സിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന `അരസൻ`; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘അസുരൻ” എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് […]Read More
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിച്ച വിജയ്. കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി. നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറൽ സെക്രട്ടറി അരുൺ രാജിന്ർറെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ ഉണ്ടെന്നാണ് […]Read More
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി. ഇത് സ്വർണമല്ല ദയവായി കക്കരുത് എന്ന് എഴുതിയ പ്രതീകാത്മക സ്വർണപ്പാളിയുമായി ‘കല്ലും മുള്ളും അയ്യപ്പന്, സ്വർണമെല്ലാം പിണറായി വിജയന്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് നടത്തിയത്. പത്തനംതിട്ട ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേട് ഉപയോഗിച്ചു തടഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം മന്ത്രി വി.എൻ. വാസവനും […]Read More
ഗസയുടെ ആകാശത്ത് അന്ന് സൂര്യൻ പോലും ചുവന്നുണരുന്നു. പൊട്ടിത്തെറിച്ച വീടുകളുടെ ഇടയിലൂടെ ഉയരുന്ന പൊടി, ബോംബുകളുടെ തീപ്പൊരി, മനുഷ്യരുടെ നിലവിളികൾ – …വാർത്തകളിൽ അക്കങ്ങൾ ഉയരുന്നു – 100, 1000, 10,000… ഓരോ പൊട്ടിത്തെറിക്കുന്ന ബോംബിലും ഒരു കുടുംബം അവസാനിക്കുന്നു, ഒരു കഥ പൊടിയാകുന്നു. കുട്ടികൾക്ക് ഇപ്പോൾ കളിപ്പാട്ടങ്ങളുടെ ശബ്ദമല്ല കേൾക്കുന്നത്; മറിച്ച് ഭീതിയുടെ ഗർജ്ജനമാണ് കാതോരം. വീടുകൾ ഇനി വീട് മാത്രമല്ല, ഓർമ്മകളുടെ ശവപ്പറമ്പുകളാണ്. അമ്മമാരുടെ സ്വപ്നങ്ങളിൽ മക്കൾക്ക് സ്കൂൾ ബാഗോ ഭാവിയോ നൽകുക എന്നല്ല. […]Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം സർവേ നടത്താനാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സർവേയുടെ ഏകോപനവും വിലയിരുത്തലും നിർവഹിക്കുക. കൂടാതെ ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും ക്രമീകരിക്കും. സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് സർവേയുടെ പ്രധാന ലക്ഷ്യം. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് […]Read More
2025 വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് പുരസ്‌കാരം
2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. വാലന്‍ബെര്‍ഗ്‌സലേനിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിൽ നൊബേല്‍ […]Read More
വനിതാ ഏകദിന ലോകകപ്പിൽ 88 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ രണ്ടാമതും ജയം സ്വന്തമാക്കി. മറുവശത്ത്, പാകിസ്താന്റെ രണ്ടാം തോൽവിയും രേഖപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 247 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അവസാന ഓവറുകളിൽ റിച്ച് ഘോഷ് പൊട്ടിച്ചടിച്ചത് ഇന്ത്യയെ […]Read More
ദില്ലി: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബർ 14-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണ് ഉള്ളത് — അതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണ്. 90,712 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നും തെരഞ്ഞെടുപ്പ് […]Read More
12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുത്; പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് […]Read More
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ […]Read More

