പെർത്ത്: ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമില്ല. വാഷിംഗ്ടൺ സുന്ദർ മാത്രമാണ് ഇന്ത്യൻ നിരയിയെ ഒരേയൊരു സ്പിന്നർ. പേസ് ഓൾ റൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പേസർമാരായി ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹർഷിത് റാണയും ടീമിലെത്തി. കെ എൽ രാഹുലും യശസ്വി ജയ്സ്വാളുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. ബാറ്റിംഗ് […]Read More
പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വർണം കവർന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ് (50), അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചക്കിരയായത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാർ ഓഡിറ്റോറിയത്തിന് സമീപം രാത്രി 8.45-നാണ് സംഭവം. പതിവുപോലെ ജൂവലറി അടച്ചശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കാറില്‍ ഇരുവരെയും പിന്തുടർന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ […]Read More
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ വനത്തില്‍ കുടുങ്ങി. സന്നിധാനത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളില്‍ വനത്തിലാണ് കുടുങ്ങിയത്. പുല്ലുമേട് വഴിയെത്തിയ 20 തീര്‍ത്ഥാടകരാണ് വനത്തില്‍ കുടുങ്ങിയത്. സംഘത്തിലെ രണ്ടുപേര്‍ക്ക് ശാരീരിക അസ്വസ്ഥത വന്നതോടെയാണ് വനത്തില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് എന്‍ഡിആര്‍എഫ് ഫോറസ്റ്റ് സംഘം എത്തി കുടുങ്ങിയവരെ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന്ധപ്രദേശ് സ്വദേശി ഹൃദായാഘാതം മൂലം മരണപ്പെട്ടിരുന്നു. ചെങ്ങന്നൂരില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.Read More
തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് […]Read More
കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കിയത്. 240 യാത്രക്കാരായിരുന്നു വിമാനത്തില്‍ പോകേണ്ടിയിരുന്നത്. രാവിലെ 11 മണിയോടെ നടപടിക്രമങ്ങള്‍ക്ക് ശേഷം യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നൂറ് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കായുള്ള ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു. ടിക്കറ്റ് ലഭിക്കാത്ത പക്ഷം യാത്രക്കാര്‍ക്ക് കൊച്ചിയില്‍ തന്നെ താമസമൊരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം […]Read More
കൊച്ചി: ഭരണഘടനാ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരായ വിധിയില്‍ പ്രതികരിച്ച് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്‍ രാജിവെക്കണോ എന്നത് സര്‍ക്കാരും മന്ത്രിയുമാണ് തീരുമാനിക്കേണ്ടതെന്നും ഉത്തരവിനെ പറ്റി താന്‍ വിശദമായി പഠിച്ചിട്ടില്ലെന്നും ഗവര്‍ണ്ണര്‍. സജി ചെറിയാന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് പരാതി കിട്ടിയാല്‍ പരിശോധിക്കാം. ഇതുവരെ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു വിധിക്ക് ശേഷം സജി ചെറിയാന്റെ […]Read More
കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടു. കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More
നിലയ്ക്കല്‍, എരുമേലി, പന്തളം ക്ഷേത്രങ്ങളില്‍ അപ്പം, അരവണയിലെ ചേരുവകള്‍ കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ
പത്തനംതിട്ട: നിലയ്ക്കല്‍, എരുമേലി, പന്തളം ക്ഷേത്രങ്ങളില്‍ അപ്പം, അരവണയിലെ ചേരുവകള്‍ കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നിർദേശം. ശര്‍ക്കര, ഏലയ്ക്ക, ചുക്കുപൊടി തുടങ്ങിയവ പകുതി വെട്ടി കുറയ്ക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ ശബരിമലയിലേക്കാള്‍ വിലക്കുറവിലാണ് ഈ ക്ഷേത്രങ്ങളില്‍ അപ്പവും അരവണയും വില്‍ക്കുന്നത്. അതേസമയം ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. മഴയും ഈര്‍പ്പവും […]Read More
ബോർഡർ-ഗാവസ്കർ പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ; ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. ‘പരിശീലന സെഷനുകൾ ഏറെ മികച്ചതായിരുന്നു. പരമ്പരയിലെ വെല്ലുവിളി എത്രത്തോളമാണെന്ന് മനസിലാകുന്നുണ്ട്. വലിയൊരു പരമ്പര വരാനിരിക്കുന്നതിന്റെ ഗൗരവം എല്ലാവർക്കുമുണ്ട്. മികച്ച പരിശീലനം ലഭിച്ചതിന്റെ സന്തോഷം എല്ലാ താരങ്ങൾക്കുമുണ്ട്. അത് പരമ്പരയിലും പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ; ബിസിസിഐ വീഡിയോയിൽ ദേവ്ദത്ത് പടിക്കൽ പറഞ്ഞു. നാളെ മുതലാണ് ബോർഡർ-ഗാവസ്കർ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പെർത്താണ് മത്സരവേദി. 1992ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് […]Read More
പത്തനംതിട്ട: ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. അതേസമയം മഴയും ഈര്‍പ്പവും കാരണമാകാം പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രേഖാമൂലം മറുപടി നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികളായ വിശ്വാസികള്‍ക്ക് പൂപ്പല്‍ […]Read More

