Latest News

Kerala

ഐ. എം. വിജയൻ അന്താരാഷ്‌ട്ര കായിക സമുച്ചയം നാടിന് സമർപ്പിച്ചു

കായിക കേരളത്തിന് അഭിമാനമായി ഐ. എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. ഒരു കാലത്ത് തൃശൂർ നഗരത്തിന്റെ മാലിന്യങ്ങൾ അത്രയുംപേറിയിരുന്ന ലാലൂരിലാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിച്ചിരിക്കുന്നത്. പൊതുജനങ്ങളും പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ വച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനാണ് കായിക സമുച്ചയം ഉദ്ഘാടനം ചെയ്തത്. ജീവിച്ചിരിക്കുന്പോൾ സ്വന്തം പേരിൽ കായിക സമുച്ചയം ഉയർന്നത്‌ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന്‌ ഫുട്‌ബോൾ താരം ഐ എം വിജയൻ പറഞ്ഞു.സംസ്ഥാന ചലച്ചിത്ര […]Read More

Kerala

‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ വെബ്സൈറ്റ് പ്രകാശനം ചെയ്തു

പത്തനംതിട്ട : കേരള വികസനം സംബന്ധിച്ച് യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നതിന് വേദി ഒരുക്കിക്കൊണ്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രക്ഷണം കേരളത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് ഈ തിങ്ക് ഫെസ്റ്റ് വഴി തുറക്കുമെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകളും യുവജനങ്ങളുടെ നൂതന ആശയങ്ങളും പങ്കുവെക്കാനുള്ള സുപ്രധാന വേദിയായി ഈ ഫെസ്റ്റ് മാറുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, പൊതുഗതാഗതം, ഉന്നത വിദ്യാഭ്യാസം, […]Read More

National

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച നടൻ മമ്മൂട്ടി, നടി

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, […]Read More

Entertainment

ഗിഫ്റ്റു’മായി സോണിയ അഗർവാളിന്റെ ശക്തമായ തിരിച്ചു വരവ്;ചിത്രം നവംബർ 7ന് തിയറ്ററുകളിൽ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബർ 07ന് തീയേറ്ററുകളിലേക്ക്. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റെത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, കേസിൽ അവർ […]Read More

Kerala

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിൽ. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും. ഇന്നലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ […]Read More

Kerala

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന്

കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് അമ്മയുടെ മൊഴി. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പൊലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.Read More

National

 തെലങ്കാനയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേർക്ക് ദാരുണാന്ത്യം;

ഹൈദരാബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഇരുപത് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെട്ട തെലങ്കാന ആർടിസി ബസിൽ 70 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് ചരൽ നിറച്ച ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിലുണ്ടായിരുന്ന ചരൽ മുഴുവൻ ബസിലേക്ക് വീണതോടെ നിരവധി യാത്രക്കാർ ചരലിനടിയിൽ അകപ്പെട്ടു. 10 […]Read More

world News

‘ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; രക്ഷിക്കാൻ ഞാൻ തയ്യാർ’; ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകൾക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണ്. നൈജീരിയയിൽ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ അമേരിക്ക വെറുതെ നോക്കിനിൽക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ‘ലോകമെമ്പാടുമുള്ള നമ്മുടെ നമ്മുടെ […]Read More

sports

അർജൻ്റീന ടീം മാർച്ചിൽ വരും; പ്രഖ്യാപനം ഉടനെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് കായിക സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീമിനെ നവംബര്‍ മാസത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമാവുകയും ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ […]Read More

Crime

ട്രെയിനില്‍  നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ  റെയില്‍വേ  പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്. ജനറൽ കമ്പാർട്ട്മെന്റിലാണ് ഇരുവരും യാത്രചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട മറ്റ് യാത്രികരാണ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയത്. പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes