ഭൂമികൾ വിൽപ്പന നടത്തിയിട്ടുണ്ട്. തൊഴിലാളികൾക്ക് കൊടുക്കുവാനുള്ള ആനുകൂല്യങ്ങൾ നൽകാൻ എന്ന […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes