രായൻ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ധനുഷ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇഡലി കടൈ’. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം വീണ്ടും ധനുഷും നിത്യ മേനനും ഒന്നിക്കുന്ന ചിത്രമാണിത്. മറ്റാരും താൻ ചെയ്യുമെന്ന് കരുതാത്ത ഒരു കഥാപാത്രത്തിലേക്കാണ് വീണ്ടും ധനുഷ് തന്നെ എത്തിച്ചിരിക്കുന്നതെന്നാണ് നിത്യ മേനൻ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മനസ് തുറന്നത്. തിരുച്ചിത്രമ്പലത്തിലെ ശോഭന എന്റെ കംഫോർട്ട് സോണിന് പുറത്തുള്ള കഥാപാത്രമായിരുന്നെങ്കിൽ ‘ഇഡലി കടൈ’യിൽ അതിനും മുകളിൽ കംഫോർട്ട് സോൺ […]Read More
കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ട് കളക്ടര്‍ നാളെ സര്‍ക്കാരിന് കൈമാറും. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ യാത്രയയപ്പ് […]Read More
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെയാണ് കേരളം കഴിഞ്ഞ ദിവസം അന്ത്യയാത്ര നല്‍കിയത്. ഒരുമിച്ച് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന നവീന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിലും ഇടംപിടിച്ചിരുന്നു. കണ്ണൂരില്‍ നിയമിതനായ നവീന്‍ കുറഞ്ഞകാലം കൊണ്ടു തന്നെ ഗുഡ്ബുക്കില്‍ ഇടംപിടിക്കുകയായിരുന്നു. സമാന രീതിയില്‍ റവന്യൂവകുപ്പിനും പ്രിയപ്പെട്ടയാളായിരുന്നു നവീന്‍.കണ്ണൂര്‍ ജില്ലയില്‍നിന്ന് റവന്യുമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളില്‍ ലഭിച്ചിരുന്ന റവന്യു സംബന്ധമായ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം […]Read More
പ്രിയങ്ക വയനാട്ടിലേക്ക്; ഏഴ് ദിവസത്തെ പര്യടനത്തിന് ശേഷം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക.എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. […]Read More
ന്യൂസിലന്‍ഡിനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ 134 റണ്‍സിന്റെ ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയെ 46 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിങ്‌സിനിറങ്ങിയ കിവീസ് മികച്ച രീതിയിലാണ് ബാറ്റിങ് തുടരുന്നത്. ഇതിനിടെ ന്യൂസിലാന്‍ഡിന്റെ ബാറ്റിങ്ങിനിടയില്‍ അനായാസക്യാച്ച് കൈവിട്ട കെ എല്‍ രാഹുലിനോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദേഷ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ ചർച്ചയാവുന്നത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥത്തെ പുറത്താക്കാനുള്ള സുവര്‍ണാവസരം രാഹുല്‍ നഷ്ടപ്പെടുത്തിയതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ 13-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ രണ്ടാം പന്തില്‍ സിറാജിന്റെ […]Read More
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന ചിക്കൻബിരിയാണി സൽക്കാരത്തിൽ ഹൈക്കോടതി ഇടപെടുന്നു. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിത നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.സംഭവത്തിൽ ഉചിതമായ നടപടിയാണ് വേണ്ടതെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഇത്തരം സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനായി ക്ഷേത്ര ഭരണസമിതി ജാഗ്രത പാലിക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം. ഭക്തർ നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു ഉത്തരവ്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, […]Read More
കൊച്ചി: സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് പിടിയിലായത്.ഡല്‍ഹിയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്ന് മോഷണം പോയതാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഐഎംഇഐ നമ്പര്‍ കണ്ടെത്താനുള്ള പരിശോധനകളും നടക്കുന്നുണ്ട്. കണ്ടെടുത്തതില്‍ കൂടുതല്‍ ഫോണുകളും ഐ ഫോണുകളാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ തുടരുന്നുണ്ട്. ഒക്ടോബര്‍ ആറിന് […]Read More
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡി അന്വേഷിക്കുന്ന HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്. ഇതിനായി ഗുവാഹത്തിയിലെ ഇ.ഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. ബിറ്റ്‌കോയിന്റെയും ക്രിപ്‌റ്റോ കറൻസിയുടേയും പേരിൽ നിരവധി നിക്ഷേപകർ തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയിൽ നടി പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം.കള്ളപ്പണം വെളുപ്പിക്കൽ തടയൽ […]Read More
ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ.തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ […]Read More
കണ്ണൂർ: നവീൻ ബാബുവിന്റെ വേർപാടില്‍ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു. സിപിഎം നടപടിയെടുത്തതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. അതേ […]Read More

