തിരുവനന്തപുരം: പോത്തൻകോട് തങ്കമണിയുടെ കൊലപാതകത്തിൽ പ്രതി പൊലീസ് പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തൗഫീഖിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്. മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തൻകോടെത്തിയത്. തമ്പാനൂർ സ്റ്റേഷനിൽ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ […]Read More
തിരുവനന്തപുരം: ദുരന്ത നിവാരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരൻ പറഞ്ഞു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിൻ്റെ കയ്യിൽ പോലും കണക്കില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. വയനാടിന് എത്ര തുക കൊടുത്തു, എത്ര കൊടുക്കാൻ കഴിയും എന്നാണ് ഹൈക്കോടതി ചോദിച്ചത്. സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കടങ്ങൾ എഴുതിത്തള്ളണം എന്ന് […]Read More
പാലക്കാട്: ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പരാതി ഉണ്ടെങ്കിൽ അത് നേതൃത്വത്തോടല്ലെ പറയുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. താൻ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. പാലക്കാട് താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്ന ചാണ്ടി ഉമ്മൻ്റെ പ്രസ്താവനയോടായിരുന്നു രാഹുൽ മാങ്കൂട്ടത്തലിൻ്റെ പ്രതികരണം. തനിക്ക് ചാണ്ടി ഉമ്മനോട് ഒരു പ്രശ്നവുമില്ലെന്നും കോൺഗ്രസിലെ ഏതെങ്കിലും നേതാക്കൾ തമ്മിൽ ഭിന്നതയില്ലെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാണിച്ചു. ചാണ്ടി ഉമ്മൻ തനിക്ക് സഹോദരതുല്യനായ ആളാണെന്നും രാഹുൽ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തോട് […]Read More
‘പാലക്കാട് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, എനിക്കു മാത്രം തന്നില്ല’; അതൃപ്തി പരസ്യമാക്കി ചാണ്ടി
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍, തന്നെ ഒഴിച്ചുനിര്‍ത്തിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അതെന്താണെന്ന് അറിയില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാര്‍ട്ടി വിളിക്കുമ്പോള്‍ പോകണം എന്ന നിലപാട് സ്വീകരിച്ചത്. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ മാറിനില്‍ക്കുകയും ചിലര്‍ ഉള്‍പ്പെടാതെ വരികയും ചെയ്യുന്നു. […]Read More
കൊല്ലം: സിപിഐഎം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി. കൊല്ലത്ത് മുതിർന്ന നേതാവ് പി രാജേന്ദ്രൻ പതാക ഉയർത്തി. സിപിഐഎം പിബി അംഗം എംഎ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് മുതൽ ഡിസംബർ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നത്. വിഭാഗീതയതയെ പിരിച്ചുവിട്ട കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയ്ക്ക് കീഴിലുള്ള പ്രതിനിധികളാരും സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. മൂന്നുദിവസത്തെ സമ്മേളനത്തിൽ 450 പ്രതിനിധികൾ […]Read More
‘ദിലീപിന് ശബരിമലയില്‍ സൗകര്യമൊരുക്കിയത് തങ്ങളല്ല’, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ശബരിമല സ്‌പെഷ്യല്‍ പോലീസ്
കൊച്ചി: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്ന് ശബരിമല സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ അവസരം ഒരുക്കിയത്, വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ദേവസ്വം ബെഞ്ച് ഉയര്‍ത്തിയത്. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് […]Read More
‘മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടൽ ഉണ്ടായി 100 ദിവസം കഴിഞ്ഞാണ് കേരള സർക്കാർ മെമ്മോറാണ്ടം നല്‍കിയത്,
ന്യൂഡൽഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ പ്രസ്താവനകൾ പച്ചക്കള്ളം ആണെന്ന് പ്രകാശ് ജാവദേക്കര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടൽ ഉണ്ടായി 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്. വലിയ കാലതാമസമാണ് കേരള സർക്കാർ ഈ വിഷയത്തിൽ വരുത്തിയിട്ടുള്ളത് എന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ 700 കോടിയില്‍ 500 കോടിയിലധികം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. വയനാട് ദുരന്തത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോകത്തിന്റെ പലഭാഗത്തുനിന്നും വലിയ […]Read More
‘സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിം ലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു’; കെ.സുരേന്ദ്രൻ
കൊച്ചി: സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിംലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ലീഗിന്റെ ഉന്നത നേതാക്കൾ തന്നെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. വിഡി സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിലെ പിഎഫ്ഐ ലോബിയാണ് യുഡിഎഫിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. പാലക്കാട് പിഎഫ്ഐ പിന്തുണ ലഭിച്ചതിന്റെ കടപ്പാട് യുഡിഎഫിന് […]Read More
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.Read More
മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് എസ് എം കൃഷ്ണ. 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് ബെംഗളൂരുവിനെ രാജ്യത്തിൻ്റെ സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയും നഗരത്തിന് “സിലിക്കൺ വാലി ഓഫ് ഇന്ത്യ” എന്ന […]Read More

