Latest News

Gadgets

കല്ലടിക്കോട് അപകടം; മരിച്ച നാല് പേരെയും ഒരുമിച്ച് ഖബറടക്കും

പാലക്കാട്: ഒരുമിച്ച് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പനയമ്പാട് സിമൻ്റ് ലോറി പാഞ്ഞ് കയറി മരിച്ച കൂട്ടുകാരികളെ ഒരുമിച്ച് ഖബറടക്കും. തുപ്പനാട് ജുമാമസ്ജിദിലാണ് ഇവരെ ഖബറടക്കുക. നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ ആറരയോടെ വിദ്യാ‍ർത്ഥികളുടെ വീട്ടിലേയ്ക്ക് എത്തിച്ചു. വിദ്യാർ‌ത്ഥികൾ പഠിച്ച സ്കൂളിൽ പൊതുദർശനം ഉണ്ടായില്ല. വീടുകളിൽ നിന്നും നാലുപേരുടെയും മൃതദേഹങ്ങൾ രാവിലെ 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ പതിനൊന്ന് മണിയോടെ നാല് പേരുടെയും മൃതദേഹം തുപ്പനാട് ജുമാമസ്ജിദിൽ […]Read More

Gadgets

കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി. ‘റ’ ഷേപ്പിലുള്ള വളവ് നിവര്‍ത്തിയാല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ എന്ന് എംഎല്‍എ പറഞ്ഞു. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണത്. റോഡിലെ വളവാണ് പ്രശ്‌നം. റോഡിലെ വളവ് നിവര്‍ത്തണം എന്ന് ആവശ്യപ്പെട്ട് മുന്‍പ് നിയമസഭയില്‍ സബ് മിഷന്‍ കൊണ്ടുവന്നിരുന്നു. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട വിഷയമാണ്. ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയമെത്തിക്കും. നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. […]Read More

Gadgets

കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: കല്ലടിക്കോട് നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റ എല്ലാ കുട്ടികള്‍ക്കും അടിയന്തര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ […]Read More

Gadgets

‘അയ്യങ്കാർ വീട്ട് പൊണ്ണായി കീർ‌ത്തി’, നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ​മറ്റുള്ള താര വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു കീർത്തിയുടേത്. അടുത്ത ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും അല്ലാതെ മറ്റാർക്കും ​ഗോവയിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. നടിയുടെ ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ കഴുത്തിൽ താലി ചാർത്തിയത്. പതിനഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ തമിഴ് ബ്രാഹ്‌മണ ആചാരപ്രകാരമുള്ള വിവാഹമാണ് […]Read More

Gadgets

റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ നായകമാറ്റത്തിൽ പ്രതികരണവുമായി സഞ്ജീവ് ഗോയങ്ക

ഇന്ത്യൻ പ്രീമിയർ ലീഗ് 2017 സീസണിന് മുമ്പായി റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ നായകമാറ്റത്തിൽ പ്രതികരണവുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഐപിഎൽ 2016ൽ മഹേന്ദ്ര സിങ് ധോണി നായകനായ റൈസിങ് പൂനെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായിരുന്നു. പിന്നാലെ 2017ലെ സീസണിന് മുമ്പായി ധോണിക്ക് പകരം സ്റ്റീവ് സ്മിത്ത് ടീം നായകനായി. ആ സീസണിൽ ഐപിഎല്ലിൽ ഫൈനലിസ്റ്റുകളാകാനും പൂനെയ്ക്ക് സാധിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് അന്നത്തെ നായകമാറ്റത്തിൽ സഞ്ജീവ് ഗോയങ്ക നിശബ്ദത വെടിഞ്ഞത്. ക്യാപ്റ്റൻ സ്ഥാനത്ത് […]Read More

Gadgets

കല്ലടിക്കോട് അപകടത്തിൽ മരണം നാലായി

കല്ലടിക്കോട്: കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്.അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സിമന്റ്‌ ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട […]Read More

Gadgets

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും നീളും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും നീളും. മോചന ഹര്‍ജിയില്‍ വിധി പറയുന്നത് റിയാദ് കോടതി വീണ്ടും നീട്ടി. സാങ്കേതിക തടസമെന്ന് വിശദീകരിച്ചാണ് നീട്ടിവെച്ചത്. റഹീമിന്റെ കേസുമായി ബന്ധപ്പെട്ടോ പ്രോസിക്യൂഷന്‍ വാദങ്ങളുമായി ബന്ധപ്പെട്ടോ ഹര്‍ജി മാറ്റിവച്ചതല്ല. റിയാദ് കോടതിയിലുണ്ടായ സാങ്കേതിക തടസങ്ങള്‍ കാരണം നീട്ടിവെച്ചതാണ്. വൈകാതെ തന്നെ അടുത്ത സിറ്റിങ്ങ് നടത്തുമെന്നാണ് കോടതി അഭിഭാഷകരെ അറിയിച്ചത്. കോടതിയില്‍ ഇന്ന് നടക്കേണ്ട എല്ലാ കേസുകളും മാറ്റിവെച്ചു. വലിയ പ്രയാസത്തിലാണ് […]Read More

Gadgets

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് നോട്ടീസ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് നോട്ടീസ്. അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ശ്രീലേഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചത്. കേസിലെ പ്രതിയും നടനുമായ ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. തന്റെ യൂട്യൂബ് ചാനലിലും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായ നിലപാട് ആര്‍ ശ്രീലേഖ സ്വീകരിച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. […]Read More

Gadgets

വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: വഞ്ചിയൂർ റോഡിൽ, ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിലെ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്. പൊതുവഴി തടസപ്പെടുത്തി സ്‌റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലായെന്നും സ്‌റ്റേജ് പൊളിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം, സംഘാടകരായ 40 പേര്‍ക്കെതിരെ കേസെടുത്തുവെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ‘സ്‌റ്റേജില്‍ ആരൊക്കെയാണ് ഇരുന്നത് ? അവരെ പ്രതികളാക്കിയോ.? അവിടെ നടത്തിയ നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? പ്രവര്‍ത്തകര്‍ എത്താനായി സ്‌കൂള്‍ ബസ് ഉപയോഗിച്ചോ? പൊലീസിന്റെ […]Read More

Gadgets

പരസ്യ ചിത്രീകരണത്തിനിടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട്

കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ. ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആർടിഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. സിസിടിവി ദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പിന് നൽകിയിരുന്നില്ല. ദൃശ്യങ്ങൾ ആർക്കും നൽകരുതെന്ന് കടയുടമകൾക്ക് പൊലീസിൻ്റെ വിലക്ക് ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes