Latest News

Gadgets

പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മുപ്പതോളം പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. പി ഡി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്ന വേദിക്ക് പുറത്ത് പ്രതിഷേധിച്ചത്. പി ജയരാജന്റെ പുസ്തകത്തിന്റെ പുറംചട്ട കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകമാണ് പിഡിപി പ്രവര്‍ത്തകര്‍ കത്തിച്ച് […]Read More

Gadgets

ബിജെപിയുടെ ട്രോജൻ കുതിരയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ; പി എ മുഹമ്മദ്

കോഴിക്കോട്: ബിജെപിയുടെ ട്രോജൻ കുതിരയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ സുധാകരൻ പ്രാണി എന്ന് വിളിച്ചാണ് സിപിഐഎമ്മിലേക്ക് വരുന്നവരെ കളിയാക്കുന്നത്. ആളുകൾ സിപിഐ എമ്മിലേക്ക് വരുന്നതാണ് സുധാകരൻ്റെ പ്രശ്നം. കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് ഇനി പ്രാണികളുടെ ഘോഷയാത്ര ഉണ്ടാവും. കെ സുധാകരൻ്റെ കൊലവിളി പ്രസംഗം ഗൗരവമേറിയതാണെന്നും റിയാസ് പറഞ്ഞു. വികസനം താൻ അട്ടിമറിച്ചെന്ന കാരാട്ട് റസാഖിൻ്റെ ആരോപണത്തിൽ മെറിറ്റ് അടിസ്ഥാനത്തിലാണ് വികസനം നടത്തുന്നത് എന്നാണ് പറയാനുള്ളത്. ജനാധിപത്യ സംവിധാനത്തിൽ […]Read More

Gadgets

വന്ദേ ഭാരത് ട്രെയിൻ കടന്നു പോകവെ ട്രാക്കില്‍ വാഹനം; വൻ അപകടം ഒഴിവായത്

കണ്ണൂർ: വന്ദേ ഭാരത് ട്രെയിൻ കടന്നു പോകവെ ട്രാക്കില്‍ വാഹനം കയറി. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് ആണ് ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പയ്യന്നൂരിൽ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഹിറ്റാച്ചി എക്സ്കവേറ്റർ ട്രാക്കിൽ കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഹിറ്റാച്ചി എക്സ്കവേറ്റർ ട്രാക്കിൽ നിന്നും നീക്കിയ ശേഷമാണ് വന്ദേഭാരത് യാത്ര പുനഃരാരംഭിച്ചത്. ​​അശ്രദ്ധമായി റെയിൽവേ ട്രാക്കിൽ പ്രവേശിച്ച വാഹനം ആർപിഎഫ് കസ്റ്റഡിയിലെടുത്തു. […]Read More

Gadgets

ഡിസിസി നേതൃത്വം നല്‍കിയ കത്തിൽ പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍ എംപി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വം നല്‍കിയ കത്തിൽ പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍ എംപി. കത്ത് പഴയ കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോൾ സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇനി കത്തില്‍ പ്രസക്തിയില്ലെന്നും എംപി വ്യക്തമാക്കി. പാര്‍ട്ടിയില്‍ പല ചര്‍ച്ചയും ആലോചനയും നടക്കും. അതൊന്നും ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് ജില്ലാ കോണ്‍ഗ്രസ് […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി […]Read More

Gadgets

പി ജയരാജന് ചരിത്രമെഴുതാൻ എന്ത് യോഗ്യത’; പുസ്തകം കത്തിച്ച് പിഡിപി

കോഴിക്കോട്: സിപിഐഎം നേതാവ് പി ജയരാജന്റെ പ്രകാശനം ചെയ്ത പുസ്തകം കത്തിച്ച് പിഡിപി പ്രവര്‍ത്തകര്‍. ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകമാണ് പിഡിപി പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചത്. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള പരാമര്‍ങ്ങളിലാണ് പ്രതിഷേധം. പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പുറത്താണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം. മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ […]Read More

Gadgets

ബിജെപി പിന്തുണ ആവശ്യപ്പെട്ട് സിപിഎം നൽകിയ കത്ത് പുറത്ത്; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യർ

സിപിഎം നേതാവ് നിതിൻ കണിചേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ട് സിപിഎം അയച്ച കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. 1991 ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എംഎസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അദ്ധ്യക്ഷന് പിന്തുണ അഭ്യർത്ഥിച്ച് അയച്ച കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്. എം.എസ് ഗോപാലകൃഷ്ണൻ അയച്ച കത്താണിത്. അദ്ദേഹമാണ് പിന്നെ ചെയർമാനായത്. ശിവരാജൻ വർഷങ്ങളായി സൂക്ഷിച്ചുവെച്ച കത്ത് പുറത്തുവിടുകയാണ് ‘ എന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കത്ത് പുറത്തു വിട്ടത്. കഴിഞ്ഞ […]Read More

Gadgets

മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടി നൽകി കെ സുധാകരന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നത് ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്താനാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. നാലുപതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഐഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മതനിരപേക്ഷ വാദം ഉയര്‍ത്തി പൊയ്മുഖം അണിയുന്ന പ്രസ്ഥാനമാണ് സിപിഐഎം. മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവരുമായി […]Read More

Gadgets

ദി ഹിന്ദുവിലെ അഭിമുഖം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകി എച്ച്ആർഡിഎസ്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്.ആർ.ഡി.എസ് പരാതി നൽകി. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദി ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച്ആ‍‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശം വൻ വിവാദമായി ആഴ്ചകൾക്ക് ശേഷമാണ് എച്ച്.ആർ.ഡി.എസ് പരാതി നൽകിയിരിക്കുന്നത്. ദി ഹിന്ദുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം വിവാദമായിരുന്നു. അഭിമുഖത്തിൽ […]Read More

Gadgets

അബ്ദുല്‍ നാസര്‍ മഅ്ദനിയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യം; പി ജയരാജന്‍

കോഴിക്കോട്: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. താന്‍ പറഞ്ഞത് ചരിത്രമാണെന്നും മഅ്ദനി പിന്നീട് തന്റെ നിലപാട് മാറ്റിയിട്ടുണ്ടെന്ന് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളില്‍ പി ജയരാജന്‍ മറുപടി നല്‍കിയത്. പുസ്‌കതമെഴുതിയത് അബ്ദുല്‍ നാസര്‍ മഅ്ദനിയെ വിലയിരുത്താനെന്ന തെറ്റായ തോന്നലുണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes