Latest News

Gadgets

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിവെച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീരിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്. ബന്ദിപ്പോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കുകളില്ലെന്നും വെടിവെപ്പുണ്ടായ ഉടൻ സൈന്യം തിരിച്ചടി നൽകിയെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നേരത്തെ കശ്മീരിലെ ബുദ്ധഗാമിലാണ് ആദ്യം ആക്രമണമുണ്ടാത്. അവിടെ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് […]Read More

Gadgets

കോഴിക്കോട് പിടിയിലായത് കൊടുംകുറ്റവാളികൾ; മോഷണത്തിനിടെ ഏഴു പേരെ കൊലപ്പെടുത്തി

കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സേലം സ്വദേശികളായ മുരുകന്‍ (33), സഹോദരന്‍ കേശവന്‍ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസില്‍ ഉള്‍പ്പെട്ട സ്ഥാപനമായ പാലാഴിയിലെ ‘എനി ടൈം മണി’യില്‍ കയറി കവര്‍ച്ച നടത്തിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ നടത്തിയ ഏഴ് കൊലപാതകങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കേരളത്തിലും തമിഴ്‌നാട്ടിലും […]Read More

Gadgets

സജി ചെറിയാനെതിരെ സി.ബി.ഐ അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ മല്ലപ്പളളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ച്‌ പ്രസംഗിച്ചു എന്ന ആരോപണം നില്‍നില്‍ക്കുന്നതല്ലെന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തല്‍. എന്നാല്‍ ഭരണത്തിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച്‌ സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹ‍‍ർജിയിലുളളത്. പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ […]Read More

Gadgets

കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്

കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും. മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്‌ജലി അർപ്പിക്കും. സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ് ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം പുത്തൻകുരിശിൽ എത്തിച്ചത്. നിരവധി […]Read More

Gadgets

ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്ത് എൻ എസ് മാധവന്

തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം. എസ് കെ വസന്തൻ ചെയർമാനായ നാലംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 1948 -ൽ എറണാകുളത്ത്‌ ജനിച്ച എൻ എസ് മാധവൻ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1975 -ൽ ഐഎഎസ്‌ ലഭിച്ചു. […]Read More

Gadgets

പി പി ദിവ്യയെ ചോദ്യം ചെയ്ത ശേഷം ജയിലിലേക്ക് മടക്കി എത്തിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ പി.പി.ദിവ്യയെ പൊലീസ് ചോദ്യം ചെയ്ത ശേഷം ജയിലില്‍ തിരികെ എത്തിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണി വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിട്ടാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വനിതാ ജയിലിലേക്ക് മടക്കി എത്തിച്ചത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വെളളിയാഴ്ച വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. […]Read More

Gadgets

‘അമരൻ’; ആദ്യ ദിനം തന്നെ അമ്പത് കോടിയ്ക്ക് അരികെ കളക്ഷൻ

ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അമരനെന്ന് ഒന്നടങ്കം പറയുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ആദ്യ ദിന പ്രതികരണം പോലെ തന്നെ കുതിച്ചുയരുകയാണ് ചിത്രത്തിന്റെ കളക്ഷനും. ആഗോളതലത്തിൽ 42 കോടി രൂപ കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. ആദ്യ വാരം തന്നെ കളക്ഷനിൽ അമരൻ ചരിത്രം കുറിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, […]Read More

Gadgets

SSLC പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാർച്ച് 3 മുതൽ 26 വരെ

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. പത്താംക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് ആറ് മുതൽ 29 വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് […]Read More

Gadgets

നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം

കാസർകോട്: നീലേശ്വരത്ത് ക്ഷേത്ര വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100-ൽ അധികം പേർക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി […]Read More

Gadgets

തിരൂർ സതീഷിനെ സിപിഐഎം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീഷിനെ സിപിഐഎം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. തിരൂർ സതീഷ് എന്തിന് നിരന്തരം മുൻമന്ത്രി എ സി മൊയ്തീനെ കണ്ടുവെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. വെളിപ്പെടുത്തലിൽ ബിജെപി പ്രതിരോധത്തിലല്ല. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യം ചെയ്തിരുന്നല്ലോയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ചേലക്കരയിൽ അടിപതറാൻ പോകുന്നത് കൊണ്ടാണ് സിപിഐഎം പുതിയ ആരോപണവുമായി വരുന്നതെന്ന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes