മുനമ്പം വിഷയത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാന്‍ ഏറ്റവും അനുയോജ്യം ജുഡീഷ്യല്‍ കമ്മീഷൻ; മന്ത്രി
കൊച്ചി: മുനമ്പം വിഷയത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാന്‍ ഏറ്റവും അനുയോജ്യം ജുഡീഷ്യല്‍ കമ്മീഷനെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ശ്രമിക്കുന്നത് ശാശ്വത പരിഹാരത്തിനാണ്. വിഷയത്തില്‍ ചില സങ്കീര്‍ണതകള്‍ ഉണ്ട്. അത് പരിഹരിച്ച് നിയമപരമായ അവകാശങ്ങളും സംരക്ഷണവും നല്‍കും. ഇന്ന് തന്നെ ചര്‍ച്ച വേണം എന്നുള്ളത് കൊണ്ടാണ് ചര്‍ച്ച ഓണ്‍ലൈനില്‍ ചേരുന്നതെന്നും മന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നാല് തീരുമാനങ്ങളായിരുന്നു എടുത്തത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതായിരുന്നു ഒന്നാമത്തെ […]Read More

