Latest News

Gadgets

അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. ഇക്കാര്യത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് കത്ത് നല്‍കി. അമ്മുവിന്റെ മരണം അടിമുടി ദൂരൂഹമാണ്. കോളേജ് പ്രിന്‍സിപ്പാളും അധികൃതരും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നുവെന്നും കെഎസ്‌യു ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം. അതേസമയം അമ്മുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് സഹപാഠികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. അലീന, അഷിത, അഞ്ജന എന്നീ […]Read More

Gadgets

ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ പിടികൂടി വനം വകുപ്പ്

ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരവധി ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് കൈവരിയിൽ നീണ്ടുനിവർന്നു കിടക്കുന്ന നിലയിലായിരുന്നു രണ്ടടിയോളം നീളം വരുന്ന പാമ്പ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലായിരുന്നു പാമ്പ്. പാമ്പിനെ കണ്ട ഉടൻതന്നെ ഈ […]Read More

Gadgets

വയനാട്ടിലെ ഹർത്താൽ: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചു. ഹർത്താൽ മാത്രമാണോ ഏക സമര മാർഗ്ഗമെന്ന് ചോദിച്ച ഹൈക്കോടതി ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ല. ഹർത്താൽ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.Read More

Gadgets

ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരെ സൈനികർ മർദ്ദിച്ചെന്ന് ആരോപണം

ജമ്മു: ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരെ സൈനികർ മർദ്ദിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം. ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിലെ തിരച്ചിലിനിടെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുഗൾ മൈതാനം പ്രദേശത്ത് നടന്ന തിരച്ചിലിനിടെയാണ് ആരോപണത്തിടയായ സംഭവം ഉണ്ടാകുന്നത്. പ്രദേശത്തെ അഞ്ച് സാധാരണക്കാരെ തിരച്ചിലിനിടയിൽ സൈനികർ പിടിച്ചുവെച്ചെന്നും മർദ്ദിച്ചെന്നുമായിരുന്നു ആരോപണം. ഇതിൽ അന്വേഷണം നടത്താനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. രാഷ്ട്രീയ റൈഫിൾസ് ഗ്രൂപ്പിലെ സൈനികർക്കെതിരെയാണ് ആരോപണം. നവംബർ 20നായിരുന്നു മേഖലയിൽ തിരച്ചിൽ ഉണ്ടായത്. മർദ്ദന ആരോപണം സത്യമാണോ എന്നറിയാൻ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും […]Read More

Gadgets

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയ സ്ത്രീ മരിച്ചു

തൃശൂര്‍: തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയ സ്ത്രീ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടുകയായിരുന്നു. ഒരു സ്ത്രീ തല്‍ക്ഷണം മരിച്ചു. രക്ഷപ്പെട്ടയാള്‍ക്ക് ഗുരുതര പരുക്കുണ്ട്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ വടക്കും പാടന്‍ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അരമണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ് കിടന്നതിനു ശേഷം പൊലീസ് എത്തിയാണ് ഉഷയെ […]Read More

Gadgets

ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരം; ജനജീവിതം ദുസഹം

ന്യൂഡൽഹി: ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു. രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. കനത്ത പുകമഞ്ഞിൽ ജനജീവിതം ദുസഹമാണ്. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിലാണ് ഡല്‍ഹി സർക്കാർ. നേരത്തെ 50 ശതമാനം സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം ചെയ്യണമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചരിരുന്നു. വായു മലിനീകരണത്തിന് വാഹനങ്ങളാണ് പ്രധാന പങ്കുവഹിക്കുന്നത്. 47 ശതമാനമാ‌ണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം. മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ […]Read More

Gadgets

പെരിന്തൽമണ്ണയിൽ സ്വർണം കവർന്ന സംഭവം; നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ നാലുപേരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സ്വർണം ഇതുവരെ കിട്ടിയില്ല. അഞ്ചുപേർ കൂടി സംഘത്തിൽ ഉണ്ടെന്നാണ് വിവരം. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ്, അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. ജ്വല്ലറി […]Read More

Gadgets

മുകേഷിനെതിരെയുള്ള പരാതി പിൻവലിക്കാൻ തീരുമാനിച്ച് നടി

കൊച്ചി: മുകേഷ് ഉൾപ്പടെയുള്ള സിനിമാപ്രവർത്തകർക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ തീരുമാനിച്ച് പരാതിക്കാരിയായ നടി. സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല എന്നാരോപിച്ചാണ് പരാതി പിൻവലിക്കാൻ ഒരുങ്ങുന്നത്. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടൻ ഇമെയിൽ അയക്കും.Read More

Gadgets

ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് അടിയന്തര പരിഗണനയിൽ; ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

മലപ്പുറം: ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം അടിയന്തര പരിഗണനയിലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ. മെമു കൂടാതെ മറ്റ് പുതിയ തീവണ്ടികൾ സർവീസ് തുടങ്ങുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി. എട്ടുമാസം മുൻപ്‌ വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം പി ഇ ടി മുഹമ്മദ്‌ബഷീർ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതീകരണ നടപടികൾ പൂർത്തീകരിച്ച ഷൊർണൂർ നിലമ്പൂർ റെയിൽപ്പാതയിൽ ഇലക്‌ട്രിക് എൻജിൻ ഉപയോഗിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കണമെന്നും ഇ ടി […]Read More

Gadgets

അമ്മു സജീവന്റെ ആത്മഹത്യ: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിങ്ങ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളാണ് ഇവർ. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes