ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; ജിയോ,വിഐ,എയർടെൽ,ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിയാൻ
എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടെലി മാർക്കറ്റിങ് മെസേജുകളെല്ലാം ട്രേസ് ചെയ്യാവുന്നത് ആയിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം ഡിസംബർ1ന് നടപ്പാക്കാൻ തയാറെടുക്കുകയായിരുന്നു. എന്നാൽ ടെലികോം കമ്പനികളുടെ അഭ്യർഥന പ്രകാരം ഡിസംബർ 11വരെ നീട്ടുകയായിരുന്നു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ആവശ്യപ്പെടാത്ത ലിങ്കുകൾ അടങ്ങിയ സ്പാം സന്ദേശങ്ങളെ ചെറുക്കുന്നതിനുമാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. ഈ പുതിയ നിയമങ്ങൾ ടെലികോം ഉപയോക്താക്കളെ അവരുടെ പ്രദേശത്ത് ലഭ്യമായ നെറ്റ് വർക്ക് സാങ്കേതികവിദ്യ […]Read More

