Latest News

Gadgets

വരാൻ പോകുന്നത് 50,000 ടവറുകൾ; ഇന്ത്യയിൽ വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ

ന്യൂഡൽഹി: ഡിജിറ്റൽ കണക്ടിവിറ്റിക്കായി ഇന്ത്യയിൽ സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എൻ.എൽ. അതേസമയം രാജ്യത്തുടനീളം 50,000 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബി.എസ്.എൻ.എൻ തുടക്കം കുറിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.നിലവിലെ 50,000 ടവറുകളിൽ 41,000 എണ്ണം ഒക്ടോബർ 29ന് മുമ്പ് പ്രവർത്തനക്ഷമമായെന്നും വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി ടവറുകളെന്ന ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യത്തിന് ഇത് ഏറെ കരുത്ത് പകരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു ലക്ഷം ടവറുകൾക്കുള്ള ഉപകരണങ്ങൾ നൽകുന്നതിനുള്ള കരാർ 2023 ​മെയിൽ 24,500 […]Read More

Gadgets

കൊടകര കള്ളപ്പണക്കേസ്; പുറത്തുവന്നിരിക്കുന്നത് ആധികാരികമായ വിവരങ്ങളെന്ന് വി ഡി സതീശൻ

തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ സിപിഐഎം ബിജെപി നക്സസ് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുറത്തുവന്നിരിക്കുന്നത് ആധികാരികമായ വിവരങ്ങളാണ്. സംസ്ഥാന സർക്കാരിനും അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി അറിയാം ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്ക് പങ്കാളിത്തമുള്ളതാണെന്ന്. ഒരു സമ്മർദ്ദവും കേന്ദ്ര സർക്കാരിന്റയോ ഏജൻസികളുടെയോ മേൽ സർക്കാർ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കുഴൽപ്പണം തട്ടിപ്പറിച്ച് കൊണ്ടുപോയ കേസിൽ മുഖ്യ സാക്ഷി കൂടെയാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ആധികാരികമായാണ് അദ്ദേഹം കാര്യങ്ങളെല്ലാം പറഞ്ഞത്. ബിജെപി […]Read More

Gadgets

കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

തൃശൂർ: ബിജെപി നേതാവ് തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. സർക്കാർ തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വെളിപ്പെടുത്തല്‍ ഗൗരവതരമെന്നാണ് സിപിഐഎം സെക്രട്ടറയേറ്റ് വിലയിരുത്തിയത്. പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അതേസമയം, കൊടകര കള്ളപ്പണക്കേസിൽ നിർണായക പരാമർശവുമായി കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ട്. കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ഒരു എംഎൽഎയാണെന്നും സുരേന്ദ്രൻ അടക്കം പണം കൈകാര്യം […]Read More

Gadgets

പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നം രൂക്ഷമാകുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും രംഗത്തെത്തിയതോടെ അനുയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗവുമായ സിതാരയുമാണ് സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്. ഷാഫി വോട്ടര്‍മാരെ ചതിച്ചെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോട് […]Read More

Gadgets

വിവാദങ്ങൾക്കിടയിൽ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: വിവാദങ്ങൾക്കിടെ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റു. സാദിഖലി തങ്ങൾക്ക് ഖാസി സ്ഥാനം വഹിക്കാനുള്ള പാണ്ഡിത്യമില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം വിവാദമായതിന് പിന്നാലെയായിരുന്നു സാദിഖലി തങ്ങൾ ചുമതലയേറ്റെടുത്തത്. പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാർ. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശം വിവാദമായതിന് പിന്നാലെ കൂടിയാണ് ഒരു മഹല്ലിന്റെ കൂടി ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റടുത്തത്. […]Read More

Gadgets

ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വി ശിവദാസന്‍ എംപിയുടെ യാത്രയ്ക്ക് കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വി ശിവദാസന്‍ എംപിയുടെ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചുവെന്ന് പരാതി. വെനസ്വേലയിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിച്ചത്. ജനാധിപത്യ രാജ്യത്ത് ഇത്തരം തീരുമാനം പാടില്ലാത്തതാണെന്ന് ശിവദാസന്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരു കാരണവുമില്ലാതെയാണ് അനുമതി നിഷേധിച്ചതെന്നും എല്ലാവര്‍ക്കും വരാവുന്ന ഭീഷണിയാണിതെന്നും ശിവദാസന്‍ പറഞ്ഞു. ‘ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വെനസ്വേലയുടെ ക്ഷണം നിരസിച്ചിട്ടില്ല. ജനാധിപത്യത്തോടുള്ള അവഗണനയാണിത്. വസ്തുതകള്‍ […]Read More

Gadgets

കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ, കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കളക്ടർ എന്തിനാണ് ദിവ്യയെ സംസാരിക്കാൻ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണമെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു. പി പി ദിവ്യക്ക് കളക്ടർ പൂർണപിന്തുണ നൽകിയെന്നും സുധാകരന്‍ ആരോപിച്ചു. വെറുമൊരു ഡിപ്പാർട്ടമെന്റ് മീറ്റിംഗിൽ പി പി ദിവ്യക്ക് എന്താണ് കാര്യം? അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാൻ എന്തിന് കളക്ടർ ദിവ്യയെ […]Read More

Gadgets

കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ പരാതിക്കാരിക്ക് ലഭിച്ചത് വിചിത്ര നിർദേശം. ഒരു വർഷം മുൻപ് വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടാനായിരുന്നു തിരുവനന്തപുരം സ്വദേശി ശ്രീലേഖയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച നിർദേശം. ഒക്ടോബർ അഞ്ചാം തീയതിയാണ് ശ്രീലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിന് മറുപടിയായി ഒരു വർഷം മുൻപ് വിരമിച്ച കാട്ടാക്കട കോ-ഓപ്പറേറ്റിവ് അസിറ്റന്റ് രജിസ്ട്രാറായിരുന്ന ജയചന്ദ്രൻ എന്ന വ്യക്തിയുടെ നമ്പറാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത്. ശ്രീലേഖ […]Read More

Gadgets

രാത്രിയാത്രക്കാർ ശ്രദ്ധിക്കുക; ഹൈവേ റോബറി സംഘം വീണ്ടും

കേരളത്തിനുപുറത്ത് യാത്ര നടത്തുന്ന മലയാളികള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ വീണ്ടും കൂടിവരുന്നു. പ്രത്യേകിച്ചും രാത്രി യാത്ര ചെയ്യുന്നവരാണ് ആക്രമണത്തിന് ഇരയാകുന്നത്. കവർച്ച തന്നെയാണ് മുഖ്യം. ഹൈവേകളിലും മറ്റും ആളൊഴിഞ്ഞ ഇടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിറുത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുന്ന അക്രമികള്‍ നല്‍കാൻ കൂട്ടാക്കാത്തവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. മനഃപൂർവം അപകടങ്ങള്‍ ഇണ്ടാക്കി പണം തട്ടുന്ന രീതിയും വ്യാപകമാണ്. ബംഗളൂരുവിലാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ കൂടുതലും. കഴിഞ്ഞദിവസം കസവനഹള്ളിയില്‍ കാർ തടഞ്ഞുനിറുത്തി നടത്തിയ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്കേറ്റു. ഐടി രംഗത്ത് ജോലി ചെയ്യുന്ന, ചിക്കനായകനഹള്ളി […]Read More

Gadgets

‘കഠിനാധ്വാനികളായ ജനങ്ങൾക്ക് പേരുകേട്ട കേരളം’; മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരളീയർക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാംസ്‌കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. ”കേരളപ്പിറവി ആശംസകൾ! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ” എന്ന് പ്രധാനമന്ത്രി കുറിച്ചു. 68ാം ജന്മദിനമാണ് ഐക്യകേരളം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes