തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, സേവനങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ പുറത്തിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. 15 ദിവസത്തിനകം പൊതുവായ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും […]Read More

