കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ കത്ത് തനിക്ക് ലഭിച്ചിട്ടില്ല; ദീപാദാസ്
മലപ്പുറം: കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ഇപ്പോഴുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ സിപിഐഎമ്മും ബിജെപിയുമാണെന്നും ദീപാദാസ് മുൻഷി ആരോപിച്ചു. കോൺഗ്രസിനെ കടന്നാക്രമിക്കാൻ ഉപയോഗിക്കുന്ന ഈ കത്ത് സിപിഎമ്മിന്റെ പ്രൊപഗാന്റ എന്നാണ് ദീപാദാസ് മുൻഷി ആരോപിക്കുന്നത്. കെ സുധാകരനും വിഡി സതീശനുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദ്ദേശിച്ചതെന്നും സാധാരണ നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ദീപാദാസ് മുൻഷി പറഞ്ഞു. സ്ഥാനാർത്ഥി വിഷയവുമായി […]Read More

