Latest News

Crime

കൊച്ചിയിൽ വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂര മർദനം;സംഭവത്തിൽ പോലീസ് കേസെടുത്തു

എറണാകുളം:  എറണാകുളം എരൂർ ആർ.ജെ.ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വൃദ്ധസദനത്തിൽ 71കാരിയായ വയോധികയ്ക്കു ക്രൂര മർദ്ദനം. മഞ്ഞുമ്മൽ സ്വദേശി ശാന്തയാണ് മർദനമേറ്റ് ഗുരുതരാവസ്ഥയിലായത്. ട്രസ്റ്റ് നടത്തിപ്പുകാരി രാധയും കൂട്ടാളികളും ചേർന്ന് മർദിച്ചതായി ശാന്ത എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ശാന്തയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുള്ളതായി സ്കാനിംഗ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വൃദ്ധയെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.Read More

National

അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്; നിരവധിപേർക്ക് പരിക്ക്

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഏഴിലധികം പേർ മരിച്ചതായും 150ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു എസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. നിരവധി പേരുടെ മരണത്തിന് ഇരയാക്കിയ ഭൂചലനത്തിന് രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും […]Read More

Kerala

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനച്ചടങ്ങില്‍ പ്രമുഖ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചു. വ്യക്തിപരമായ തിരക്കുകൾ മൂലം ചടങ്ങിൽ എത്താനാകില്ലെന്ന് ഇരുവരും അറിയിച്ചു. മോഹന്‍ലാല്‍ വിദേശത്ത് ചിത്രീകരണത്തിലാണ് എന്നാണ് വിവരം. ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങ്. അതേസമയം, ഈ ചടങ്ങിൽ പങ്കെടുക്കാനായി മമ്മൂട്ടി തലസ്ഥാനത്തെത്തി. മന്ത്രി വി. ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. ഇന്നു രാവിലെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ […]Read More

National

ശ്രീകാകുളം വെങ്കടേശ്വര ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; 12 പേര്‍ മരണം

ശ്രീകാകുളം (ആന്ധ്രാ പ്രദേശ്): ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഉണ്ടായ  ആള്‍ക്കൂട്ട ദുരന്തത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ടാണ് ദാരുണമായ സംഭവം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുകളേറ്റിട്ടുണ്ടെന്നും അവരില്‍ ചിലരുടെ നില ഗുരുതരവുമാണ് ഏകാദശിയോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിനായി വലിയ തിരക്കായിരുന്നു ക്ഷേത്രപരിസരത്ത്. സ്ഥലത്ത് ആളുകള്‍ കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തിനിടയാക്കി. പരിക്കേറ്റവരെ അതിവേഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കസിബുഗ്ഗ പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി […]Read More

Kerala

2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം:  2025ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവി കെ.ജി. ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ ബഹുമതി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയെ മാനിച്ചാണ് പുരസ്കാരം. എൻ.എസ്. മാധവൻ, കെ.ആർ. മീര, കെ.എം. അനിൽ, പ്രൊഫ. സി. പി. അബൂബക്കർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തീവ്രമായ നിലപാട് രേഖപ്പെടുത്തുമ്പോഴും, ഭാവനാപരവും മാനുഷികവുമായ ആഴം കൈവിടാത്ത കവിതകളാണ് ശങ്കരപ്പിള്ളയുടെ സൃഷ്ടികൾ എന്ന് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ […]Read More

National

സാമ്പത്തിക പ്രതിസന്ധി: 10000കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ

ഡൽഹി: അഹമ്മദാബാദിലെ വിമാനപകടവും ഇന്ത്യ-പാക് സംഘർഷവും തുടർന്ന് അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ. സിംഗപ്പൂർ എയർലൈൻസ്, ടാറ്റ സൺസ് എന്നിവരോട് എയർലൈൻസ് ധനസഹായം അഭ്യർതഥിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ സംവിധാനങ്ങൾ, എഞ്ചിനീയറിംഗ്, ഇൻ-ഹൗസ് മെയിൻറനൻസ് സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും കാര്യക്ഷമത വർധിപ്പിക്കുകയുമാണ് ധനസഹായം ആവശ്യപ്പെടാൻ കാരണമായി കാണിക്കുന്നത്. ബ്ലൂംബർഗ് നൽകുന്ന റിപ്പോർട്ടിൽ ഇതാണ് സൂചന.240-ലധികം യാത്രക്കാരുടെ ജീവനെടുത്ത ജൂൺ മാസത്തെ വിമാനപകടം എയർ ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കി. […]Read More

Kerala

വോട്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: ഹൈക്കോടതി നിർദേശം

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബൂത്തുകളിലെത്തുന്നവർക്കായി കുടിവെള്ളവും ഇരിപ്പിട സൗകര്യവും ഒരുക്കണമെന്ന് കോടതി വ്യക്തമാക്കി. നീണ്ട നിരയിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്ക് സ്കൂളുകളിലുള്ള ബെഞ്ചുകളും കസേരകളും നൽകാനാവുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ബൂത്തിൽ തിരക്ക് കൂടുതലാണോ എന്നു മുൻകൂട്ടി അറിയുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ ഉള്ള പോളിംഗ് സമയത്തിൽ 660 മിനിറ്റ് മാത്രമാണുള്ളത്. ഒരു ബൂത്തില്‍ […]Read More

Kerala

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖാപിച്ചു

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്‌നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2025-26 ൽ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു, ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. […]Read More

Politics

കെപിസിസിക്ക് പുതിയ 17 അംഗ കോർകമ്മിറ്റി

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ 17 അംഗ കോർ കമ്മിറ്റി.  ശശി തരൂർ, കെ.സി. വേണുഗോപാൽ, എ.കെ. ആൻ്റണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, കെ. മുരളീധരൻ, എന്നിവരാണ് കമ്മിറ്റിയിലെ അം​ഗങ്ങൾ. ഷാനിമോൾ ഉസ്‌മാൻ കമ്മിറ്റിയിലെ ഏക വനിതാ അം​ഗമാണ്. കോർ കമ്മിറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക. പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരും 9 […]Read More

Kerala

പേരാമ്പ്ര മർദ്ദനം:’നിയമ നടപടിയുമായി മുന്നോട്ടു പോകും’,ഷാഫി പറമ്പിൽ എംപി

കോഴിക്കോട്:പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.പാർട്ടിയോട് ആലോചിച് തുടർനടപടികൾ സ്വീകരിക്കുമെന്നും  ഷാഫി പറമ്പിൽ പറഞ്ഞു.കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു അദ്ദേഹത്തിൻന്റെ ആരോപണം. എന്നാൽ എം.പിയുടെ ഈ ആരോപണത്തിൽ നിയമനടപടികൾക്കായി അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. അപകീർത്തിപരമായ പരാമർശങ്ങൾ എംപി നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.ഇത് സംബന്ധിച്ച് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes